Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഈ രാജീവ് ഗാന്ധി ഏതെങ്കിലും സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ.. സവർക്കർ ഒന്നുമല്ലേലും 12 വർഷം ജയിലിൽ കിടന്നില്ലേ.. ഗാന്ധിയും നെഹ്രുവും എല്ലാം ബാരിസ്റ്റാർ പദവി നേടിയത് ബ്രിട്ടീഷ് രാജ്ഞിയുടെ വിനീത വിധേയ ദാസരായി നിന്ന് കൊള്ളാം എന്ന പ്രതിജ്ഞ ചൊല്ലി; മാപ്പ് പറയാൻ താൻ രാഹുൽ സവർക്കറല്ലെന്ന വയനാട് എംപിയുടെ പ്രസംഗത്തെ കുറിച്ച് അഖിൽ കോട്ടാത്തല എഴുതുന്നു

ഈ രാജീവ് ഗാന്ധി ഏതെങ്കിലും സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ.. സവർക്കർ ഒന്നുമല്ലേലും 12 വർഷം ജയിലിൽ കിടന്നില്ലേ.. ഗാന്ധിയും നെഹ്രുവും എല്ലാം ബാരിസ്റ്റാർ പദവി നേടിയത് ബ്രിട്ടീഷ് രാജ്ഞിയുടെ വിനീത വിധേയ ദാസരായി നിന്ന് കൊള്ളാം എന്ന പ്രതിജ്ഞ ചൊല്ലി; മാപ്പ് പറയാൻ താൻ രാഹുൽ സവർക്കറല്ലെന്ന വയനാട് എംപിയുടെ പ്രസംഗത്തെ കുറിച്ച് അഖിൽ കോട്ടാത്തല എഴുതുന്നു

അഖിൽ കോട്ടാത്തല

രാഹുൽ ഗാന്ധി രാം ലീല മൈതാനത്തിൽ എന്തൊരു കസറൽ ആയിരുന്നു.. ഹൊ രോമാഞ്ചം കൊണ്ട് എന്റെ ശരീരം മരവിക്കുകയാണ്... എന്തൊരു ശബ്ദം, എന്തൊരു ഗാംഭീര്യം എന്തൊരുന്മാദം.... വാക്കുകൾ ഇങ്ങനെ അനർഗള നിർഗളമായി ഒഴുകുക ആയിരുന്നല്ലോ... രാഗയുടെ വാക്കുകൾ ഗിരിശൃംഗങ്ങളെ വരെ പിടിച്ചു കുലുക്കിയില്ലേ.... ഹിമവാൻ ഒന്ന് വിറച്ചു ..അണക്കെട്ടുകൾ പോലും നടുങ്ങി..

അപ്പോഴാണ് അതാ.. ഒരു ബോംബെ.. രണ്ട് ബോംബെ..മൂന്ന് ബോംബെ...ട്ടേ.. ട്ടേ.. ട്ടെ.. 'മാപ്പ് പറയാൻ ഞാൻ രാഹുൽ സവർക്കർ അല്ല രാഹുൽ രാജീവാണ്...' ഹൊ എന്തായിത്.. രഞ്ജി പണിക്കർ എഴുതുമോ ഇത് പോലൊരു ഡയലോഗ്... മോഹൻലാലിനെക്കാൾ തന്മയത്വത്തോടെ,
മമ്മൂട്ടിയുടെ ഗംഭീര്യത്തോടെ, സുരേഷ് ഗോപിയുടെ രോഷത്തോടെ രാഹുൽ ഗാന്ധി ഇത് പറയുമ്പോൾ ഇങ്ങിവിടെ കേരളത്തിൽ, മലയാള മണ്ണിൽ ഒരു മഹാവതാരം പിറവി എടുക്കുകയായിരുന്നു...

സംഭവം എന്തായാലും രാജ്യത്തു കൂടുതൽ ഇല്ലാതാവാൻ കോൺഗ്രസ്സിനു ഗുണം ചെയ്യുന്ന ഒരു പ്രസംഗം ആയിരുന്നു രാഹുൽ ഗാന്ധി നടത്തിയത്.. കാരണം ഏറ്റെടുത്ത വിഷയം ഇവിടുത്തെ മഹാ ഭൂരിപക്ഷത്തേയും വെറുപ്പിക്കുന്ന ഒന്നാണല്ലോ..? അതൊക്കെ നിങ്ങളുടെ ഇഷ്ടം.. ഏറ്റെടുത്തു ഏറ്റെടുത്തു സ്വന്തം പ്രായവും പാർട്ടിയുടെ സീറ്റും ഒന്നായി മാറിയല്ലോ.... അമേഠിയും സ്വാഹാ...

വയനാട്ടിൽ ഇനി ജയിക്കണം എങ്കിൽ തീർച്ചയായും പൗരത്വ ബില്ലിനെ എതിർത്തെ താങ്കൾക്ക് പറ്റൂ എന്ന് ഉപദേശം കിട്ടിക്കാണും.. അതുകൊണ്ടാണല്ലോ ലോകസഭയിൽ പൂർണമായും പങ്കെടുക്കാതെ നിന്നതും. പങ്കെടുത്തപ്പോൾ ഈ വാക് ചാതുരി പുറത്തു വരാഞ്ഞതും...

പക്ഷെ വർമ്മ സാറേ സാർ പറഞ്ഞതിൽ പ്രശ്‌നമുണ്ടല്ലോ.. ഈ രാജീവ് ഗാന്ധി ഏതെങ്കിലും സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ.. അമ്മ പ്രധാനമന്ത്രിയും അപ്പൂപ്പൻ പ്രധാനമന്ത്രിയും എന്നതല്ലാതെ പ്രധാനമന്ത്രി ആവാൻ രാജീവ് ഗാന്ധിക്കുള്ള ഗുണം എന്തായിരുന്നു... പൈലറ്റായി ജോലി ചെയ്തതും ഇറ്റലിയിൽ നിന്നും ഒരു പെൺകുട്ടിയെ വളച്ചതും ഇന്ത്യൻ ജനാധിപത്യത്തിന് പ്രധാനമന്ത്രി ആകും മുമ്പ് രാജീവ് നൽകിയ സംഭാവന ആയിരുന്നോ..

ഈ സവർക്കർ ഒന്നുമല്ലേലും 12 വർഷം ജയിലിൽ കിടന്നില്ലേ.. അതിന് ശേഷം മാപ്പൊ.. ഗ്ലോബോ..എന്തോ കൊടുത്തോട്ടെ.. 12 വർഷം ജയിൽ എന്നത് നിസാര കാലയളവാണോ..? മാപ്പ് കൊടുത്തു പുറത്തു വന്നെങ്കിൽ വീണ്ടും പോരാടാൻ ആയിരുന്നു.. അതുകൊണ്ടാണല്ലോ11 വർഷം പിന്നെയും വീട്ട് തടങ്കലിൽ കിടക്കേണ്ടി വന്നത്...

ശെടാ ബ്രിട്ടന്റെ സ്വന്തം ആൾ.. ഇന്ത്യയെ ഒറ്റിയ ആൾ... ഇങ്ങാനൊരാളെ എന്തിനാടോ ബ്രിട്ടൻ 12 വർഷം സെല്ലുലാർ ജയിലിൽ ഇട്ടത്.. നിനക്കൊക്കെ സ്വബോധം ഉണ്ടെങ്കിൽ ഉത്തരം കണ്ടെത്താൻ ശ്രമിക്കു.. ആ മനുഷ്യൻ 12 വർഷം ജയിലിൽ കിടന്നത് രാഞ്ജിക്ക് മസ്സാജ് ചെയ്തു കൊടുത്തപ്പോൾ ഇഷ്ട്ടപെടാഞ്ഞിട്ടല്ലോ.. ബ്രിട്ടനെതിരെ ശക്തമായി പോരാടിയതുകൊണ്ടാണല്ലോ..അല്ലെങ്കിൽ എന്തിനെന്ന് നിയൊക്കെ എനിക് പറഞ്ഞു താ.. ഞാനും വിളിക്കാം സവർക്കറെ നാല് ചീത്ത.. പക്ഷെ പറഞ്ഞു തരണം..

നെഹ്രുവും ഗാന്ധിയും ഒന്നും സവർക്കർ കിടന്നതിന്റെ മൂന്നിലൊന്ന് ജയിലിൽ കിടന്നിട്ടും ഇല്ല.. പക്ഷേങ്കി ബ്രിട്ടന് സവർക്കാരോടായിരുന്നു പക.. ഹൊ കഷ്ടം തന്നെ... പുള്ളി ഹിന്ദുത്വ എന്ന ആശയം മുന്നോട്ട് വെച്ചു... ഇന്ത്യൻ നാഷണൽ കോണ്‌ഗ്രെസ്സിന്റെ തണുപ്പൻ നയങ്ങളെ എതിർത്തു....
ബ്രിട്ടനിൽ ബാരിസ്റ്റർ പദവി കിട്ടണം എങ്കിൽ രാഞ്ജിയുടെ വിനീത വിധേയ ദാസരായി നിന്ന് കൊള്ളാം എന്ന ഓത് ഓഫ് അലീജിയനസ് എന്ന പ്രതിഞ്ജ ചൊല്ലണം.. ഗാന്ധിയും നെഹ്രുവും എല്ലാം ഈ പ്രതിഞ്ജ ചൊല്ലി നേടിയ പദവിയാണ് ബാരിസ്റ്റാർ..

രാജ്ഞിയുടെയും ബ്രിട്ടന്റെയും ദാസരായുള്ള ബാരിസ്റ്റർ പദവി വേണ്ട എന്ന് വെച്ചു ബ്രിട്ടനെതിരെ ബ്രിട്ടനിൽ പോരാടിയ സവർക്കറും.. ബോഫേഴ്സ് കേസിൽ അഴിമതി കാണിച്ചു എന്ന് സ്വന്തം പാർട്ടി നേതാവായിരുന്ന V P സിങ് കണ്ടെത്തിയ രാജീവ് ഗാന്ധിയും ഒന്നല്ല രാഹുൽ ഗാന്ധി.. കെട്ടിഘോഷിക്കുന്ന ഒരു മഹത്വവും രാജീവ് ഗാന്ധിയിൽ ആരും കണ്ടിട്ടില്ല... ഇന്ദിരയുടെ പ്രിയ പുത്രൻ അതിനപ്പുറം ഒരു ഗുണവും രാജീവ് ഗാന്ധിക്കില്ലായാരുന്നു..

ഉണ്ടായിരുന്നെങ്കിൽ പെരുംപുത്തൂരിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കൊല്ലപ്പെട്ട രാജീവ് ഗാന്ധിയ്ക് വേണ്ടി ഈ രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം കോണ്‌ഗ്രെസ്സിനെ തിരഞ്ഞെടുത്തേനെ.. എന്നാൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം പോലും നിങ്ങൾ കടന്നില്ല.. അപ്പോൾ ആ തിരഞ്ഞെടുപ്പ് രാജീവ് ഗാന്ധി നേരിട്ടെങ്കിൽ എന്താകും ആയിരുന്നു അന്നത്തെ കോൺഗ്രസ്സിന്റെ അവസ്ഥ.. അതുകൊണ്ട് എത്രയൊക്കെ തീ കൊടുത്താലും പൊട്ടാസു പൊട്ടുന്നതും ബോംബ് പൊട്ടുന്നതും ഒന്നാവില്ല രാഹുൽ ജി....

ഇനി മാപ്പ് പറയുന്ന വിഷയത്തിൽ ആണല്ലോ ഞാൻ സവർക്കറുടെ മകൻ അല്ല എന്ന് രാഹുൽ വീമ്പിളക്കിയത്... ചൗക്കി ദാർ ചോർ ഹേ എന്ന് പറഞ്ഞു കേസിൽ പെട്ടു കോടതിയിൽ പോയി താങ്കൾ പറഞ്ഞത് മാപ്പല്ലാതെ കോപ്പ് ആയിരുന്നോ... ആണത്വം ഉണ്ടായിരുന്നെങ്കിൽ പറഞ്ഞതിൽ ഉറച്ചു നിന്നു കോടതി നൽകുന്ന ശിക്ഷയും വാങ്ങി ഇറങ്ങിയിരുന്നെങ്കിൽ ഞാൻ വിളിച്ചേനെ രാഹുൽ ഗാന്ധി കീ ജയ് എന്നു...

2 ദിവസം ജയിലിൽ കിടക്കുന്നത് പേടിച്ചു മാപ്പെഴുതി മുങ്ങിയവൻ 12 വർഷം സെല്ലുലാർ ജയിലിൽ കിടന്ന സവർക്കറെ ഉപമിക്കാൻ പോയേക്കുന്നു... രാഹുൽ ഗാന്ധി നിങ്ങളുടെ ചോരയിൽ ഉള്ളത് ഏത് രക്തം ആണെന്ന് നിങ്ങളുടെ പ്രവർത്തി കൊണ്ട് അറിയാം.. സവർക്കറുടെ ചോരയിൽ പിറക്കാൻ പുണ്യമില്ലാതെ പോയല്ലോ എന്നാലോചിച്ചു അടുത്ത വിഡ്ഢിത്തം ആലോചിക്കു.....

NB:എനിക് സവർക്കർ RSS അല്ല ബിജെപി അല്ല എന്റെ രാജ്യത്തിനു വേണ്ടി 12 വർഷം ജയിലിലും 11 വർഷം വീട്ടു തടങ്കലിലും കിടന്ന ധീരൻ ആണ്... കോൺഗ്രസ്സ് എത്രയൊക്കെ മായ്ക്കാൻ ശ്രമിച്ചാലും മാമാങ്കത്തിലെ ചന്ദ്രോത്തു വലിയ പണിക്കരെ പോലെ ധീരൻ....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP