Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീയുടെ കന്യാചർമ്മത്തിന് കാവൽ നിൽക്കാൻ ഭരണഘടനയുടെ ഏത് വകുപ്പാണ് പൊലീസിനെ അധികാരപ്പെടുത്തിയത്? സർക്കാർ സംവിധാനങ്ങൾ മോറൽ പൊലീസ് ചമയുമ്പോൾ: അഡ്വ. ശ്രീജിത് പെരുമന എഴുതുന്നു

സ്ത്രീയുടെ കന്യാചർമ്മത്തിന് കാവൽ നിൽക്കാൻ ഭരണഘടനയുടെ ഏത് വകുപ്പാണ് പൊലീസിനെ അധികാരപ്പെടുത്തിയത്? സർക്കാർ സംവിധാനങ്ങൾ മോറൽ പൊലീസ് ചമയുമ്പോൾ: അഡ്വ. ശ്രീജിത് പെരുമന എഴുതുന്നു

നയുഗം പത്രത്തിൽ വന്ന ഫെയിസ് ബുക്കിലൂടെ പ്രചരിക്കുന്ന ഒരു ചിത്രം ഇന്ന് കാണുകയുണ്ടായി. സത്യത്തിൽ നാം ജീവിക്കുന്നതു ഏതുതരം  രാജ്യത്താണ് എന്നത് പുനർചിന്തികൾക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN, SOCIALIST, SECULAR ,DEMOCRATIC REPUBLIC and to secure to all its citizens: JUSTICE, social, economic and political;
LIBERTY of thought , expression, belief, faith and worship; EQUALITY of status and of opportunity; and to promote among them all FRATERNITY assuring the dignity of the individual and the unity and integrity of the Nation;

എന്നതാണ് നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ എഴുതിയിരിക്കുന്നത് എന്നാണു മനസിലാക്കുന്നത്. അതായത് നമ്മുടേത് ഒരു സ്വതന്ത്ര  മതേതര ജനാധിപത്യ സോഷ്യലിസ്‌റ് രാജ്യമാണെന്നും അവിടെ എല്ലാവർക്കും തുല്യമായി  സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മതപരമായ അവകാശങ്ങളും ലിംഗ ഭേദമില്ലാതെ ഉണ്ടെന്നാണ് പറഞ്ഞു വച്ചിട്ടുള്ളത്. എന്നാൽ മുകളിലെ വിജ്രംഭിച്ച  ചിത്രം ലോകത്തിലെ തന്നെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുടെ  ആമുഖത്തിന്റെ അന്തഃസത്തയെ തന്നെ വെല്ലുവിളിക്കുന്ന ഒന്നാണെന്ന് പറയാതെ വയ്യ.

സദാചാര ഫണം വിടർത്തിയാടുന്ന ലിംഗമാണിവിടുത്തെ അഖില ലോക പ്രശ്നം! സമ്പൂർണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം  നാട് എന്ന്  കള്ളപ്പേരുണ്ടാക്കി മാർക്കറ്റ് ചെയുന്ന നാട്ടിലെ ആഗോള പ്രശ്‌നം ലിംഗമാണ്. മാറ് മറയ്ക്കാൻ സമരത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് പ്രബുദ്ധ മലയാളക്കര ഇന്ന് എത്തി  നിൽക്കുന്നത് സദാചാര റിപ്പബ്ലിക് എന്ന വേലിക്കെട്ടിലേക്കാണ്. സംഗതി സിംപിൾ ആണ് ചുംബനവും രതിയുമൊക്കെ അവിടെ നിൽക്കട്ടെ ആണും പെണ്ണും ഒരുമിച്ചിരുന്നാൽ, അല്ലെങ്കിൽ ഒന്ന് നോക്കിയാൽ  കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വവിഖ്യാത സംസ്‌ക്കാരവും സദാചാര ബോധവുമെല്ലാം. പൊതുവേ  വലിയ വിശാലമനസ്‌ക്കാരനാണ് നമ്മൾ എന്നാണു നമ്മുടെ തന്നെയൊരു വെപ്പ്ഇ എങ്കിലും ഇടുങ്ങിയതും ദുർബലവും മലീമസവുമായ മനസ്സിനുടമകളും  ഒളിഞ്ഞുനോട്ടിസം  എന്ന ഞരമ്പ് രോഗത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ അടിമകളുമാണ് നമ്മൾ എന്നതാണ് യാഥാർഥ്യം.

തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ എന്ന വർണ്യത്തിൽ ആശങ്ക ഉൽപ്രേക്ഷ അലങ്കൃതി സന്ദേഹം അതാണ്  ലിംഗഭേദമന്യേ നാമനുഭവിക്കുന ലൈംഗിക അരാചകത്വത്തിന്റെ അടിസ്ഥാനം.  സ്ത്രീയും പുരുഷനും ഒക്കെ ഈ ആധിയിൽ തുല്യ പങ്ക് വഹിക്കുന്നു.
കേരളം അനുഭവിക്കുന്ന ലൈംഗിക ദാരിദ്ര്യം തന്നെയാണ് സദാചാര പൊലീസിങ്ങിലേക്ക് സംസ്ഥാനത്തെ നിയമപാലകരെപോലെയും കൊണ്ടുചെന്നെത്തിച്ചത്. ഈ ചിത്രം സംസാരിക്കുന്നതു അത് തന്നെയാണ്.  ആണും പെണ്ണും അവർ കാമുകിയും കാമുകനും ആകട്ടെ, സുഹൃത്തുക്കളാകട്ടെ, സഹോദരീ സഹോദരനാകട്ടെ, ദമ്പതിമാരാകട്ടെ ആരുമായിക്കൊള്ളട്ടെ ഒരു പൊതു സ്ഥലത്തു സംസാരിച്ചതിരിക്കുന്നതു ചോദ്യം ചെയ്യാൻ സ്റ്റേറ്റിനോ അതിലെ ഫോഴ്‌സിനോ ഏതു നിയമമാണ് അനുവാദം നൽകിയിട്ടുള്ളത് ? അതല്ലെങ്കിൽ അവർ പൊതു ശല്യമുണ്ടാക്കുകയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ, മറ്റാരുടെയെങ്കിലും സ്വാതന്ത്രത്തെ ഹനിക്കുകയോ ചെയ്യണം എന്നാണു നിയമം പറയുന്നത്. നിയമം അനുശാസിക്കുന്നതിനപ്പുറം സദാചാര ക്‌ളാസുകൾ നനൽകാൻ  പൊലീസിനെ നിയോഗിക്കാൻ ഉത്തരവിട്ടത് ഏതു മഹാനായാലും അയാൾ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന 'തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ' എന്ന തത്വത്തിൽ വിശ്വസിക്കുന്നയാളായിരിക്കും.

പ്രായത്തിന്റെ ചതിക്കുഴികൾ എന്ന പേരിൽ ഒരു പുസ്തകം സർക്കാർ ചെലവിലിറക്കി സ്‌കൂൾ മുതലുള്ള പാഠപുസ്തകങ്ങളിൽ പഠന വിഷയമാക്കി ലൈംഗിക വിദ്യാഭ്യാസം നൽകി  ലൈംഗികാതിക്രമങ്ങൾ ചെറുക്കാം എന്നിരിക്കെ, നീലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഫാമിലി ചാനലുകൾക്കുവരെ അനുവാദം നൽകുകയും, കോടികൾ മുടക്കി പോൺ സ്റ്റാറുകളെ വേറെ  സർക്കാർ അതിഥികളാക്കി  സൽക്കരിച്ചു സെൽഫിയുമെടുത്തു വിടുന്ന ഭരണാധികാരികൾ പിങ്ക് പൊലീസ് എന്ന പേരിൽ നടത്തുന്ന സദാചാര പൊലീസിങ് ശുദ്ധ ചെറ്റത്തരവും തോന്ന്യാസവും ഭരണഘടനാ ലംഘനവുമായണെന്നു പറയാതെ വയ്യ.  ആണും പെണ്ണ് ഒരുമിച്ചിരിക്കുമ്പോഴോ, നടക്കുമ്പോഴോ സദാചാര ക്‌ളാസുകൾക്കായി നിങ്ങളുടെ അടുത്തേക്ക് വരുന്ന പൊലീസിനെ നല്ല പച്ചത്തെറി പറഞ്ഞു ഓടിക്കണം എന്നാണു എന്റെ മാന്യ സുഹൃത്തുക്കളോട് ഒരു അഭിഭാഷകൻ എന്ന നിലയിൽ നൽകാനുള്ള നിയമോപദേശം.

അങ്ങനെ ചെയ്യുന്ന വസരങ്ങളിൽ അദ്ദ്യോദിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന പേരിൽ നിങ്ങൾക്കെതിരെ നടപടികളെടുക്കാൻ സാധ്യതകളുണ്ട്. എന്നാൽ മനസിലാക്കുക ഒരുമിച്ചിരുന്നു സംസാരിച്ചു ചുംബിച്ചു എന്നതിന്ന്‌റെ പേരിൽ നിങ്ങളുടെ അരികിലേക്ക് സദാചാര റ്യുഷന് വരുന്ന പൊലീസ് അവിടെ നടത്തുന്നത് ഔദ്യോദിക കൃത്യ നിർവഹണമല്ല  മറിച്ച് സദാചാര കുരുപൊട്ടിക്കലാണ്. അതുകൊണ്ടു  തന്നെ അത്തരം സന്ദർഭങ്ങളിൽ ഏതു പൊലീസായാലും നാടൻ പ്രയോഗത്തിൽ പറഞ്ഞാൽ നല്ല ആട്ടു കൊടുത്ത് ഓടിച്ചു വിടുക. ഈ ചിത്രത്തിലെ സംഭവം എറണാകുളത്തായിരുന്നെങ്കിൽ, സമാന സംഭവം തലസ്ഥാനത്തെ കനകക്കുന്ന് കൊട്ടാരത്തിൽ നിന്നും ദൃശ്യങ്ങൾ അഹിതം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂർത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ, റിസോർട്ടിന്റെ ഒരുമിച്ചു താമസയ്ക്കുന്നതിനോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനോ ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നതാണ് യാഥാർഥ്യം. പണമോ പാരിതോഷികങ്ങളോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ നൽകി നടത്തുന്ന വാണിജ്യപരമായ  ലൈംഗിക ബന്ധം മാത്രമാണ് The Immoral Traffic (Prevention) Act, 1956  പ്രകാരം രാജ്യത്തു കുറ്റകരമായിട്ടുള്ളത്.  എന്നാൽ ഈ വസ്തുതകൾ മറച്ചു വച്ചതാണ് നമ്മുടെ നാട്ടിലെ നിയമ പാലകരും, ഹോട്ടൽ ലോഡ്ജ്  ഉടമകളും സദാചാര പൊലീസിങ്ങിന്റെ കടക്കൽ വളം വച്ചുകൊടുക്കുന്നതു എന്ന യാഥാർഥ്യം നാം മനസിലാക്കേണ്ടതുണ്ട്. ഇവ ചോദ്യം ചെയ്യാനുള്ള ആർജ്ജവം നാമെന്നു കാണിക്കുന്നു ആണ് മാത്രമേ ഈ കപട സദാചാരത്തിന്റെ ചങ്ങലയിൽ നിന്നും നമ്മുക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ.

ശരാശരി പതിനഞ്ച് വയസ്സാകുന്നതോടെ സ്ത്രീക്കും പുരുഷനും അനുഭവപ്പെടുന്ന സ്വാഭാവിക ശാരീരിക ചോദനയാണ് ലൈംഗികത.  ഇരുപത്തഞ്ചിനും മുപ്പത്തിനും ഇടക്ക് ശരാശരി വിവാഹ പ്രായം ഉള്ള അഭ്യസ്തവിദ്യരായ സ്ത്രീ പുരുഷന്മാർ ഈ ഒരു ശാരീരിക ആവശ്യത്തെ പത്തും പതിനഞ്ചും കൊല്ലം പിടിച്ച് വെക്കേണ്ടതുണ്ടോ? അങ്ങനെ പിടിച്ച് വെക്കാൻ കഴിയുമോ ?  ഇത്തരം ഒരു ചോദ്യത്തെ അഭിമുഖീകരിക്കാൻ പോലും മലയാളിക്ക് പേടിയാണ്. ലൈംഗികത എന്ന 'പാപം' ഒളിച്ചും പാർത്തും നല്ല പ്രായത്തിൽ ആസ്വദിക്കാത്ത എത്ര സദാചാര വാദികൾ നമ്മുടെ നാട്ടിൽ ഉണ്ട്? ഈ പാപത്തെ പാപമല്ലാതാക്കാൻ വല്ല വഴിയുമുണ്ടോ? ലൈംഗിക 'തിമിരം' ബാധിച്ചവർക്കാണ് ഫ്‌ലാറ്റിലേക്ക് കേറിപ്പോകുന്ന ഓരോ ആണും പെണ്ണിനെ തേടി വരുന്നവൻ ആണെന്ന് തോന്നുന്നത്.

ഒരു ആണും പെണ്ണും ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചാൽ അവർ ഭാര്യ ഭർത്താക്കന്മാർ അല്ലെങ്കിൽ 'ഇമ്മോറൽ ട്രാഫ്ഫിക്ക്' ആരോപിച്ച് കേസെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്ന നിയമം ഉള്ള നാടാണിത്. ഈ നിയമം ആണ് ആദ്യം മാറേണ്ടത്. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിച്ചാൽ, ഇനി അവർ ശാരീരിക ബന്ധം പുലർത്തി എന്ന് തന്നെ ഇരിക്കട്ടെ, സ്റ്റേറ്റിന് ഇതിൽ എന്താണ് കാര്യം. സ്ത്രീയുടെ കന്യാചർമ്മത്തിന് കാവൽ നില്ക്കാൻ ഭരണ ഘടനയുടെ ഏത് വകുപ്പാണ് പൊലീസിനെ അധികാരപ്പെടുത്തിയത്?

ലൈംഗികത ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്നതാണ് നമ്മുടെ അടിസ്ഥാന പ്രശ്‌നം.അതിന് കേരളീയന്റെ മഹത്തായ സംസ്‌കാരം എന്ന ഓമനപ്പേരും.  കണ്ണടച്ച് ഇരുട്ടാക്കുകയാണ് നാം. മനുഷ്യ സഹചമായ ലൈഗീക ചോദനയെ മണിച്ചിത്ര താഴിട്ട് പൂട്ടി വച്ച്  സദാചാരം പ്രസംഗിക്കുന്ന വിഡ്ഡിത്വത്തിന് ലോകത്തെ ഒരു സംസ്‌കാരവും മതവും അരുനിന്നിട്ടില്ല .പകരം ലൈംഗികതയെ ആസ്വാദ്യവും നിയന്ത്രണ വിധേയവുമാക്കുകയാണ് ചെയ്തത്. സദാചാരത്തിന്റെ അപ്പോസ്തലന്മാരുടെ നാട്ടിൽ അർദ്ധരാത്രി സൂര്യൻ ഉദിക്കാതിരിക്കാട്ടെ.

ശ്രീ. സിവിക് ചന്ദ്രൻ തന്റെ ഒരു ലേഖനത്തിൽ പറഞ്ഞത് ഓര്മ വരുന്നു. ഭൂരിപക്ഷത്തിനും തനിക്കു അനുഭവിക്കാൻ കഴിയാത്തതിലുള്ള രോഷം സദാചാരത്തിന്റെ മേലങ്കി അണിഞ്ഞു ചെറുത് തോൽപിക്കുക എന്ന വെറും തരം താണ പ്രവൃത്തികളാണ് ചെയ്യുന്നത്. നമ്മുടെ നിയമങ്ങൾ പോളിചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉഭയ കക്ഷി സമ്മത പ്രകാരം സെക്‌സിൽ എര്‌പെടുന്നതിൽ തെറ്റില്ല. എന്നാല് 18 വയസ്സ്  തികയാത്ത പെൺകുട്ടികള് മായുള്ള സെക്‌സ്, ബലാൽസംഗം എന്നിവ കുറ്റകരമാക്കുയും വേണം. അല്ലാതെ സദാചാര പൊലീസ് കൈകാര്യം ചെയ്യേണ്ട കാര്യമല്ല.

സദാചാരം ഊണിലും ഉറക്ക്ക്തിലും എല്ലാം മലയാളിയെ വേട്ടയാടുകയാണ്.ഇത്രയും സദാചാര വാദികളായ മലയാളികളുടെ നാട്ടിൽ എന്തുകൊണ്ടാണ് സൗമ്യമാര്യം ശാരി  മാരും പെരുകുന്നത്?ഒരു  താലി ചരടിന്റെ പരിധിയിൽ നിന്നുകൊണ്ട് എന്തും  ചെയ്യാം. ഭാര്യക്കിഷടമില്ലെങ്ങിൽ അവളെ ബലമായി പ്രാപിക്കാം. അതിനുള്ള അധികാരം മാത്രം സമൂഹം എല്ലാവര്ക്കും കൽപ്പിച്ചു കൊടുത്തിട്ടുണ്ട്. ഒരാണും പെണ്ണും ഒരുമിചിരിക്കുന്നതിനും സംസാരിക്കുന്നതിനും മാത്രമാണ് ഇവിടെ പ്രശ്‌നം.മലയാളിയുടെ സദാചാര സംഗല്പതിലെ പ്രകടമായ വൈരുധ്യങ്ങളിൽ ഒന്നാണിത്.ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ലംഘിച്ചു അയാളെ അവഹേളിക്കുന്നത്..അത് എന്തിനെ പെരിലനെങ്ങിലും തികച്ചും പരിതാപകരമാണ്.ചികിത്സ വേണ്ടത് മലയാളികളുടെ മനസിനാണ്... പാശ്ചാത്യ സംസ്‌കാരത്തിന്റെ അധിനിവേശവും, നമ്മുടെ പഴയ സംസ്‌കാരത്തിന്റെ ചില സങ്കൽപ്പങ്ങളുടെ നിലനിൽപ്പും തമ്മിലുള്ള യുദ്ധം ..... സത്യത്തിൽ അതാണു ഇവിടെ നടക്കുന്നത്...

കാര്യങ്ങളിങ്ങനെയൊക്കെ ആയി, വർഗ്ഗീയ വിഷം തുപ്പുന്ന കൂട്ടിക്കൊടുപ്പു സംഘടനകളായിരുന്നു ഇതുവരെ കപട സദാചാരത്തിന്റെ വക്താക്കളും പോരാളികളുമുണ് ആയിരുന്നതെങ്കിൽ   ഇപ്പോൾ ആ ദൗത്യം സർക്കാർ ചെലവിൽ ശരിക്കും പൊലീസിനെ വച്ച്  പിങ്ക് എന്നൊക്കെ വിളിപ്പേരിട്ടുനടപ്പിലാക്കാൻ ഭരണകൂടം ശ്രമിക്കുകയാണ്. ഇത് എതിർക്കപ്പെടേണ്ടതാണ് മറ്റൊന്നിനുമല്ല നാലാളുടെ മുൻപിൽ തലയുയർത്തി നമ്മുടെ നാടിന്റെ പേര് പറയാൻ പോലും നമുക്കാവില്ല ഈ മോറൽ പൊലീസ് രാജെയും സർക്കാർ രാജെയും തുടർന്നാൽ. അതുകൊണ്ടുതന്നെ മേൽ സൂചിപ്പിച്ച രണ്ടു സംഭവങ്ങളുടെയും വെളിച്ചത്തിൽ ( ജനയുഗത്തിൽ വന്ന വാർത്തയുടെയും, കനക്കുന്നു കൊട്ടാരത്തിലെ സദാചാര പൊലീസ് വാർത്തയുടെയും അടിസ്ഥാനത്തിൽ ) പൊലീസിന്റെ സദാചാര ക്ലാസ്സുകൾ കടുത്ത മനുഷ്യാവകാശ സംഘനമാണെന്ന് ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP