Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

"മിണ്ടണ്ട മിണ്ടണ്ട എന്ന് എത്ര കരുതിയാലും മിണ്ടാതിരിക്കാൻ സമ്മതിക്കില്ല, ചില നായിന്റെ ജന്മങ്ങൾ ഒരു പെണ്കുട്ടിയെ ബലാത്സംഗം ചെയ്തു ചുട്ടു കൊന്നു..പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു...തീർച്ചയായും സമൂഹം ഒന്നടങ്കം പൊലീസിന്റെ തീരുമാനത്തിൽ സന്തോഷിക്കുന്നു...എന്തുകൊണ്ടാണ് സമൂഹം പൊലീസിന് കയ്യടിയും പുഷ്പ വൃഷ്ടിയും നടത്തേണ്ടി വരുന്നത്: ആ ചോദ്യം ആണ് മനുഷ്യാവകാശം പറഞ്ഞു നടക്കുന്ന നേതാക്കൾ സ്വയം ചോദിക്കേണ്ടത്" - അഖിൽ കോട്ടത്തല എഴുതുന്നു

അഖിൽ കോട്ടത്തല

മിണ്ടണ്ട മിണ്ടണ്ട എന്ന് എത്ര കരുതിയാലും മിണ്ടാതിരിക്കാൻ സമ്മതിക്കില്ല ചില നായിന്റെ ജന്മങ്ങൾ ഒരു പെണ്കുട്ടിയെ ബലാത്സംഗം ചെയ്തു ചുട്ടു കൊന്നു..പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു..തീർച്ചയായും സമൂഹം ഒന്നടങ്കം പൊലീസിന്റെ തീരുമാനത്തിൽ സന്തോഷിക്കുന്നു..എന്തുകൊണ്ടാണ് സമൂഹം പൊലീസിന് കയ്യടിയും പുഷ്പ വൃഷ്ടിയും നടത്തേണ്ടി വരുന്നത്. ആ ചോദ്യം ആണ് മനുഷ്യാവകാശം പറഞ്ഞു നടക്കുന്ന നേതാക്കൾ സ്വയം ചോദിക്കേണ്ടത് . 

അത്ര മഹത്തരമായാണ് ഇവിടെ നീതി കോടതിയിൽ നടപ്പിലാക്കുന്നത്. എന്റെ മകൾ കെട്ടി തൂങ്ങിയതല്ല അവളെ കൊന്നതാണ്. മകൾ മരിച്ച ദിവസം അവൻ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് കണ്ടതാണ് എന്ന് അമ്മ സാക്ഷി മൊഴി കൊടുത്തിട്ടും പ്രതികൾ പുറത്തിറങ്ങി നടക്കുന്നുണ്ടെങ്കിൽ ഈ രാജ്യത്തെ നീതി ന്യായ വ്യെവസ്ഥ അത്രത്തോളം അധ പതിച്ചതാണ് എന്ന സംശയം ജനങ്ങളിൽ ഉണ്ടായി..

ഒരധ്യാപകനെ കുട്ടികളുടെ മുന്നിലിട്ട് വെട്ടി കൊന്നവന്മാരെ വെറുതെ വിട്ടതും ഈ നീതി പീഠം ആണ് എന്ന് മറക്കരുത്. ചുരുക്കത്തിൽ വിചാരണ എന്നത് രക്ഷപ്പെടാനും തെളിവുകൾ ഇല്ലാതാക്കാനും പ്രതികൾക്ക് നൽകുന്ന ഒരു സഹായം ആയി മാറുകയാണ് പല പ്രമുഖ കേസുകളിലും..വീട്ടമ്മയെ കഷണങ്ങൾ ആക്കി കൊന്ന ഒരുത്തൻ പാലക്കാട് പൊലീസ് കസ്റ്റഡിയിൽ മരിച്ചപ്പോൾ ഉദ്യോഗസ്ഥനെതിരെ തിരിഞ്ഞ, മനുഷ്യനെ തിരിഞ്ഞു നോക്കാത്ത മനുഷ്യാവകാശ പ്രവർത്തകർ ആണ് ഈ നാടിന്റെ ശാപം.

ഇവനൊക്കെ ആണ് എന്ത് മര്യാദകേടും കാണിക്കാൻ ക്രിമിനലുകളെ സഹായിക്കുന്നതും. ഇനി ഈ മനുഷ്യാവകാശ പ്രവർത്തകരോടും കോടതിയുടെ മഹത്തായ നീതിയെ പറ്റിയും സംസാരിക്കുന്നവരോട് എനിക് പറയാൻ ഉള്ളത്.
നിങ്ങൾ പറയുന്നു .

1.ഇവരാണ് പ്രതികൾ എന്നത് വിചാരണ നടത്തി ഉറപ്പിക്കണം ..അല്ലാതെ ഇവരാണ് പ്രതികൾ എന്നു എന്നുറപ്പാണ്..ഉറപ്പിച്ചാൽ കൊല്ലുന്നതിൽ തെറ്റില്ല അല്ലേ സാറുമ്മാരെ..

2.പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടൽ..അല്ല.. ഈ പ്രതികൾ ആണ് പെണ്കുട്ടിയെ കൊന്നതെന്ന കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പില്ല.. തെളിവെടുക്കണം... വിചാരണ നടത്തണം..പക്ഷെ പൊലീസ് നടത്തിയ ഏറ്റുമുട്ടലിന്റെ കാര്യത്തിൽ ഒരു വിചാരണയും വേണ്ട തെളിവെടുപ്പും വേണ്ട... ഉറപ്പിച്ചു പൊലീസ് ഇവരെ വ്യാജ ഏറ്റുമുട്ടലിൽ കൊന്നു..ഒരുപക്ഷേ ഈ പ്രതികൾ പൊലീസിനെ ആക്രമിച്ചു ഓടിയതാണ് എങ്കിൽ പൊലീസ് പറയുന്നതല്ലേ ശെരി..
അപ്പോൾ കോടതി അത് കൂടി അന്വോഷിക്കട്ടെ..അപ്പോൾ നിങ്ങളുടെ സൂക്കേഡ് കുറച്ചു തീരുമല്ലോ..

പ്രതികൾക്ക് വേണ്ടി നിങ്ങൾ ഒരു സുപ്രീംകോടതി വക്കീലിനെ ഏർപ്പാടാക്കി കൊടുക്ക്..പൊലീസുകാരെ വിചാരണ നടത്തി കോടതി ശിക്ഷിച്ചോട്ടെ..ഇനി ചിലപ്പോ ഓടിയ വഴിക്ക് അവർ പരസ്പരം വെടി വെച്ചു ചത്തതും ആയിക്കൂടെ..അല്ല സാധ്യത ഉണ്ട്..

വക്കീൽ ആളൂർ ആണെങ്കിൽ പെണ്കുട്ടി സ്വയം കത്തിച്ചു ചത്തത് പോലെ കോടതിയിൽ തെളിവുകൾ വരും....നിങ്ങൾ ഏകപക്ഷീയമായി പൊലീസിനെ കുറ്റം പറയല്ലേ..ആ പാവങ്ങളുടെ നീതി കൂടി മനസിലാക്കു..പൊലീസിനും വേണ്ടേ മനുഷ്യാവകാശം..ഇവിടെ ജനം കയ്യടിച്ചത് പൊലീസിനല്ല. പൊലീസ് ചെയ്ത പ്രവർത്തിയുടെ നന്മയ്ക്കാണ്, നീതിക്കാണ്. നാളെ ഇതേ പൊലീസ് നീതി വിട്ടൊരു കാര്യം ചെയ്താൽ എതിർക്കും അവിടെ എതിർക്കുന്നത് പൊലീസിനെ അല്ല അവരുടെ തിന്മ നിറഞ്ഞ പ്രവർത്തിയെ ആണ്.

#'Nothing is good or bad Thinking make it so...'
അഖിൽ കോട്ടാത്തല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP