Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒട്ടുമിക്ക അച്ചടി മാധ്യമങ്ങളും ചോറ് പൊതിയാനും കപ്പലണ്ടി പൊതിയാനും വേണ്ടി മാത്രം ആൾക്കാർ വാങ്ങുന്ന അവസ്ഥയാണ് ഇന്നുള്ളത്; നാളെ വായിച്ചറിയുന്ന ഓരോ വാർത്തയും നമ്മൾ നിമിഷങ്ങൾക്കുള്ളിൽ അറിയുന്നു; സകല പത്ര മാധ്യമങ്ങളും തള്ളി കളഞ്ഞ വാർത്ത ആളികത്തിക്കാനും തള്ളിയ പത്രങ്ങളെ കൊണ്ടു മുൻ പേജിൽ മാപ്പ് എഴുതിക്കാനും സോഷ്യൽ മീഡിയയ്ക്ക് കഴിഞ്ഞെങ്കിൽ ഒന്നുറപ്പിച്ചോളൂ..... സോഷ്യൽ മീഡിയ ചെറിയ മീനല്ല! അഖിൽ കോട്ടാത്തല എഴുതുമ്പോൾ

ഒട്ടുമിക്ക അച്ചടി മാധ്യമങ്ങളും ചോറ് പൊതിയാനും കപ്പലണ്ടി പൊതിയാനും വേണ്ടി മാത്രം ആൾക്കാർ വാങ്ങുന്ന അവസ്ഥയാണ് ഇന്നുള്ളത്; നാളെ വായിച്ചറിയുന്ന ഓരോ വാർത്തയും നമ്മൾ നിമിഷങ്ങൾക്കുള്ളിൽ അറിയുന്നു; സകല പത്ര മാധ്യമങ്ങളും തള്ളി കളഞ്ഞ വാർത്ത ആളികത്തിക്കാനും തള്ളിയ പത്രങ്ങളെ കൊണ്ടു മുൻ പേജിൽ മാപ്പ് എഴുതിക്കാനും സോഷ്യൽ മീഡിയയ്ക്ക് കഴിഞ്ഞെങ്കിൽ ഒന്നുറപ്പിച്ചോളൂ..... സോഷ്യൽ മീഡിയ ചെറിയ മീനല്ല! അഖിൽ കോട്ടാത്തല എഴുതുമ്പോൾ

അഖിൽ കോട്ടാത്തല

രാഷ്ട്രീയ പാർട്ടികൾ പ്രഹേസനം അവസാനിപ്പിച്ചില്ല എങ്കിൽ കേരളത്തിൽ യുവാക്കളുടെ നേതൃത്വത്തിൽ ഒരു പുതു പാർട്ടി സൃഷ്ടിക്കപ്പെട്ടേക്കും...

ചിരിച്ചു തള്ളേണ്ട കാര്യമല്ല..ചിന്തിക്കേണ്ട കാലമാണ്..

1.ആരുടെയും ആഹ്വാനം ഇല്ലാതെ പിന്തുണയില്ലാതെ
തിരുവനന്തപുരത്തു ശ്രീജിത്തിന് നീതി കൊടുക്കാൻ പതിനായിരങ്ങൾ തലസ്ഥാനത്തെത്തി ഓർക്കുന്നില്ലേ...
ഭിക്ഷക്കാരി ആയ റീനു മണ്ഡലിനെ നമ്മുടെ മനസുകളിൽ എത്തിച്ചതാരാണ്..

2.സകല പത്ര മാധ്യമങ്ങളും തള്ളി കളഞ്ഞ വാർത്ത ആളികത്തിക്കാനും തള്ളിയ പത്രങ്ങളെ കൊണ്ടു മുൻ പേജിൽ മാപ്പ് എഴുതിക്കാനും സോഷ്യൽ മീഡിയയ്ക്ക് കഴിഞ്ഞെങ്കിൽ ഒന്നുറപ്പിച്ചോളൂ #സോഷ്യൽ മീഡിയ ചെറിയ മീനല്ല...#

3.ദേശീയ അവാർഡ് നേടിയ നടിമാർ കേരളത്തിന് പുറത്തു ആരുമറിയാതെ നിക്കുമ്പോഴും പ്രിയ വാര്യരുടെ ഓട്ടോഗ്രാഫ് വേടിക്കാൻ ഉത്തരേന്ത്യക്കാരനെ നിർത്തിയത് സോഷ്യൽ മീഡിയയുടെ മിടുക്കാണ്...ടിക് ടോക്കിൽ കോപ്രായങ്ങൾ പോലും പലരെയും സെലിബ്രിറ്റികൾ ആക്കി മാറ്റുന്ന കാലമാണ്..

5.ജനങ്ങൾക്ക് വേണ്ടി സർവവും ഉപേക്ഷിച്ചു ജീവിച്ചു മരിച്ച ആയിരക്കണക്കിന് ബാബാ ആംതെ മാരെക്കാളും വലിയ നന്മ മരങ്ങളെ സൃഷ്ടിച്ചതും ഈ സോഷ്യൽ മീഡിയ ആണ്.

4.ഗാന്ധർവ സംഗീതങ്ങൾ സൃഷ്ട്ടിച്ച ബാബുരാജ്,വയലാർ,
രവീന്ദ്രൻ
മാഷ്,ജോണ്‌സണ് തുടങ്ങിയ അനശ്വര പ്രതിഭകളുടെ മാസ്മര ഗാനങ്ങൾ കേരളത്തിൽ ഒതുങ്ങിയപ്പോൾ..ഇവരുടെ പത്തിലൊന്ന് കഴിവില്ലാത്ത സംഗീത സംവിധായകനും..ഇവർ സൃഷ്ട്ടിച്ച ഗാനങ്ങളുടെ ആയിരത്തിൽ ഒന്നു നിലവാരം ഇല്ലാത്ത ജിമ്മിക്കി കമ്മൽ ഗാനവും ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെടുന്നു..
അതാണ് സോഷ്യൽ മീഡിയ..

ഒട്ടുമിക്ക അച്ചടി മാധ്യമങ്ങളും ചോറ് പൊതിയാനും കപ്പലണ്ടി പൊതിയാനും വേണ്ടി മാത്രം ആൾക്കാർ വാങ്ങുന്ന അവസ്ഥയാണ് ഇന്നുള്ളത്..
നാളെ വായിച്ചറിയുന്ന ഓരോ വാർത്തയും നമ്മൾ നിമിഷങ്ങൾക്കുള്ളിൽ അറിയുന്നു..
പരസ്യങ്ങൾക്ക് വേണ്ടിമാത്രം അച്ചടിക്കേണ്ട അവസ്ഥയാണ് ഒട്ടുമിക്ക പത്രങ്ങളും..

അതെ കണ്ടു കണ്ടിരിക്കുന്നവനെ തണ്ടിലേറ്റി നടത്തുന്നതും മാളിക മുകളിലേറിയ മന്നനെ താഴേക്കു വലിച്ചെറിയുന്നതുമായ ആ ഭവാൻ .... സോഷ്യൽ മീഡിയ....

ഇന്ന് കേരളത്തിലെ ദൃശ്യ,പത്ര മാധ്യമങ്ങളെ നിയന്ത്രിക്കാൻ വരെ അവർക്ക് കഴിയുന്നു.. രാഷ്ട്രീയക്കാർ എന്നേ ഇവരെ ഭയന്നു തുടങ്ങി..
അപ്പോൾ ഇവിടെ എന്തൊക്കെ നടക്കണം. എന്ത് നടക്കേണ്ട എന്നു തീരുമാനിക്കാനുള്ള ശക്തി സോഷ്യൽ മീഡിയ ആർജിച്ചു കഴിഞ്ഞു...

കേരളത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും കാര്യമായ രീതിയിൽ പൊതുജനം വെറുത്തു തുടങ്ങി..ഭയം കൊണ്ടു മാത്രം പ്രതികരിക്കുന്നില്ല എന്നതാണ് സത്യം..
സന്തോഷത്തോടെ ഒരാൾ പോലും ഒരു രാഷ്ട്രീയ പാർട്ടിക്കും പിരിവ് നൽകാൻ താത്പര്യപെടില്ല..ശല്യം ഒഴിവാക്കുക എന്നത് മാത്രമാണ് പണം നൽകുന്നതിന്റെ അടിസ്ഥാനം...
അവരുടെ എല്ലാം ധൈര്യമായി മാറുകയാണ് സോഷ്യൽ മീഡിയ

എല്ലാ രാഷ്ട്രീയ പാർട്ടിയുടെ എല്ലാ സമ്മേളനവും ജനം പുച്ഛത്തോടെയല്ലാതെ നോക്കി കാണില്ല..കേരളത്തിൽ ഫണ്ട് പിരിവ് വേണ്ടി ഇവർ നടത്തുന്ന ജാഥകൾ അറപ്പോടെയല്ലാതെ ആരും സ്വീകരിച്ചിട്ടില്ല..ഇവരുടെ അണികൾ അല്ലാതെ ഒരാൾ പോലും ഇവർ പറയുന്നത് കേൾക്കാൻ നിക്കില്ല..

റോഡിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു നടത്തുന്ന പ്രകടനങൾ ആ റോഡിൽ സഞ്ചരിക്കുന്ന നല്ലൊരു ശതമാനത്തെയും പ്രകടനം നടത്തുന്ന പാർട്ടിയുടെ ശത്രുവാക്കി മാറ്റും..
ഇവരാരും സമരം ചെയ്തു ഒരു മാങ്ങത്തൊലിയും നേടി തരില്ല അവനവൻ കഷ്ടപെട്ടാലെ കുടുംബം മുന്നോട്ടു പോകു എന്ന യാഥാർഥ്യം കേരളത്തിൽ ഒട്ടുമിക്ക എല്ലാവർക്കും അറിയാം..
ഇവർക്കൊന്നും ഇത്ര നാളും പ്രതിഷേധിക്കാൻ ഒരു മാധ്യമം ഇല്ലായിരുന്നു..രാഷ്ട്രീയക്കാരെ വെറുപ്പിച്ചാൽ നിൽക്കാൻ ഇടമില്ലായിരുന്നു..മാറ്റം വരും എന്ന പ്രതീക്ഷ ഇല്ലായിരുന്നു..
എന്നാൽ ഇന്നാ പ്രതീക്ഷകൾ സോഷ്യൽ മീഡിയ നൽകുന്നു...

സഹികെടുന്ന യുവതലമുറ സോഷ്യൽ മീഡിയ വഴി ഒന്നിച്ചാൽ അവർക്ക് പിന്തുണ വോട്ടിലൂടെ നൽകാൻ പതിനായിരങ്ങൾ ഉണ്ടാകും...

മാറ്റം കൊണ്ടു വരാൻ രാഷ്ട്രീയപാർട്ടികൾ പുതുതായി ഒന്നും ചെയ്യണ്ട .ഇത്രയും നാൾ ചെയ്തത് ഒന്ന് നിർത്തിയാൽ മതി...
സമ്മേളനങ്ങൾ ഹാളുകളിൽ ആക്കുക
റോഡിൽ ഉള്ള പ്രകടനങ്ങൾ ഒഴിവാക്കി ബന്ധപ്പെട്ട ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുക..
നിർബന്ധിത പിരിവ് അവസാനിപ്പിക്കുക..
രാഷ്ട്രീയ സമരങ്ങൾ ഒഴിവാക്കി ജനത്തിനു വേണ്ട വിഷയങ്ങൾ മാത്രം ഏറ്റെടുക്കുക..
ഗുണ്ടായിസം അവസാനിപ്പിക്കുക..
ആരെയും രാഷ്ട്രീയമായി കൊല്ലാതിരിക്കുക..
ഓരോ പ്രവർത്തകനോടും ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റുന്ന നേതാവായി വളരാൻ പഠിപ്പിക്കുക..
പൊതു ജനത്തെ നോക്കി മനസ് തുറന്ന് ചിരിക്കാൻ ശീലിക്കുക

ഇല്ലെങ്കിൽ വരും നാളിൽ നിങ്ങളെയെല്ലാം തൂത്തെറിഞ്ഞു
ഒരു പുതു ശബ്ദം കേരളത്തിൽ അലയടിക്കും...

മാറിയും തിരിഞ്ഞും ജനത്തെ വിഡ്ഢിയാക്കുന്ന കാലത്തെ ജനം തൂത്തെറിയുന്ന സമയം വിദൂരമല്ല...ഈ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കാതെ ഇരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ചിന്തിച്ചു പോകുന്നു..

സ്‌നേഹത്തോടെ ഓർമപ്പെടുത്തുന്നു..
അഖിൽ കോട്ടാത്തല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP