Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം അന്നത്തെ സ്ഥലം എംഎൽഎയും എംപിയും അറിയാതെ പോയതിലെ ദുരൂഹത എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല; മാത്തൂർ ദേവസത്തിന്റെ 35 ഏക്കർ ഭൂമി കയ്യേറിയിട്ട് വർഷങ്ങൾക്ക് ശേഷമാണോ വിശ്വാസികൾക്ക് ബോധോദയം ഉണ്ടായത്; മന്ത്രിയുടെ കായൽ കയ്യേറ്റം വിവാദമാകുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന ചില യാഥാർഥ്യങ്ങൾ; അജയകുമാർ എഴുതുന്നു

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം അന്നത്തെ സ്ഥലം എംഎൽഎയും എംപിയും അറിയാതെ പോയതിലെ ദുരൂഹത എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല; മാത്തൂർ ദേവസത്തിന്റെ 35 ഏക്കർ ഭൂമി കയ്യേറിയിട്ട് വർഷങ്ങൾക്ക് ശേഷമാണോ വിശ്വാസികൾക്ക് ബോധോദയം ഉണ്ടായത്; മന്ത്രിയുടെ കായൽ കയ്യേറ്റം വിവാദമാകുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന ചില യാഥാർഥ്യങ്ങൾ; അജയകുമാർ എഴുതുന്നു

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത കായൽ കയ്യേറ്റം വിവാദമാകുമ്പോൾ ചില യാഥാർഥ്യങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നില്ലേ എന്ന് സംശയിക്കുന്നു. വേമ്പനാട്ട് കായലിന്റെ ഹൃദയ ഭാഗത്ത് പതിനാല് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വമ്പൻ റിസോർട്ട് നിർമ്മിച്ചിരിക്കുന്നത് തികച്ചും കരഭൂമിയിലാണെന്നു വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്ന മലയാളിക്ക് കഴിയില്ല.

2003 ൽ പ്രവർത്തനം തുടങ്ങിയ ഈ റിസോർട്ട് നിർമ്മിക്കാൻ കുറഞ്ഞത് മുന്ന് വർഷത്തിനപ്പുറമെങ്കിലും എടുത്തുകാണും എന്ന് അനുമാനിക്കാം. 1995 ലാണ് പ്രസ്തുത ഭൂമി തന്റെ കുടുംബ അംഗങ്ങളുടെ പേരിൽ വാങ്ങിച്ചതെന്ന ചാണ്ടിയുടെ വെളിപ്പെടുത്തൽ വിലയിരുത്തുമ്പോൾ, 1991 മുതൽ 1996 വരെ കേരളം ഭരിച്ച കോൺഗ്രസ്സ് സർക്കാർ, ഇത്രയും വലിയ, അനധികൃത ഭൂമി ഇടപാട് കണ്ടില്ലന്നു നടിച്ചതോ അതോ ഈ ഇടപാടിൽ നിയമ വിരുദ്ധമായി ഒന്നും തന്നെ ഇല്ലന്ന് നമ്മൾ വിശ്വസിക്കണോ? അതുപോലെ തന്നെ ഈ കാലയളവിൽ ആലപ്പുഴ നഗരസഭ ഭരിച്ച കോൺഗ്രസ്സിനും ചെയർമാനായ എ എ ഷുക്കൂറും ഈ അനധികൃത കയ്യേറ്റം കണ്ടില്ലെന്നത് വിശ്വസിക്കാൻ പ്രയാസം.

രാജ്യത്ത് അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായ ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ വാർഡ് മെമ്പർ മുതൽ, നിയമ നിർമ്മാണ സഭയിലെ അംഗങ്ങൾ ആയ എംഎൽഎ, എംപി തുടങ്ങിയ ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തിൽ, നടന്ന ഈ കായൽ കയ്യേറ്റം അറിയാതെ പോയതിലെ ദുരൂഹത എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

മാത്തൂർ ദേവസത്തിന്റെ 35 ഏക്കർ ഭൂമി, ചാണ്ടി കയ്യേറിയിട്ട് വർഷങ്ങൾക്ക് ശേഷമാണോ വിശ്വാസികൾക്ക് ബോധോദയം ഉണ്ടായതെന്നുള്ള സാമാന്യ സംശയത്തിന് ഉത്തരം കിട്ടണം.

ചുവപ്പു നാട മറികടന്ന് നമ്മുടെ നാട്ടിൽ ഒരു വ്യവസായം സംരംഭം തുടങ്ങാൻ, നാട്ടിൽ നില നിൽക്കുന്ന 'പരമ്പരാഗത' കുറുക്ക് വഴികളിലൂടെ തോമസ് ചാണ്ടിയും സഞ്ചരിച്ചു കാണും. തോമസ് ചാണ്ടിയുടെ നോട്ടു കെട്ടുകൾക്ക് മുൻപിൽ പഞ്ച പുച്ഛമടക്കി നിന്ന ഇടതനും വലതനും, ഉദ്യോഗസ്ഥ വൃന്ദങ്ങളും ഇന്ന് മാന്യന്മാരായി, ചാണ്ടി കയ്യേറ്റക്കാരനായി!

വർഷങ്ങളായി നില നിന്ന കുട്ടനാട്ടിലെ കുടിവെള്ള ദൗർലഭ്യത്തിന് പരിഹാരം കാണാൻ, ഒന്നരയേക്കർ ഭൂമി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മിക്കാൻ സർക്കാരിന് വാങ്ങി കൊടുത്ത ചാണ്ടി കമ്യുണിസ്റ്റ് പാർട്ടിക്കും, കോൺഗ്രസ്സിനും ബലാബലം പിന്തുണയുള്ള ഈ പ്രദേശത്ത് നിന്നും ഒരു ആളില്ലാ പാർട്ടിയുടെ പ്രതിനിധിയായി രണ്ടാമതും നിയമ സഭയിൽ എത്തിയ ജന സ്വീകാര്യത എന്തെ നമ്മൾ മനസ്സിലാക്കുന്നില്ല. ജാതിയും, മതവും, കൊടിയുടെ നിറവും നോക്കാതെ തന്റെ മുൻപിൽ ആവശ്യവുമായി വരുന്നവരെ കൈയഴിച്ചു സഹായിക്കുന്ന ചാണ്ടിയെ, ഇത്രപെട്ടെന്ന് ഒരു കയ്യേറ്റക്കാരന്റെ പരിവേഷം ചാർത്തി കുറ്റവാളിയായി ക്രൂശിക്കുന്നതിന് പിന്നിൽ സ്ഥാപിത താൽപ്പര്യം ഉണ്ടന്നുള്ള ആക്ഷേപം തള്ളിക്കളയാൻ പറ്റില്ല.

കുട്ടനാട്ടിലെ, വിനോദ സഞ്ചാരത്തിന്റെ ഭാഗമായ ഈ റിസോർട്ടിന്റെ മുൻപിൽ അരങ്ങേറുന്ന സമരങ്ങൾ, നമ്മുടെ ടുറിസത്തെ പ്രത്യേകിച്ച് കുട്ടനാട്ടിലെ ടുറിസത്തെ ബാധിക്കുമെന്നതിൽ രണ്ടഭിപ്രായമില്ല. സമാനമായി മൂന്നാർ കൈയേറ്റ വിവാദത്തിന്റെ മറവിൽ മുന്നാറിലെ വിനോദ സഞ്ചാര വ്യവസായം തകർത്തതും നമ്മൾ മറന്നു പോകരുത്.

ചാണ്ടി കയ്യേറ്റക്കാരൻ ആണോ എന്ന് കോടതി തീരുമാനിക്കട്ടെ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP