Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്നാലും എന്റെ മോദി ഇമ്മാതിരി ഫാസിസം കാട്ടി കൂട്ടരുത്; ഇ.എം.എസിന്റെ ഇടത് ഭരണത്തെ നെഹ്‌റു പിരിച്ചു വിട്ടപ്പോൾ ജനാധിപത്യത്തിന്റെ കഴുത്തിൽ ആദ്യം കത്തി വീണില്ലേ; മഹാരാഷ്ട്രയിൽ മോദി നടത്തിയത് ജനാധിപത്യ വിരുദ്ധ നടപടിയോ? അഖിൽ കോട്ടാത്തല എഴുതുന്നു

എന്നാലും എന്റെ മോദി ഇമ്മാതിരി ഫാസിസം കാട്ടി കൂട്ടരുത്; ഇ.എം.എസിന്റെ ഇടത് ഭരണത്തെ നെഹ്‌റു പിരിച്ചു വിട്ടപ്പോൾ ജനാധിപത്യത്തിന്റെ കഴുത്തിൽ ആദ്യം കത്തി വീണില്ലേ;  മഹാരാഷ്ട്രയിൽ മോദി നടത്തിയത് ജനാധിപത്യ വിരുദ്ധ നടപടിയോ? അഖിൽ കോട്ടാത്തല എഴുതുന്നു

അഖിൽ കോട്ടാത്തല

മഹാരാഷ്ട്രയിൽ മോദി നടത്തിയ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ വലിയ ചർച്ചയാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്..

എന്നാലും എന്റെ മോദി ഇമ്മാതിരി ഫാസിസം ഇങ്ങനെ കാട്ടി കൂട്ടരുത്...പഞ്ച പാവങ്ങൾ ആയ കുറെ പ്രധാനമന്ത്രി മാർ ഈ രാജ്യം ഭരിച്ചിരുന്നു എന്നാണ് നമ്മുടെ നേതാക്കളും മാധ്യമ പ്രവർത്തകരും പറയുന്നത്..ശെരിയാണ് കാലം കുറെ കഴിഞ്ഞാൽ കഴുത സിംഹം ആവുമല്ലോ...
മറന്ന് പോയവരെ ഒന്നോർമ്മപ്പെടുത്തിയാലോ ..സത്യം മാത്രമാണ് രാഷ്ട്രീയമായി കാണരുത്.

ജനാധിപത്യം ഇന്ത്യയിൽ ഇല്ലാതായത് എപ്പോഴെല്ലാം....

1.1959 കേരളത്തിൽ ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയ ഇ.എം.എസ് നമ്പൂതിരിപാടിന്റെ ഇടത് സർക്കാരിനെ കോൺഗ്രസ് നേതാക്കളുടെ താത്പര്യർത്ഥം നെഹ്‌റു പിരിച്ചു വിട്ടപ്പോൾ രാജ്യത്തു ജനാധിപത്യതിന്റെ കഴുത്തിൽ ആദ്യ കത്തി വീണു....

2.തുടർച്ചയായി 16 വർഷം ബംഗാൾ ഭരിച്ച കോൺഗ്രഗ്രസ്സിനെ താഴെ ഇറക്കി അജോയ് കുമാർ മുഖർജിയുടെ നേതൃത്ത്വത്തിൽ 1967ഇൽ സിപിഎം സിപിഐ തുടങ്ങിയവർ പിന്തുണ കൊടുത്തു രൂപീകരിച്ച യുണൈറ്റഡ് ഫ്രണ്ട് മുന്നണിയെ 1969 ഇൽ ഇന്ദിരാഗാന്ധി ഇടപെട്ട് പുറത്താക്കി..പ്രസിഡന്റ് ഭരണത്തിന് ശേഷം വീണ്ടും തിരിച്ചു വന്ന സർക്കാരിനെ അസഹിഷ്ണുത മൂത്ത ഇന്ദിരാഗാന്ധി 1971ൽ വീണ്ടും പിരിച്ചു വിട്ടു...

ഇപ്പോൾ കമ്മ്യൂണിസ്റ്റ് കാരോട് പറയാറില്ലേ നിങ്ങൾ ചെയ്തതിന്റെ ഫലമാണ് ബംഗാളിൽ അനുഭവിക്കുന്നതെന്നു...എങ്കിൽ ഞാൻ പറയുന്നു 16 വർഷം ഭരിച്ച കോൺഗ്രസ് അന്ന് ചെയ്തതിന്റെ ഫലമാണ് ബംഗാളിൽ ആദ്യം ഇല്ലാതായ പാർട്ടി ആയി മാറാൻ കോൺഗ്രസ്സിനു കഴിഞ്ഞത്...

3.അവിടം കൊണ്ടും ഇന്ദിരാഗാന്ധി നിർത്തിയില്ല..പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ കഴിയാതെ വന്നപ്പോൾ പൂർണമായും ഫാസിസ്‌റ് മുഖം അവർ പുറത്തെടുത്തു...ഇന്ത്യയിൽ അടിയന്തിരവസ്ഥ പ്രഖ്യാപിച്ചു...മാധ്യമങ്ങൾ ഉൾപ്പെടെ നിരോധിച്ചു..സർവരുടെയും വായ മൂടി കെട്ടി...
എതിർത്തവരെയെല്ലാം ജയിലിൽ അടച്ചു....

4.അടുത്തത് ആന്ധ്ര...33 വർഷം ഭരിച്ച കോൺഗ്രസ്സിനെ അധികാരത്തിൽ നിന്നും മാറ്റി എൻ ടി രമറാവു ആദ്യ കോൺഗ്രസ്സിതര സർക്കാർ 1983ൽ രൂപീകരിച്ചു...ഇന്ദിര ഗാന്ധിക്ക് സഹിക്കാൻ കഴിയുമോ..അവർ 84ൽ കുതിര കച്ചവടം നടത്തി രാമറാവു സർക്കാരിനെ പൊളിച്ചു..പക്ഷെ ഇന്ദിരാഗാന്ധിയുടെ വേല ഏറ്റില്ല..31 ദിവസം കൊണ്ട് സർക്കാർ വീണു...

5.മകൻ രാജീവ് ഗാന്ധിയും ഇക്കാര്യത്തിൽ മോശം അല്ലായിരുന്നു..
കോൺഗ്രസ്സിനെ തൂത്തെറിഞ്ഞു അധികാരത്തിൽ എത്തിയ ജനത പാർട്ടിയെ അധികാരത്തിൽ തുടരാൻ അനുവദിക്കാതെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ജനാധിപത്യത്തെ പൂർണമായും രാജീവ് വെട്ടിയിട്ടു..അമ്മയുടെ മകൻ തന്നെയാണ് ഞാൻ എന്ന് രാജീവ് ഗാന്ധി തെളിയിച്ചു...
അധിക നാൾ ഭരണത്തിൽ ഉണ്ടായിരുന്നേൽ ഒരുപാട് പറയേണ്ടി വന്നേനെ..

ഈ രാജ്യത്തെ ജനാധിപത്യത്തെ തങ്ങളുടെ വരുതിക്കനുസരിച്ചു നിയന്ത്രിച്ച ഗാന്ധി കുടുംബത്തിലെ അണികൾ ഇന്നും ജനവിധി മാനിക്കാത്തത്തിൽ എനിക്കത്ഭുതം ഒന്നുമില്ല..

സ്വതന്ത്ര സമരം മാത്രമല്ല കോൺഗ്രസ് ചരിത്രം.. യഥാർത്ഥ ചരിത്രം 1950ണ് ശേഷം ഉള്ളതാണ്..സമയം കിട്ടുമ്പോൾ ഇതൊക്കെ ഒന്ന് പഠിക്കണം..അപ്പോൾ മനസിലാകും രാജ്യത്ത് കോൺഗ്രസ് എങ്ങനെ ഇല്ലാതായി എന്ന്...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP