Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആതുര സേവന മേഖല ഇനി ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരില്ല; പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: അഡ്വ. പി. റഹിം എഴുതുന്നു

ആതുര സേവന മേഖല ഇനി ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരില്ല; പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: അഡ്വ. പി. റഹിം എഴുതുന്നു

അഡ്വ പി റഹിം

രാജ്യത്ത് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നു. അതോടെ 1986-ലെ നിലവിലുൺായിരുന്ന നിയമം ഇല്ലാതായി. ആ നിയമ ത്തിലെ വ്യവസ്ഥകളും കൂടി പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചു കൊൺുള്ള ഒരു സമഗ്ര നിയമം ആണിത്. 1986-ലെ നിയമത്തിൽ നാലു അദ്ധയയങ്ങാളും മുപ്പത്തി ഒന്ന് വകുപ്പുകളുമാണ് ഉൺായിരുന്നതെങ്കിൽ പുതിയ നിയമത്തിൽ എട്ട് അദ്ധ്യായങ്ങളും നൂറ്റി ഏഴ് വകുപ്പുകളുമുൺ്. 2019-ലെ പുതിയ ഉപഭോ ക്തൃ സംരക്ഷണ നിയമത്തിന്റെ പ്രധാന സവിശേഷത കൾ ഒറ്റ നോട്ടത്തിൽ താഴെപ്പറയുന്നവയാണ്.

ഒന്ന് ; ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറം ഇനി ജില്ലാ കമ്മീഷനാകും. രണ്ട് ; ജില്ലാ കമ്മീഷന്റെ വിധിയ് ക്കെതിരെ എതിർകക്ഷിക്ക് അപ്പീൽ നൽകുന്നതിന് വിധിത്തുകയുടെ 50% സംസ്ഥാന കമ്മീഷനിൽ കെട്ടി വയ്ക്കണം. പഴയ നിയമത്തിൽ 25,000/- രൂപയായി പരിധി നിശ്ചയിച്ചി രുന്നു; മൂന്ന് ;സംസ്ഥാന കമ്മീഷനിൽ അപ്പീൽ ഫയൽ ചെയ്യുന്ന തിനുള്ള സമയ പരിധി 30 ദിവസത്തിൽ നിന്ന് 45 ദിവസമാക്കി. കാലഹരണം മാപ്പാക്കാനുള്ള അധികാരം പുതിയ നിയമത്തിലും നിലനിറുത്തിയിട്ടു്. നാല് ; ജില്ലാ കമ്മീഷനിലും ഒരു പ്രസിഡന്റും നാലിൽ കുറയാത്ത അംഗങ്ങളും. അഞ്ച് ; സംസ്ഥാന കമ്മീഷന് പ്രസിഡന്റും നാലിൽ കുറയാത്ത അംഗങ്ങളും; ആറ് - ജില്ലാ കമ്മീഷന് ഒരു കോടി രൂപ വരെയുള്ള കേസുകൾ തീർപ്പാക്കാൻ അധികാരം. 10 ലക്ഷത്തിൽ കൂടുതലുള്ള കേസുകൾ തീർപ്പാക്കാൻ ദേശീയ കമ്മീഷന് അധികാരം.

ഏഴ് ; ഉപഭോക്താവിന് ഹാനികരമായുള്ള കരാറിലെ വ്യവസ്ഥകൾ അസാധുവാണെന്ന് വിധിക്കാൻ സംസ്ഥാന - ദേശീയ കമ്മീ ഷനുകൾക്ക് പുതിയ നിയമത്തിലെ 49(2), 59(2) വകുപ്പുകൾ പ്രകാരം അധി കാരം; എട്ട് ; കാതലായ നിയമ പ്രശ്‌നം ഉള്ള വിഷയങ്ങളിൽ ദേശീയ കമ്മീ
ഷനിൽ ഫയൽ ചെയ്യാൻ അവകാശം. ഒൻപത് ; 58(1)(ബി) വകുപ്പനുസരിച്ച് ദേശീയ കമ്മീഷനും 47(1)(ബി) വകുപ്പനുസരിച്ച് സംസ്ഥാന കമ്മീഷനും റിവിഷണൽ അധികാരം. പത്ത് ; ജില്ലാ - സംസ്ഥാന - ദേശീയ കമ്മീഷനുകൾ ക്ക് യഥാക്രമം 40, 50, 60 വകുപ്പുകൾ പ്രകാരം റിവ്യൂ അധികാരം. പതിനൊന്ന് ; 69-ാം വകുപ്പു പ്രകാരം പരാതികൾ ഫയൽ ചെയ്യാനുള്ള സമയപരിധി രൺു വർഷം. ഒപ്പം കാലഹരണം മാപ്പാക്കാനുള്ള അധികാരവും.

പന്ത്രണ്ട് ; സിവിൽ നടപടി നിയമത്തിലേതുപോലെ വിധി നടത്താൻ 71-ാം വകുപ്പു പ്രകാരം അധികാരം. പതിമൂന്ന് ; 74-ാം വകുപ്പു പ്രകാരം മദ്ധ്യസ്ഥതയിലൂടെ കേസ് തീർക്കാൻ നിയമപരമായ പരിരക്ഷ. പതിനാല് - ടെലികോം, ഭവന നിർമ്മാണം എന്നിവയുൾപ്പെടുത്തി നിയമത്തിന്റെ വ്യാപ്തിയിൽ വിപുലീകര ണം. പതിനഞ്ച് ; കമ്മീഷനുകളിലെ പ്രസിഡന്റിനെയും അംഗങ്ങളെയും തെര ഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽ മാറ്റം. പതിനാറ് ; നിയമത്തിലെ 2(7)(ബി) വകുപ്പിൽ 'ഓഫ് ലൈൻ, ഓൺ ലൈൻ' വ്യാപരങ്ങളെക്കുറിച്ച് പറയുന്നു. പതിനേഴ് ; 16-ാം വകുപ്പിൽ ഇ-കോമേഴ്‌സിനെ നിർവചിക്കുന്നു.

പതിനെട്ട് ; ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള വ്യാപാരങ്ങൾ, ടെലി ഷോപ്പിങ് ഡയറക്ട് സെല്ലിങ്, മൾട്ടി ലെവൽ മാർക്കറ്റിങ് എന്നിവയിലൂടെ വാങ്ങുന്ന ഉൽപന്ന ങ്ങളും സേവനങ്ങളും സംബന്ധിച്ച പരാതി കളും പരിഗണീക്കാൻ കമ്മീഷനു കൾക്ക് അധികാരം. പത്തൊൻപത് ; നിലവാരം കുറഞ്ഞ ഉൽപന്നങ്ങളും സേവ നങ്ങളും മൂലമുൺാകുന്ന കഷ്ടനഷ്ടങ്ങൾക്ക് നിർമ്മാതാവും വിൽപനക്കാരനും സമാധാനം പറയണം; നഷ്ടപരിഹാരം നൽകുകയും വേണം എന്ന പ്രോഡക്ട് ലയബിലിറ്റി വ്യവസ്ഥ. ഇരുപത് ; ജനങ്ങളെ കബളിപ്പിച്ചുകൊൺ് പരസ്യങ്ങ ളിൽ അഭിനയിക്കുന്നവർക്ക് പിഴ ചുമത്താൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റിക്ക് അധികാരം.

ഓൺ ലൈനായും പരാതി സമർപ്പിക്കാം എന്നതാണ് പുതിയ നിയമ ത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. പരാതികൾ തീർപ്പാക്കാനുള്ള സമയ പരിധി മൂന്നു മാസം വരെയാണ്. ലാബ് പരിശോധന ആവശ്യമെങ്കിൽ പരമാ വധി അഞ്ചു മാസം വരെയാകാമെന്നും പുതിയ നിയമം പറയുന്നു. അനുചിത വ്യവസ്ഥകൾ റദ്ദാക്കാനും സംസ്ഥാന ദേശീയ കമ്മീഷനുകൾക്ക് അധി കാരം നിയമം നൽകിയിരിക്കുന്നു. ഉപഭോക്താവും അല്ലെങ്കിൽ നിർമ്മാതാവും തമ്മിലുള്ള കരാറിലെ വ്യവസ്ഥകൾ ഉപഭോക്തൃ വിരുദ്ധമാണെങ്കിൽ ആ വ്യവസ്ഥകൾ റദ്ദാക്കാൻ ഈ കമ്മീഷനുകൾക്ക് അധികാരമുൺ്.

പരതി നൽകുന്നതിനുള്ള ധനപരമായ അധികാര പരിധി ഉയർത്തിയ തോടൊപ്പം അത് നിർണ്ണയിക്കുന്ന രീതിയിലും കാതലായ മാറ്റമാണ് പുതിയ നിയമത്തിലുള്ളത്. പണം അടച്ച ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി ധനപരമായ അധികാര പരിധി നിശ്ചയിക്കുന്നത്. ഉൽപ്പന്നത്തിന്റെയോ സേവന ത്തിന്റെയോ മുല്യവും നഷ്ടപരിഹാരവും ചേർത്താണ് അധികാര പരിധി 1986-ലെ നിയമ പ്രകാരം ഇതുവരെ നിശ്ചയിച്ചിരുന്നത്. ഉപഭോക്താവിന്റെ സ്വന്തം വാസസ്ഥലം, ജോലി സ്ഥലം, ഉൽപ്പന്ന/സേവനം വങ്ങിയ സ്ഥലം തുടങ്ങിയ ഏതെങ്കിലും സ്ഥലത്തിന്റെ അധികാര പരിധിയുള്ള ഒരു കമ്മീഷനിൽ പരാതി ഫയൽ ചെയ്യാനും കൂടി പുതിയ നിയമം അനുവദിക്കുന്നു.

പരസ്യ ങ്ങളിൽ അഭിനയിക്കുന്ന ബ്രാൻഡ് അംബാസഡർമാരെയും നിയമത്തിന്റെ പരിധിയിൽ കൊൺു വന്നിട്ടുൺ്. ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിച്ചാൽ പിഴ ഒടുക്കെൺിവരും. ബില്ല്, രസീത് എന്നിവ വ്യാപാരി നൽകാതിരിക്കുക, വിറ്റ ഉൽപന്നങ്ങൾ 30 ദിവസത്തിനകം തിരിച്ചെടുക്കാതിരി ക്കുക, പൊതു താൽപര്യമില്ലാത്ത, ഉപഭോക്താവിന്റെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തുക തുടങ്ങിയവയും അനുചിത കച്ചവട രീതികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളെ ബാധിക്കു ന്ന വിഷയത്തിൽ അവരുടെ അവകാശമോ അനുചിത വ്യാപാരം വഴിയോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യം വഴിയോ ഉൺാകുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര ഉപഭോക്തൃ അഥോറിറ്റിയുടെ രൂപീകരണവും ഈ നിയമത്തിലുൺ്. കേന്ദ്ര അഥോറിറ്റി മുമ്പാകെ സമർപ്പി ക്കാനുള്ള പരാതി കൾ ജില്ലാ കളക്ടർക്ക് നൽകിയാലും മതിയാകും ഒരു വിഭാഗം ഉപഭോക്താക്കളെ ഒന്നിച്ചു ബാധക്കുന്ന വിഷയങ്ങളിലാണ് അഥോറിറ്റി മുമ്പാകെ പരാതി സമർപ്പിയ്‌ക്കേൺത്. മേഖലാ കമ്മീഷണർ, കേന്ദ്ര അഥോറിറ്റി എന്നിവർക്കും ഈ പരാതി സമർപ്പിക്കാം.

പരാതിയിൽ അന്വേഷ ണം നടത്തി അപകടകരവും സുരക്ഷിതമല്ലാത്തതുമായ സാധന്വും സേവനവും പിൻവലിക്കാനും പ്രതിഫലം തിരിച്ചു നൽകാനും നിർദ്ദേശിക്കാൻ കേന്ദ്ര അതോരിറ്റിക്ക് അധികാരമുൺ്. നിയമത്തിലെ 21-ാം വകുപ്പനുസരിച്ച് തെറ്റാ യതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ പിൻവലിക്കാൻ നിർദ്ദേശി ക്കാനും ആയത് തിരുത്തി മറ്റൊരു വിധത്തിൽ ചെയ്യാൻ നിർദ്ദേശിക്കാനും കേന്ദ്ര അഥോറിറ്റിക്ക് അധികാരം നൽകിയിരിക്കുന്നു. പുറമെ പത്തു ലക്ഷം രൂപാ വരെ പിഴയും ചുമത്താം. ആവർത്തിച്ചാൽ പിഴ 50 ലക്ഷം രൂപാ വരെ യാകാം. ആവശ്യമെന്നു കൺാൽ സാധനത്തെയോ സേവനത്തെയോ സംബന്ധിച്ച് പരസ്യം ഒരു വർഷത്തേക്ക് നിരോധിക്കാം. പരസ്യം തുടരുന്ന പക്ഷം നിരോധനം 3 വർഷം വരെയാ കാം. ഇങ്ങനെയുള്ള പരസ്യങ്ങളിൽ പങ്കാളിയാകുന്നവർക്ക് 10 ലക്ഷം രൂപാ വരെ പിഴ ചുമത്താനും നിയമത്തിൽ വ്യവസ്ഥയുൺ്. കേന്ദ്ര അഥോറിറ്റിയുടെ നിർദ്ദേശം നടപ്പാക്കാതിരുന്നാൽ ആറു മാസം തടവോ 20 ലക്ഷം രൂപാ പിഴയോ രൺും കൂടിയോ ചുമത്താ വുന്നതാണ്.

ഉപഭോക്തൃ താൽപര്യ വിരുദ്ധ പരസ്യം നൽകുന്നവർക്കെതിരെയും രൺും വർഷം തടവോ ഒപ്പം പത്തു ലക്ഷം രൂപാ വരെ പിഴയോ ചുമ ത്താം. അഞ്ചു വർഷം വരെ ശിക്ഷയും 50 ലക്ഷം രൂപാ വരെ പിഴയും ആണ് ആവർത്തിച്ചാലുള്ള ശിക്ഷ. മായം കലർന്ന വസ്തുക്കൾ ഉൺാക്കുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും ഇറക്കുുമതി ചെയ്യുന്നതും പുതിയ നിയമപ്രകാരം ശിക്ഷാർഹമാണ്. അഥോറിറ്റിയുടെ ഉത്തരവിനെതിരെ ദേശീയ കമ്മീഷനിൽ അപ്പീൽ ഫയൽ ചെയ്യാനും നിയമത്തിന്റെ 58-ാം വകുപ്പിൽ വ്യവസ്ഥയുൺ്. 70-ാം വകുപ്പ് പ്രകാരം ദേശീയ കമ്മീഷന് സംസ്ഥാന കമ്മീ ഷന്റെമേലും സംസ്ഥാന കമ്മീഷന് ജില്ലാ കമ്മീഷന്റെമേലും ഭരണപരമായ നിയന്ത്രണമുൺ്.

ആതുര സേവന മേഖല ഇനി ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരില്ല. പുതിയ നിയമത്തിൽ ഈ മേഖലയെ ഉൾപ്പെടുത്തിയി ട്ടില്ല. ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും വി.പി. ശാന്തയും തമ്മിലുള്ള കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ആതുര സേവന മേഖല യിലെ വീഴ്ചകൾക്ക് നഷ്ടപരിഹാരത്തിനായി ഇനി സിവിൽ കോടതികളെയാണ് സമീപിയ്‌ക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP