Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

നല്ലൊരു ശതമാനം വിരോധികളും സന്തോഷ് പണ്ഡിറ്റിന് എതിരായ പോസ്റ്റ് ആഘോഷമാക്കിയല്ലോ അല്ലേ? അതെന്താ അനുജേ ഇത്രയും ഫ്രാഡായ പണ്ഡിറ്റ് നിങ്ങളെ മാത്രം പറ്റിച്ചത്; അയാൾ സഹായിക്കുന്നത് ഉള്ള ബുദ്ധിയും കഴിവും വെച്ച് നേടിയ സമ്പാദ്യത്തിൽ നിന്ന് അല്ലേ; ഇനി പൂക്കളുള്ള ഷർട്ട് ഇട്ടതും ബീഫ് കഴിച്ചതും ആണോ തെറ്റ്; അഞ്ച് ലക്ഷം മുടക്കി ജയിംസ് കാമറൂൺ ഒന്നും ആകാൻ പറ്റില്ലല്ലോ; സന്തോഷ് പണ്ഡിറ്റിനെ തട്ടിപ്പ് വീരനാക്കുന്നവരോട്; അഖിൽ കോട്ടാത്തല എഴുതുന്നു

നല്ലൊരു ശതമാനം വിരോധികളും സന്തോഷ് പണ്ഡിറ്റിന് എതിരായ പോസ്റ്റ് ആഘോഷമാക്കിയല്ലോ അല്ലേ? അതെന്താ അനുജേ ഇത്രയും ഫ്രാഡായ പണ്ഡിറ്റ് നിങ്ങളെ മാത്രം പറ്റിച്ചത്; അയാൾ സഹായിക്കുന്നത് ഉള്ള ബുദ്ധിയും കഴിവും വെച്ച് നേടിയ സമ്പാദ്യത്തിൽ നിന്ന് അല്ലേ; ഇനി പൂക്കളുള്ള ഷർട്ട് ഇട്ടതും ബീഫ് കഴിച്ചതും ആണോ തെറ്റ്; അഞ്ച് ലക്ഷം മുടക്കി ജയിംസ് കാമറൂൺ ഒന്നും ആകാൻ പറ്റില്ലല്ലോ; സന്തോഷ് പണ്ഡിറ്റിനെ തട്ടിപ്പ് വീരനാക്കുന്നവരോട്; അഖിൽ കോട്ടാത്തല എഴുതുന്നു

അഖിൽ കോട്ടാത്തല

ന്തോഷ് പണ്ഡിറ്റിനെ കേരള ജനത എന്നാണ് വാരിപുണർന്നത്...ഒരു സാധാരണക്കാരൻ തന്റെ അസാധാരണ ബുദ്ധിയും, കോമാളിത്തരങ്ങളും, കോപ്രായങ്ങളും ,സർഗ വൈഭവവുമായി തുച്ഛമായ പണം മുടക്കി സിനിമ എടുത്തു മലയാളിയുടെ മുന്നിലേക്ക് എത്തിയപ്പോൾ കൂക്കു വിളിയും കല്ലേറും പരിഹാസവും പുച്ഛവും മാത്രമാണ് മലയാളി അയാൾക്ക് നൽകിയത്..

5 ലക്ഷം രൂപ കൊണ്ട് ജെയിംസ് കാമറൂണ് അവതാർ ചെയ്താൽ എങ്ങനെയിരിക്കും എന്നാരും ചിന്തിച്ചില്ല...
അല്ലെങ്കിൽ വേണ്ട നമ്മുടെ മലയാള സിനിമയിൽ നിങ്ങൾ ചിന്തിക്കുന്ന ഏറ്റവും പ്രഗത്ഭൻ നല്ലൊരു നായകൻ, ക്യാമറാമാൻ,സംഗീത സംവിധായകൻ,എഡിറ്റർ,സ്റ്റണ്ട്,യൂണിറ്റ് ഒന്നുമില്ലാതെ ഒരു സിനിമ എടുത്താൽ എങ്ങനെയിരിക്കും...

നമ്മൾ അതൊന്നും ചിന്തിക്കില്ല പരിഹസിച്ചും പുചിച്ചും ആളെ ഇല്ലാതാക്കണം കാരണം നമ്മൾ മലയാളി ആണല്ലോ...

പക്ഷെ നിങ്ങളെപ്പോലെ ഒളിച്ചോടാൻ പണ്ഡിറ്റ് തയ്യാറായില്ല..അയാൾ തന്റെ അതേ നിലവാരത്തിൽ സിനിമ എടുക്കൽ തുടർന്നു..തന്നാൽ കഴിയാവുന്ന നല്ല കാര്യങ്ങൾ ചെയ്തു..
ആരൊക്കെയാണോ പണ്ഡിറ്റിനെ തെറി വിളിച്ചു നടന്നത് അവരെയൊക്കെ സന്തോഷ് തന്റെ ആരാധകർ ആക്കി..
ജീവകാരുണ്യ മേഖലയിൽ അയാൾ സജീവ സാന്നിധ്യം ആയി..
നല്ലൊരു ശതമാനം മലയാളിയും സന്തോഷ് പണ്ഡിറ്റിനെ അംഗീകരിച്ചു വന്നപ്പോൾ ആണ് പണ്ഡിറ്റ് ഓണലൈൻ വഴി പിരിവ് ചാരിറ്റി നടത്തി മഹത്വവത്കരിക്കപ്പെട്ട ചില നന്മമരങ്ങളെ വിമർശിക്കുന്നത്..

അതോടെ സന്തോഷ് പണ്ഡിറ്റ് സംഘിയായി.. അയാളെ ഒട്ടതിരിഞ്ഞു ആക്രമിക്കാൻ ചിലർ സമൂഹ മാധ്യമങ്ങളിൽ കാത്തിരുന്നു..
അപ്പോഴാണ് അനുജ എന്ന സ്ത്രീയുടെ ഫേസ്‌ബുക് പോസ്റ്റ്..

ആ ഒരൊറ്റ സ്ത്രീ അവർക്കുണ്ടായ ചില അനുഭവങ്ങളുടെ പുറത്ത് സന്തോഷ് പണ്ഡിറ്റ് എന്ന ക്രൂരനായ മനുഷ്യനെ കേരളത്തിൽ തുറന്നു കാട്ടി എന്നാണ് ഒട്ടുമിക്ക മാധ്യമങ്ങൾ പോലും പറയുന്നത്..
ഏതാണ്ട് നല്ലൊരു ശതമാനം വിരോധികളും ആ പോസ്റ്റ് ഒരാഘോഷമാക്കി മാറ്റി..
പക്ഷെ ഇതുവരെയും വേറെ ആരും സന്തോഷ് പണ്ഡിറ്റിന്റെ കുറ്റം പറഞ്ഞു വന്നില്ല..
അതെന്താ അനുജേ ഇത്രയും ഫ്രാഡ് ആയ സന്തോഷ് നിങ്ങളെ മാത്രമായിരിക്കില്ലല്ലോ പറ്റിച്ചത്..
ഇപ്പോൾ സരിതയുടെ കാര്യം നോക്കിയാലും കേരളത്തിൽ ഇത്തരം ഫ്രാഡ് പരിപാടി ചെയ്യുന്ന ആരുടെ കാര്യം എടുത്താലും ഒരിക്കൽ ഒരാൾ പറഞ്ഞാൽ ആ പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടാൽ ആ മാതൃകയിൽ പറ്റിക്കപ്പെട്ട നിരവധി പേർ ഒത്തു ചേരുകയും അവസാനം ഫ്രാഡിന്റെ പണി തെറിക്കുകയും ചെയ്യും അതാണല്ലോ നമ്മുടെ അനുഭവം...

പക്ഷെ സന്തോഷിന്റെ കാര്യത്തിൽ സഹോദരിയെ അല്ലാതെ വേറെ ആരെയും കണ്ടില്ല..ഞാൻ ഇത് ചോദിച്ചെന്ന കരുതി നാളെ മുതൽ ആളെ കൂട്ടാൻ ശ്രമിക്കണ്ട..
ഇന്നീ നിമിഷം വരെ ആരെങ്കിലും വന്നെങ്കിൽ എന്റെ എഴുത്തിനെ അവജ്ഞയോടെ തള്ളിയെക്കു...

ഇവിടെ തന്നാൽ കഴിയാവുന്ന സഹായങ്ങൾ തന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ചു അയാൾ നേടിയെടുത്ത സാമ്പത്തികത്തിൽ നിന്നാണ്...പിന്നെ അല്പസ്വൽല്പം ജനശ്രദ്ധ ആഗ്രഹിക്കുന്ന ആളാണ് പണ്ഡിറ്റ്..
അതുകൊണ്ടാണ് അയാൾ ഇത്തരം കാര്യങ്ങളെ മാർക്കറ്റ് ചെയ്യുന്നത്..
ഇനി അയാളുടെ സിനിമ ലിങ്ക്..യു ട്യൂബിൽ ഇടുന്നു എന്നത് ഒരു കുറ്റമാണോ..
അയാളുടെ ഇന്നലെ വരെയുള്ള വരുമാനം ആണ് ഇന്നത്തെ ചാരിറ്റി..നാളെ അയാൾ എന്തെങ്കിലും ചെയ്യണം എങ്കിൽ അയാൾക്ക് വരുമാനം വരണം..അതുകൊണ്ട് ആ വിഷയത്തിലും അയാൾ കുറ്റക്കാരൻ അല്ല..

പിന്നെ പൂക്കൾ ഉള്ള ഷർട്ട് വാങ്ങി..ബീഫ് കഴിച്ചു..ശെരിയാണ് ചാരിറ്റി ചെയ്യുന്നവർ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് ഇത് എന്ന് ഞാനും അംഗീകരിക്കാം...

അങ്ങനെയെങ്കിൽ ചാരിറ്റി ചെയ്തു ജീവിതം നയിക്കുന്നവരെ എന്ത് ചെയ്യണം...
ഒരു സാദാ ഫോണ് ഉപയോഗിക്കിതെ ഐ ഫോണ് എക്സ് തന്നെ ഉപയോഗിക്കുന്ന മാനസിക അവസ്ഥ..
സഞ്ചരിക്കാൻ സാധാ കാർ മതി എന്നിരിക്കെ
2016 ഇന്നോവ കൊള്ളില്ല അതുകൊണ്ട് പുതിയ ക്രിസ്റ്റ് ഉപയോഗിക്കുന്നവരെ എന്ത് പറയും..
ജീവിക്കാൻ 1300 square വീട് മതി എങ്കിലും50ലക്ഷത്തിന്റെ വീട്ടിൽ ജീവിക്കുന്നവരെ...

ഇതൊക്കെ സ്വന്തം അദ്വാനം ആണെങ്കിൽ ആർക്കും പ്രശ്‌നമില്ല..
പക്ഷെ ചാരിറ്റി തുടങ്ങിയ ശേഷം ഇതൊക്കെ ലഭിക്കുമ്പോൾ ചേച്ചി എന്ത് പറയും...

അവനവൻ അദ്വാനിച്ച പണത്തിൽ നിന്നും ഒരു പങ്ക് കൊടുക്കുന്നതാണ് നന്മ..

ഇനി അതല്ല നന്മരം ആണ് ലക്ഷ്യമെങ്കിൽ എല്ലാം ഉപേക്ഷിച്ചു കുഷ്ട്ട രോഗികൾക്കൊപ്പം ജീവിച്ച ബാബാ ആംതെ യെ മാതൃക ആക്കു...
അല്ലാതെ 3000 രൂപയുടെ ബ്രാൻഡഡ് ഷർട്ടുകളും ആഡംബര ജീവിതവും അവാര്ഡുകളും വാങ്ങി സുഖിച്ചു ജീവിച്ചു ചാരിറ്റി ചെയ്യുന്നതും പണ്ട് ഹാജി മസ്തൻ തന്റെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ജനപിന്തുണ കിട്ടാൻ നടത്തിയ സഹായങ്ങലും തമ്മിൽ എന്താണ് ബന്ധം...

സന്തോഷ് പണ്ഡിറ്റ് ആവാൻ പണ്ഡിറ്റിന് മാത്രമേ പറ്റൂ..
നാളെ അയാൾ ഫ്രാഡ് ആണെന്ന് തെളിഞ്ഞാൽ മുൻനിരയിൽ നിന്ന് തന്നെ അയാളെ എതിർക്കും....
പക്ഷെ നിലവിൽ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഓണലൈൻ പിരിവുകരെക്കാൾ കേമൻ..അയാൾ രാജ്യത്തെ നിയമ സംവിധാനം പാലിച്ചാണ് ജീവിച്ചത്...

ഇനി ഓണലൈൻ നന്മരം ആകാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് ഇത്ര മാത്രം...

1.മരിച്ചു പോകാൻ സാധ്യത ഉള്ള ഒരു രോഗി..
കുഞ്ഞുങ്ങൾ ആണെങ്കിൽ ഏറ്റവും നല്ലത്...
2.ഒരു മൊബൈൽ ഫോണ്
3.രോഗിയുടെ അവസ്ഥ വിഷമകരമായി വിവരിച്ച ശേഷം കാര്യങ്ങൾ വിശദീകരിക്കാനുള്ള ശേഷി..
4.രോഗിക്ക് വേണ്ട തുക നൽകുക ബാക്കി അവനവൻ പറയുന്ന സ്ഥലതേക്ക് മാറ്റുക..
മാറ്റിയില്ലെങ്കിൽ ആ ബാങ്ക് പൂട്ടിക്കും എന്ന് ഭീഷണിപ്പെടുത്തുക..

എന്നോട് വിരോധം തോന്നുന്ന നിരവധി പേർ ഉണ്ടാകും എന്നറിയാം..
നമ്മുടെ രാജ്യത്തെ എല്ലാ പണമിടപ്പാടും സർക്കാർ നിയമ സംവിധാനതിനുള്ളിൽ നിന്ന് വേണം നടക്കാൻ..
അതോടൊപ്പം ഇവർ ചെയ്യുന്നത് ഒരുപാട് കുടുംബങ്ങളിൽ ഗുണം ചെയ്യുന്നുണ്ട് എന്ന യാഥാർത്യവും വിസ്മരിക്കുന്നില്ല പക്ഷെ ഇവർ മാത്രമാണ് നന്മരം എന്ന വാഴ്‌ത്തിപടലിനോട് യോജിപ്പില്ല..

ഉള്ളിന്റെ ഉള്ളിൽ നിന്നും വരുന്ന നന്മ ആരുടെ ആയാലും ജീവിതം കൊണ്ടറിയാൻ കഴിയും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP