Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്ലാസ്മാദാനം അവയവദാനം പോലെ അല്ലെങ്കിൽ രക്തദാനം പോലെ ജീവദാനം; രക്തദാനവും പ്ലാസ്മാ ദാനവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? കൊറോണ സമയത്ത് ജനങ്ങൾ എന്തുകൊണ്ട് പ്ലാസ്മാ ദാനത്തെപ്പറ്റി ചർച്ച ചെയ്യുന്നു? ന്യൂജേഴ്‌സിയിൽ നിന്ന് അനിൽ പുത്തൻചിറ എഴുതുന്നു

പ്ലാസ്മാദാനം അവയവദാനം പോലെ അല്ലെങ്കിൽ രക്തദാനം പോലെ ജീവദാനം; രക്തദാനവും പ്ലാസ്മാ ദാനവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? കൊറോണ സമയത്ത് ജനങ്ങൾ എന്തുകൊണ്ട് പ്ലാസ്മാ ദാനത്തെപ്പറ്റി ചർച്ച ചെയ്യുന്നു? ന്യൂജേഴ്‌സിയിൽ നിന്ന് അനിൽ പുത്തൻചിറ എഴുതുന്നു

അനിൽ പുത്തൻചിറ

 രോഗ്യരംഗത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് സുപരിചിതമാണെങ്കിലും, രക്തദാനം പോലെ സാധാരണക്കാരന് വളരെ വ്യക്തമായ ഒരു ധാരണയുള്ള സംഗതിയല്ല, കൊറോണ വൈറസ് വന്നതിന് ശേഷം ചർച്ചകളിൽ ഉയർന്ന് കേൾക്കുന്ന പ്ലാസ്മാ ദാനം

ഒരാൾ സ്വന്തം ഇഷ്ടപ്രകാരം ദാനം ചെയ്യുന്ന, മഹത്തായ രക്തദാനത്തെ പറ്റി മലയാളികളെ പറഞ്ഞു മനസിലാക്കേണ്ടതില്ല, വായിക്കുന്നവരിൽ പലരും പലവട്ടം രക്തം ദാനം ചെയ്തിട്ടുള്ളവരുമാണ് സ്വന്തം രക്തം മറ്റൊരു ജീവന് ദാനം നൽകുന്നതുപോലെ വേറൊരു പുണ്യപ്രവർത്തി ലോകത്തില്ലായെന്ന് തന്നെ പറയാം.രക്ത ദാനത്തിനും പ്ലാസ്മ ദാനത്തിനുംം തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നതിന് മുൻപ് എന്താണ് പ്ലാസ്മയെന്ന് അറിഞ്ഞിരിക്കണം. ശരീരത്തിലെ രക്തത്തിൽ നിന്നും ശ്വേതരക്താണുക്കളെ വേർതിരിച്ച ശേഷം ബാക്കിവരുന്ന നിറമില്ലാത്ത ദ്രാവകമാണ് പ്ലാസ്മ.

രക്തദാനത്തിനും പ്ലാസ്മ ദാനത്തിനും ഏതാണ്ട് ഒരേ പോലെയുള്ള പ്രോസസ്സ് ആണ്. രക്ത ദാനത്തിൽ സിറിഞ്ചിൽ കൂടി വലിച്ചെടുത്ത രക്തം നേരെ പ്ലാസ്റ്റിക് ബാഗിൽ സംഭരിക്കുന്നു. അതേ സമയം പ്ലാസ്മാദാനത്തിൽ സിറിഞ്ചിൽ കൂടി വലിച്ചെടുക്കുന്ന രക്തം വേർതിരിച്ചശേഷം, നിറമില്ലാത്ത സ്രവം മാത്രം ഒരു പ്ലാസ്റ്റിക് ബാഗിലേക്കു മാറ്റുന്നു. ബാക്കിയുള്ള ശ്വേതരക്താണുക്കളെ തിരിച്ച് ദാതാവിന്റെ ശരീരത്തിലേക്ക് തന്നെ മടക്കി വിടുന്നു. ദാതാവിന്റെ രക്തത്തിലെ ഹീമോഗ്ലോബിൻ (രക്തത്തിനു ചുവന്ന നിറം നൽകുന്ന വസ്തു) പ്രോട്ടീൻ ഇവ പരിശോധിക്കുന്നതിൽ തുടങ്ങി, പ്ലാസ്മാ ദാന പ്രക്രിയ പൂർത്തിയാകുന്നതിന് ഒന്നോ രണ്ടോ മണിക്കൂറെങ്കിലും വേണ്ടി വരും. 18 വയസിന് മുകളിലുള്ളവർക്ക് പ്ലാസ്മ ദാനം ചെയ്യാവുന്നതാണ്.

രക്തദാനത്തെ സമൂഹത്തിനോടുള്ള കടപ്പാടായി കണ്ട് സാധാരണയായി പണം പ്രതിഫലമായി വാങ്ങുന്നത് നാട്ടുനടപ്പല്ലെങ്കിലും, പ്ലാസ്മ ദാനത്തിന് പ്രതിഫലം കൊടുക്കുന്നത് സർവ്വസാധാരണമാണ്. ഫലപ്രദമായ മരുന്നുകളോ കുത്തിവെപ്പുകളോ കണ്ടുപിടിക്കുന്നതുവരെ, പ്ലാസ്മദാനത്തിലൂടെ പല ജീവനുകളും രക്ഷിക്കാൻ സാധിക്കും! കൊറോണയുടെ പിടിയിൽ നിന്ന് മുക്തരായവരുടെ രക്തത്തിൽ, കൊറോണയെ തകർക്കാനുള്ള പ്രതിരോധശേഷി ഉണ്ടാകും! പൂർണമായും രോഗം ഭേദമായവരുടെ രക്തത്തിൽനിന്നും പ്ലാസ്മ വേർതിരിച്ച്, രോഗമുള്ളവരിലേക്ക് കുത്തി വെക്കുന്നതിലൂടെ, ആ രോഗിയുടെ ശരീരവും രോഗ പ്രതിരോധശക്തി നേടുന്നു.

രണ്ടു ലക്ഷം വർഷങ്ങൾക്ക് മുൻപ് പിറന്ന മനുഷ്യവംശം, പാറക്കെട്ടുകളിലും ഗുഹകളിലും മരത്തിന് മുകളിലും താമസിച്ച്, ഇലകളിലും മരത്തൊലിയിലും പൊതിഞ്ഞു തന്റെ ശരീരത്തെ സംരക്ഷിച്ച്, പാറ കഷണങ്ങളിലും മരത്തടിയിലും ആയുധങ്ങൾ ഉണ്ടാക്കി, കൂട്ടമായി വേട്ടയാടി, മൃഗങ്ങളെ കൊന്ന് തീയിൽ ചുട്ടുതിന്നിരുന്ന കാലം തൊട്ടേ എന്നും പ്രകൃതിയോടും ദുരന്തങ്ങളോടും മല്ലടിച്ച് തന്നെയാണ് അതിജീവിച്ചത്.

കൊറോണ മനുഷ്യനെ ഭയപ്പെടുത്തിയിട്ടുണ്ടാകാം, മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തെ താൽക്കാലികമായി തളർത്താൻ കഴിഞ്ഞിട്ടുണ്ടാകാം, പക്ഷേ തകർക്കാൻ കഴിയില്ല! അതിജീവനം ഒരു കലയാക്കിയ മനുഷ്യ കുലത്തിന്, തലക്ക് മീതെ വെള്ളം വന്നാൽ അതിനും മീതെ തോണി!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP