Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ല എന്ന് പറഞ്ഞ പിണറായി വിജയൻ മണ്ടനാണെന്നു ആരെങ്കിലും കരുതിയാൽ അവരാണ് മണ്ടർ; സർക്കാരിനെയും പാർട്ടിയെയും ഒരുപോലെ നിയന്ത്രിക്കുന്നത് പിണറായിയാണ്; പിണറായി പറഞ്ഞതിൽ ഒരു കുറുക്കന്റെ ബുദ്ധിയുണ്ട്;  അവസാന ആറു മാസം ഭരണത്തിൽ കാര്യമായ കുഴപ്പങ്ങൾ ഒന്നുമില്ല എങ്കിൽ സകലവനും എല്ലാം മറക്കും: അഖിൽ കോട്ടാത്തല എഴുതുന്നു

ശബരിമല വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ല എന്ന് പറഞ്ഞ പിണറായി വിജയൻ മണ്ടനാണെന്നു ആരെങ്കിലും കരുതിയാൽ അവരാണ് മണ്ടർ; സർക്കാരിനെയും പാർട്ടിയെയും ഒരുപോലെ നിയന്ത്രിക്കുന്നത് പിണറായിയാണ്; പിണറായി പറഞ്ഞതിൽ ഒരു കുറുക്കന്റെ ബുദ്ധിയുണ്ട്;  അവസാന ആറു മാസം ഭരണത്തിൽ കാര്യമായ കുഴപ്പങ്ങൾ ഒന്നുമില്ല എങ്കിൽ സകലവനും എല്ലാം മറക്കും: അഖിൽ കോട്ടാത്തല എഴുതുന്നു

അഖിൽ കോട്ടാത്തല

ബരിമല വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ല എന്ന് പറഞ്ഞ പിണറായി വിജയൻ മണ്ടനാണെന്നു ആരെങ്കിലും കരുതിയാൽ അവരാണ് മണ്ടർ...എന്നും കമ്മ്യൂണിസ്റ്റ് സർക്കാരിനെ നിയന്ത്രിച്ചിരുന്നത് പാർട്ടിയാണ്..പാർട്ടിയിൽ അടിമപ്പെട്ടയിരുന്നു ഇ.എം.എസ് മുതൽ 

വി എസ് വരെ ഭരിച്ചു പോയിരുന്നത്..എന്നാൽ ഇന്ന് സർക്കാരിനെയും പാർട്ടിയെയും ഒരുപോലെ നിയന്ത്രിക്കുന്നത് പിണറായി വിജയൻ ആണ്....
മുണ്ടയിൽ കോരന്റെ മകൻ സ്വപ്രയത്‌നത്താൽ നേടിയെടുത്തതാണ് ഇന്നീ കാണുന്ന എല്ലാ നേട്ടങ്ങളും... കമ്മ്യൂണിസ്റ്റ് ആശയം തന്നെ തലതിരിച്ചു പിടിച്ചു ജീവിച്ച ബൂർഷ്വാ കമ്മ്യൂണിസ്റ്റ്..പിണറായിയുടെ നിലപാടുകൾ ആണ് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ എന്ന് വിശ്വസിക്കുന്ന മണ്ടമാരായ അണികളെ അയാൾ സൃഷ്ടിച്ചു..

അതുകൊണ്ട് തന്നെ ശബരിമല വിഷയത്തിൽ നിലപാടിൽ മാറ്റമില്ല എന്ന് പിണറായി പറഞ്ഞതിൽ ഒരു കുറുക്കന്റെ ബുദ്ധി ഞാൻ കാണുന്നു... എല്ലാവരും കരുതും പോലെ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷം തകർക്കപ്പെടാൻ കാരണം ശബരിമലയാണെന്നു ഞാൻ വിശ്വസിക്കുന്നില്ല... എന്തെന്നാൽ പൊതുവെ ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പിന്നോട്ട് പോകുക എന്നതാണ് 2004ഇൽ ഒഴികെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിച്ചിട്ടുള്ളത്.. പൊതുവെ സർക്കാർ വിരുദ്ധ വികാരം ഉള്ളപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തള്ളപ്പെടുക എന്നത് സ്വാഭാവികമായി മുൻ ലോകസഭ തെരഞ്ഞെടുപ്പുകളിലും നാം കണ്ടതാണ്..

ഇത്തവണ ശബരിമലയേക്കാൾ കേരള ജനത ചിന്തിച്ചത് മോദി അധികാരത്തിൽ എത്തരുത് എന്നാണ്.. മാത്രമല്ല രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്ന് ന്യൂനപക്ഷങ്ങൾ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്തു.. അതോടൊപ്പം ഇടത് പക്ഷത്തിനു ദേശീയ രാഷ്ട്രീയത്തിൽ എന്താണ് പ്രസക്തി എന്ന ചിന്ത ഇടത് അനുഭാവികൾ പോലും വെച്ചു പുലർത്തി.. ഈ പ്രധാന വിഷയങ്ങൾ വെച്ചു നോക്കുമ്പോൾ ശബരിമല തിരഞ്ഞെടുപ്പിൽ അത്ര വലിയ വിഷയം ഒന്നുമല്ലായിരുന്നു.. ആയിരുന്നെങ്കിൽ മണ്ണും ചാരി നിന്ന കോൺഗ്രസ് 19 സീറ്റിൽ ജയിക്കില്ലായിരുന്നു.. അപ്പോൾ ബിജെപി നേതാക്കൾ പറയും അത്' ഇടത് പക്ഷം തോൽക്കാൻ വേണ്ടി ഹിന്ദുക്കൾ കോണ്‌ഗ്രെസ്സിന് വോട്ട് കൊടുത്തു അതാണ് അവരുടെ ജയത്തിനു കാരണം..'

അങ്ങനെയെങ്കിൽ നിങ്ങൾക്ക് കേരളത്തിൽ പാർട്ടി പിരിച്ചു വിട്ടു കൂടെ..? നാളെയും കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കും..അപ്പോഴും ജനം ഇടത് പക്ഷം വരാതിരിക്കാൻ കോണ്‌ഗ്രെസ്സിനു വോട്ട് ചെയ്യുമോ..? പിന്നെന്തിനാണ് കേരളത്തിൽ ബിജെപി.. ശബരിമലയിൽ സമരം ചെയ്തു ഹൈന്ദവ സമൂഹത്തിനു പിന്തുണ നൽകി ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ജീവിതങ്ങൾ കോടതിയിൽ ആക്കി തീർത്തത്..?
കോണ്‌ഗ്രെസ്സിനു വോട്ട് കൊടുക്കാൻ ആണെങ്കിൽ എന്തിനാണ് ബിജെപി...?

ഇനി അതല്ല നിങ്ങളുടെ വോട്ടുകൾ നിങ്ങൾ പെട്ടിയിൽ ആക്കിയാൽ ജയിക്കുന്നത് ഇടത് പക്ഷമാണ്...

ഇപ്പോൾ മനസിലായോ പിണറായി വിജയന്റെ ബുദ്ധിയുടെ ആഴം..

ലോകസഭ തിരഞ്ഞെടുപ്പ് അല്ല നിയമസഭ..അവിടെ ഇടത് പക്ഷത്തിനു കാര്യമായ റോൾ ഉണ്ട്..
ലോകസഭയിലെ പോലെ ആരും ഇടതിന് ഭ്രഷ്ട് കൽപ്പിക്കില്ല..
മാത്രമല്ല ഇത്രയേറെ എതിർ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഇടത് പക്ഷം 36%വോട്ട് ഈ ലോകസഭയിൽ നേടിയെങ്കിൽ അതവരുടെ ഉറച്ച വോട്ട് ബാങ്കായി കാണാം.. അതിൽ നിന്നും 2%വോട്ടുകൾ സ്വാഭാവികമായി നിയമസഭയിൽ തിരികെ എത്തും..

ഇവിടെ ശബരിമല ആളികത്തിച്ചു ബിജെപി യെ കൂടുതൽ കരുത്തുറ്റത്താക്കി കേരളത്തിൽ മാറ്റിയാൽ ..ബിജെപി 35000ത്തിൽ അധികം വോട്ട് പിടിച്ച 25 ഓളം മണ്ഡലങ്ങളിൽ അവർക്ക് ജയ സാധ്യത വരുത്തി കൊടുത്താൽ ലോകസഭയിൽ സംഭവിച്ച അപകടം നിയമസഭയിൽ സംഭവിക്കില്ല.. ശബരിമല ആളികത്തിച്ചു നിയമസഭയിലെ ഹിന്ദു വോട്ടുകൾ ഭൂരിഭാഗം ബിജെപിയിൽ എത്തിക്കുക..
ആരുടെ കൈവശം ഇരുന്ന ഹിന്ദു വോട്ടായിരിക്കും സ്വാഭാവികം ആയി നഷ്ടപ്പെടുക..
നിങ്ങൾ പറ...?

അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പറയാം..ഹിന്ദു നായർ വോട്ടുകൾ കാലങ്ങൾ ആയി കോൺഗ്രസിൽ ആയിരുന്നു പൊയ്‌കൊണ്ടിരുന്നത്..മോദി വന്ന ശേഷം പകുതിയോളം നായർ വോട്ടുകൾ ബിജെപിയിലേക്കു കൂറ് മാറി.. ബാക്കി പകുതി വലിയ കുഴപ്പം ഇല്ലാതെ
കൊണ്ഗ്രസിൽ ഇന്നലെ വരെ കിട്ടിയിരുന്നു.. എന്നാൽ ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച കുല സ്ത്രീകളും കുല പുരുഷന്മാരും നിയമ സഭ തിരഞ്ഞെടുപ്പിൽ സംശയത്തിലാകും..അവർ ആചാര സംരക്ഷണത്തിന് നമ്മൾക്കൊപ്പം നിന്ന ബിജെപിക്ക് കൊടുക്കണോ അതോ ഇടതു പക്ഷം വരാതിരിക്കാൻ കോണ്‌ഗ്രെസ്സിന് കൊടുക്കണോ...
അവസാനം അവർ തീരുമാനത്തിൽ എത്തും.
ഈ മണ്ഡലത്തിൽ ബിജെപി ജയിക്കും അവർക്ക് കൊടുക്കാം..

പോയപ്പോൾ ആർക് പോയി..?

ഈ സമയത്താണ് പിണറായിയുടെ അതി ബുദ്ധി കൂടുതൽ വ്യക്തമാകുന്നത്..
ശബരിമല വിഷയത്തിൽ ഹിന്ദുക്കൾക്ക് ഉണ്ടായ ഐക്യം നായർ ഈഴവ ചേരി തിരിച്ചു പിണറായി മാറ്റിയതോടെ ഈഴവസംഘി അല്ലാത്ത ഈഴവർ പിണറായിയുടെ കൂടെ കൂടി..പേരിനാണെങ്കിലും നടേശ ഗുരുവിന്റെ പിന്തുണയും കിട്ടി..
അതുകൊണ്ടാണല്ലോ മുഖ്യമന്ത്രി തുഷാറിനെ രക്ഷിക്കാൻ മുൻ കൈ എടുത്തു ചാടിയതും...

ഈ കാരണങ്ങൾ കൊണ്ടു നായർ വോട്ടുകൾ ബിജെപി യിലും ഈഴവ വോട്ടുകൾ കൂടുതൽ ഇടത് പക്ഷത്തിലും എത്തും...

ബിജെപിയെ എതിർക്കാൻ കേന്ദ്രത്തിൽ തകർന്നു കിടക്കുന്ന കോണ്‌ഗ്രെസ്സിനെക്കാൾ എത്രയോ ഭേദം ആണ് തണ്ടും തടിയും ഉള്ള കമ്മ്യൂണിസ്റ്റുകൾ എന്ന ചിന്ത ന്യൂനപക്ഷങ്ങളിൽ ഉണ്ടാവും..മാത്രമല്ല ശബരിമല വിഷയം മൂലം ബിജെപി ഈ മണ്ഡലത്തിൽ ജയിക്കും എന്നും ഈ മണ്ഡലത്തിൽ ബിജെപി ജയിച്ചാൽ നിങ്ങളുടെ പള്ളി പൊളിയും ബീഫ് മുടങ്ങും എന്നൊക്കെ കമ്മ്യൂണിസ്റ്റ്കൾ പ്രചരണം നടത്തും.. മോഴകൾ ആയി ഖദർ ഇട്ട് നടക്കുന്ന കോണ്‌ഗ്രെസ്സുകാരെക്കാൾ നമുക്കു വേണ്ടത് ചുറുചുറുക്കുള്ള കമ്മ്യൂണിസ്‌റുകാരെയാണ് എന്ന ചിന്ത ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങൾക്കുണ്ടാവും അവർ ബിജെപിക്ക് ജയ സാധ്യത ഉള്ള മണ്ഡലങ്ങളിൽ ഇടത് പക്ഷത്തിനൊപ്പം നിൽക്കും...
അപ്പോൾ നിങ്ങൾ പറയും ഈ നാറിയ ഭരണത്തെ ജനം തൂത്തെറിയും എന്ന്..
ഒരു തൂക്കലും ഇല്ല..
അവസാന ആറു മാസം പിണറായി ഭരണത്തിൽ കാര്യമായ കുഴപ്പങ്ങൾ ഒന്നുമില്ല എങ്കിൽ സകലവനും എല്ലാം മറക്കും..
ഇന്ന് പാർട്ടിയെ തള്ളിപ്പറഞ്ഞവൻ നാളെ വോട്ട് പിടിക്കാൻ മുന്നിലിറങ്ങും.എവിടെ എന്ത് വേണം എന്ന് പിണറായിക്കറിയാം...
അത്രയ്ക്കുള്ള പ്രബുദ്ധതയെ നമ്മൾ മലയാളിക്കുള്ളു..
ഉത്തരേന്ത്യൻകാരന് ബോധം ഉണ്ട്..പ്രധാനമന്ത്രിയും ഉരുക്ക് വനിതയും ആയ ഇന്ദിരാഗാന്ധി മര്യാദ കേട് കാണിച്ചപ്പോൾ അത് നമ്മൾ കണ്ടതാണ്..

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോണ്‌ഗ്രെസ്സിൽ ഗ്രൂപ്പ് അടി തുടങ്ങും..
ഉമ്മൻ ചാണ്ടി ചാണ്ടി സാർ വേണം മുഖ്യമന്ത്രി ആകാൻ എന്ന് A ഗ്രൂപ്..ചെന്നിത്തല മതിയെന്ന് ഐ ഗ്രൂപ്..
അവസാനം ഒരു സമവായം..കൂടുതൽ
എം എൽ എ ഏത് ഗ്രൂപ്പിനാണോ ആ ഗ്രൂപ്പിന് മുഖ്യമന്ത്രി....
അതോടെ പിന്നെ ഓരോ ഗ്രൂപിന്റേയും വാശിയേറിയ പാര വെയ്‌പ്പ് ഓരോ മണ്ഡലത്തിലും നമുക്കു കാണാം..'അളിയാ ഒരു കാരണവശാലും അവന്മാര് നമ്മളെക്കാൾ മുന്നിലെത്തരുത്..' ഇതായിരിക്കും പല നേതാക്കളുടെയും മോട്ടോ..

ഇത്തവണയെങ്കിലും 5 സീറ്റ് പിടിക്കണം എന്ന് ബിജെപി ക്കാരെ കമ്മ്യൂണിസ്റ്റ്കാർ വാശി കേറ്റി വിടുന്നതോടെ അവർ ഗോദയിൽ ഉഷാറായി ഇറങ്ങും..

അത് തന്നെയാണ് പിണറായ്ക്കും വേണ്ടത്..അയാൾ മുണ്ടയ്ക്കൽ ശേഖരൻ സ്‌റ്റൈലിൽ പറയും..
'നി ഇറങ്ങണം..എന്നാലല്ലേ കളിക്ക് രസം കൂടു..''

ഇതും കേട്ട് ബിജെപി ഇറങ്ങും കോൺഗ്രസ്സ് അരിയെണ്ണും...

ത്രികോണ മത്സരത്തിന്റെ അലയൊലികൾ ആഞ്ഞടിക്കുമ്പോൾ ഹിന്ദുവോട്ടുകൾ ഭിന്നിപ്പിച്ചും നായരെയും ഈഴവരെയും തമ്മിലടിപ്പിച്ചും മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളെ ഭീതിയിൽ നിരത്തിയും ഇടത് പക്ഷം ജയിച്ചു കയറും...

Don't underestimate the power of a common man..

സോറി ഒരു പഞ്ചിന് കോമണ് എന്ന് പറഞ്ഞതാ..
പിണറായി extra ഓർഡിനറി ആണ്...

കുറുക്കന്റെ ബുദ്ധി എന്താകും എന്ന് കാത്തിരുന്ന് കാണാം..

പിണറായിക്ക് കേരളത്തിൽ ഭരിച്ചാൽ ..അമിത് ഷായ്ക് കോൺഗ്രസ്സ് വരാതിരുന്നാൽ മതി..

ഫലത്തിൽ വൈദ്യൻ ഇച്ചിച്ചതും രോഗി കല്പിച്ചതും പാൽ എന്ന അവസ്ഥയിൽ ആണ്
കാര്യങ്ങൾ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP