Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മീറ്റർ റീഡർ സ്ഥലത്തു വരാതെ ഡോർലോക്ക് എന്ന് കാണിച്ചതിനെപ്പറ്റി അന്വേഷണം നടത്തണം; ഈ തർക്കത്തിൽ എനിക്ക് നേരിട്ട ചെലവ് 8,500 രൂപയായി; ആ സംഖ്യ തറവാടിയായ ചെയർമാൻ പിള്ളയദ്ദേഹം ചാനൽ ചർച്ചകളിൽ പറഞ്ഞതുപോലെ സ്വന്തം പോക്കറ്റിൽ നിന്ന് എനിക്കെത്തിച്ചുതരുമെന്ന് എനിക്കുറപ്പുണ്ട്; ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ബിൽ കെടുകാര്യസ്ഥതയെ കുറിച്ച് അഡ്വ. ജോൺസൺ മനയാനി എഴുതുന്നു

മീറ്റർ റീഡർ സ്ഥലത്തു വരാതെ ഡോർലോക്ക് എന്ന് കാണിച്ചതിനെപ്പറ്റി അന്വേഷണം നടത്തണം; ഈ തർക്കത്തിൽ എനിക്ക് നേരിട്ട ചെലവ് 8,500 രൂപയായി; ആ സംഖ്യ തറവാടിയായ ചെയർമാൻ പിള്ളയദ്ദേഹം ചാനൽ ചർച്ചകളിൽ പറഞ്ഞതുപോലെ സ്വന്തം പോക്കറ്റിൽ നിന്ന് എനിക്കെത്തിച്ചുതരുമെന്ന് എനിക്കുറപ്പുണ്ട്; ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ബിൽ കെടുകാര്യസ്ഥതയെ കുറിച്ച് അഡ്വ. ജോൺസൺ മനയാനി എഴുതുന്നു

അഡ്വ. ജോൺസൺ മനയാനി

ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ബ്ലിലിനെ സംബന്ധിച്ചുള്ള തർക്കം മുറുകുന്നു. എന്റെ അനുഭവം കുറിക്കട്ടെ. എറണാകുളം കോളജ് സെക്ഷൻ കീഴിലുള്ള ഉപഭോക്താവാണ് ഞാൻ. എന്റെ വീട്ടിൽ രണ്ട് വൈദ്യുത കണക്ഷനുകളുണ്ട്. താഴത്തെ നിലയിൽ ഗാർഹിക കണക്ഷൻ, ഒന്നാം നിലയിൽ അഡ്വക്കേറ്റ് ആഫീസ് കണക്ഷൻ. വീടിന്റെ 20% കൂടുതൽ സ്ഥലം ആഫീസിനായി ഗാർഹിക കണക്ഷൻ ആഫീസ് കണക്ഷനായി മാറും. ആ ഫീസ് കണക്ഷന് താരീഫ് നിരക്ക് കൂടുതലാണ്. മീറ്റർ റീഡർ രണ്ട് മാസത്തിലൊരിക്കൽ മീറ്റർ റീഡിങ് എടുക്കും. മുൻ മീറ്റർ റീഡിംഗുകളും 21-11-2019, 21-01-2020, 21-03-2020, 19-05-2020 എന്നീ തീയതികളിലായിരുന്നു. ബിൽ തുകയും താഴെ കൊടുക്കുന്നു.

1 - 21-11-2019 Rs. 2,222.00
2 21-01-2020 Rs.2,956.00
3 21-03-2020 Rs. 2,022.00
4 19-05-2020 Rs. 3,993.00

19.05.2020 ലെ ബില്ലിൽ വൈദ്യുതി ചാർജായ 3,993 രൂപ കൂടാതെ 2,094 രൂപ ഡോർ ലോക്ക് അഡ്ജസ്റ്റ്‌മെന്റായും കാണിച്ചിട്ടുണ്ട്. എന്റെ ബില്ലിനെ സംബന്ധിച്ചുള്ള തർക്കം ഗാർഹിക ബില്ലിലെ ഡോർ ലോക്ക് അഡ്ജസ്റ്റ്‌മെന്റിനുമാത്രം കഴിഞ്ഞ നാല് മാസത്തെ ആവറേജ് ബില്ലെടുത്താൽ ആവറേജ് 2,700 രൂപ വരും. ഈ മാസം വന്ന തുക 3,993 രൂപ. അതിലെനിക്ക് തർക്കമില്ല. കാരണം ലോക്ക് ഡൗൺ കാലത്ത് ഗാർഹിക ഉപയോഗം വർദ്ധിക്കും. എന്റെ തർക്കം ഡോർ ലോക്ക് അഡ്ജസ്റ്റ്‌മെന്റ് തുകയായ 2,094 രൂപക്ക് മാത്രം. ബിൽ പരിശോധിച്ചപ്പോൾ 21-03-2020 ബില്ലിലെ കാണിച്ചിരിക്കുന്നത് വാതിൽ പൂട്ടിയിരിക്കുന്നുവെന്നാണ്. 21-03-2020 ൽ ലോക്ക് ഡൗൺ ഇല്ല. വാതിൽ പൂട്ടിയാലും മീറ്റർ റീഡിങ് എടുക്കുന്നതിന് തടസ്സമില്ല. മീറ്ററുകൾ വീടിന് പുറത്തുള്ള ഭിത്തിയിലാണ്. ചട്ടപ്രകാരം മീറ്ററുകൾ വീടിനകത്ത് സ്ഥാപിച്ചുകൂടാ. വാദത്തിന് വേണ്ടി ഗേറ്റ് പൂട്ടിയിരിക്കുകയാണ് എന്നാലും, അത് നിലനിൽക്കുകയില്ല. കാരണം വക്കീലാഫീസ് പ്രവർത്തിക്കുന്നതുകൊണ്ട് ഗേറ്റ് പൂട്ടാൻ സാധിക്കുകയില്ല. ആ ദിവസം 21-03-2020 സമീപ വാസികളുടെ ബില്ലിൽ കാണിച്ചിരിക്കുന്നത് ഡോർ ലോക്ക്ഡ് എന്നാണ്. സത്യത്തിൽ മീറ്റർ റീഡർ അന്ന് റീഡിംഗിന് വന്നില്ല എന്നുള്ളത് ശരി.

ലോക്ക് ഡൗൺ തുടങ്ങിയത് 24-03-2020 ന് മാത്രം. മീറ്റർ റീഡർ വന്നു എന്നു പറയുന്നത് 21-03-2020 ന്. അന്ന് മുതൽ 19-05-2020 വരെയുള്ള ഉപഭോഗ ബിൽ ,993 രൂപ. മേൽ സംഖ്യ മുൻ ആവറേജുകളെക്കാളും 1,293 രൂപ അധികം. അതിൽ തർക്കമില്ല. ഡോർ ലോക്ക് അഡ്ജസ്റ്റ്‌മെന്റ് ആയ 2,09 ആണ് എന്റെ പ്രശ്‌നം. മേൽ വിവരങ്ങൾ കാണിച്ച് വിദ്യൂച്ചക്തി സെക്രട്ടറി കെഎസ്ഇബി സെക്രട്ടറി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്ക് 22-05-2020 ന് പരാതി നൽകി. നാളിതുവരെ മറുപടി ഉണ്ടായിട്ടില്ല. ഹൈക്കോടതിയിൽ പോകാൻ ഞാൻ നിർബന്ധിതനായി. എന്റെ അയൽവാസിയും അഭിഭാഷകനുമായ അഡ്വ. എൻ കെ സുബ്രമണ്യന്റെ വാദം കേട്ടശേഷം ജസ്റ്റീസ് അമിത് റാവൽ ഡോർ ലോക്ക് അഡ്ജസ്റ്റ്‌മെന്റ് തുകയായ 2,094 രൂപ പിരിക്കുന്നതിൽ നിന്നും കെഎസ്ഇബിയെ തടഞ്ഞുകൊണ്ട് ഹർജിക്കാരന്റെ പരാതി കേട്ട് വിശദമായ സ്പീക്കിങ് ഓർഡർ എഴുതുവാൻ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറോട് ഉത്തരവായി.

എന്റെ പരാതി 22-05-2020 ന്. നാളിതുവരെ യാതൊരു നടപടിയും കെഎസ്ഇബി സ്വീകരിച്ചിട്ടില്ല. മീറ്റർ റീഡർ 21-03-2020 ന് സ്ഥലത്ത് വന്നിട്ടുണ്ടോ? വരാതെ തെറ്റായി ഡോർ ലോക്ക് എന്ന് കാണിച്ചതിനെപ്പറ്റി അന്വേഷണം നടത്തി ഡിപ്പാർട്ട്‌മെന്റ് ആയ ശിക്ഷണ നടപടികളെടുക്കണമെന്ന് കാണിച്ച് ഞാൻ മറ്റൊരു ഹർജിയും കെഎസ്ഇബി അധികൃതർക്ക് നൽകിയിട്ടുണ്ട്. ഈ 2,094 രൂപ തർക്കത്തിൽ എനിക്ക് നേരിട്ട ചെലവ് 8,500 രൂപ. ആ സംഖ്യ തറവാടിയായ ചെയർമാൻ പിള്ളയദ്ദേഹം ചാനൽ ചർച്ചകളിൽ പറഞ്ഞതുപോലെ സ്വന്തം പോക്കറ്റിൽ നിന്ന് എനിക്കെത്തിച്ചുതരുമെന്ന് എനിക്കുറപ്പുണ്ട്.

'ചെറുതാണെങ്കിലും പ്രശ്‌നം വലുതാണ്' -

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP