Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരുന്നു കമ്പനികളുടെയും ഇൻഷുറൻസ് കമ്പനി കളുടെയും വിഹിതം വേറെ; നേട്ടങ്ങളും കൊള്ളയും ആണ് ഈ കരാറിന്റെ നിഗൂഢമായ വ്യവസ്ഥ ചെയ്യപ്പെടാത്ത കപടോദ്ദേശം; വ്യക്തികളെ തിരിച്ചറിയുന്ന വിധത്തിൽ വിവരശേഖരണം നടത്തിയാൽ മാത്രമേ കൊള്ള നടത്താൻ കഴിയൂ; സ്പ്രിങ്ക്‌ളർ : കോടതി വിധിക്ക് തങ്കത്തിളക്കം: അഡ്വ പി റഹിം എഴുതുന്നു

മരുന്നു കമ്പനികളുടെയും ഇൻഷുറൻസ് കമ്പനി കളുടെയും വിഹിതം വേറെ; നേട്ടങ്ങളും കൊള്ളയും ആണ് ഈ കരാറിന്റെ നിഗൂഢമായ വ്യവസ്ഥ ചെയ്യപ്പെടാത്ത കപടോദ്ദേശം; വ്യക്തികളെ തിരിച്ചറിയുന്ന വിധത്തിൽ വിവരശേഖരണം നടത്തിയാൽ മാത്രമേ കൊള്ള നടത്താൻ കഴിയൂ; സ്പ്രിങ്ക്‌ളർ : കോടതി വിധിക്ക് തങ്കത്തിളക്കം: അഡ്വ പി റഹിം എഴുതുന്നു

അഡ്വ പി റഹിം

കോടതി വിധിക്ക് തങ്കത്തിളക്കം. സ്റ്റേ, റദ്ദ് എന്നീ വാക്കുകൾ വന്നില്ലെങ്കിലും ഹൈ ക്കോടതിയുടെ ഇടക്കാല ഉത്തരവ് കരാറിലെ വ്യവസ്ഥകൾ റദ്ദായതുപോലെയാണ് എന്നാണ് നിയമജ്ഞർ വിലയിരുത്തുന്നത്. ഐ.ടി. സെക്രട്ടറിയും സ്പ്രിങ്ക്‌ളർ കമ്പനിയും തമ്മിലുണ്ടാ ക്കിയ കരാറിലെ വ്യവസ്ഥകളെല്ലാം തന്നെ ഹൈക്കോടതിയുടെ വിധിയോടെ അപ്രസക്ത മായി. സർക്കാരിന്റെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കരുതെന്ന കോടതിയുടെ ഉത്തരവോടെ ഫലത്തിൽ ഗവണ്മെന്റ് കരാറിലെ കക്ഷിയല്ലാതായിരിക്കുകയാണ്. സ്പ്രിങ്ക്‌ളർ കമ്പനിയും ഐ.ടി. സെക്രട്ടറിയും ചേർന്ന് ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾക്ക് വിധിക്കു ശേഷം നിലനില്പില്ല. അതുകൊണ്ടു തന്നെ കരാർ പ്രകാരം മുന്നോട്ടു പോകുമെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവനയെ കോടതിയലക്ഷ്യമായാണ് നിയമ ലോകം വീക്ഷിക്കുന്നത്.

കരാറിലെ വ്യവസ്ഥകൾക്ക് ഇടക്കാല ഉത്തരവിൽ കോടതി സാധുത നൽകിയില്ല. ഒറ്റ നോട്ടത്തിൽ തന്നെ പൗരന്റെ സ്വകാര്യതയെ ഹനിക്കുന്ന ഒരു കരാറായിരുന്നു അത്. അതുപോലെ തന്നെ കേരള ജനതയുടെ സ്വകാര്യ വിവരങ്ങൾ കുത്തക മരുന്നു കമ്പനികൾക്കും ഇൻഷു റൻസ് കമ്പനികൾക്ക് വിറ്റ് കൊള്ള നേട്ടമുണ്ടാക്കാനുള്ള സർക്കാരിന്റെയും സ്പ്രിങ്ക്‌ളർ കമ്പനിയുടെയും ഗൂഢ ഉദ്ദേശവും കരാറിലെ വ്യവസ്ഥകളിൽ അന്തർലീനമായിരുന്നു. വിവരങ്ങൾ മറിച്ചുവിറ്റ് പൗരന്മാരുടെ പേരിൽ കൊള്ളപ്പണം കൊയ്യാനുള്ള സർക്കാരും സ്പ്രിങ്ക്‌ളറും തമ്മിലുള്ള രഹസ്യ ധാരണ എങ്ങനെയാണെന്നതിന് രണ്ടു ഉദാഹരണങ്ങൾ പറയാം. കോവിഡ്-19 രോഗവുമായി ബന്ധപെട്ടവരുടെ വിവര ശേഖരണമാണ് സർക്കാർ നടത്തി സ്പ്രിങ്ക്‌ളറിന് കൈമാറുന്നത്. വിവര ശേഖരണത്തിൽ ഓരോ വ്യക്തിക്കും മുമ്പുണ്ടായിരുന്ന രോഗങ്ങൾ തുടങ്ങിയവ ശേഖരിക്കും. ഈ വ്യക്തി ഒരു ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെന്നിരിക്കട്ടെ.

പോളിസി എടുക്കാത്ത ആരും ഇന്ന് സംസ്ഥാനത്തുണ്ടെന്നു തോന്നുന്നില്ല. ഈ പോളിസിക്കുള്ള അപേക്ഷയിൽ നമ്മൾ എല്ലാ രോഗങ്ങളും എഴുതാറില്ലെന്നത് സ്വാഭാവികമാണ്. പിന്നീട് ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുമ്പോഴാണ് ഇൻഷുറൻസ് സ്പ്രിങ്ക്‌ളറിൽ നിന്ന് വൻ വില കൊടുത്തു വാങ്ങിയതും സ്പ്രിങ്ക്‌ളർ, സർക്കാരിന്റെ തലവനുമാ യുണ്ടാക്കിയ രഹസ്യ ധാരണയുടെ പേരിൽ വൻ വിലയ്ക്ക് വിറ്റതുമായ വിലപ്പെട്ട വിവരങ്ങളുമായി ക്ലെയിം നിഷേധിക്കാൻ ഇൻഷുറൻസ് കമ്പനി രംഗത്ത് എത്തുന്നത്.

പോളിസി അപേക്ഷ യിൽ രോഗങ്ങൾ മറച്ചു വച്ചു; അതുകൊണ്ട് ക്ലെയിമിന് അർഹതയില്ല; ക്ലെയിം നിഷേധിക്കുന്നു, ഇതായിരിക്കും ഇൻഷുറൻസ് കമ്പനിയുടെ നിലപാട്. ഇതിലൂടെ ഇൻഷുറൻസ് കമ്പനി കൾക്ക് കോടികളുടെ നേട്ടം ഉണ്ടാക്കാനാകും. അതുപോലെ തന്നെ മരുന്നു കമ്പനികൾക്കും വിവരം മറിച്ചുവിറ്റ് കൊള്ള നേട്ടം ഉണ്ടാക്കാം. വ്യക്തികളുമായി ബന്ധപ്പെട്ട അവരുടെ വാസ സ്ഥലം ഉൾപ്പടെ അറിയത്തക്ക രീതിയിലാണ് സർക്കാർ വിവര ശേഖരണം നടത്തുന്നത്. ഈ വിവരങ്ങൾ കൊള്ള വിലയ്ക്ക് മരുന്നു കമ്പനികൾക്ക് വിൽക്കുന്നു. അവർ അതു പരിശോധിച്ച് വിലയിരുത്തുമ്പോൾ, ഉദാഹരണമായി തിരുവനന്തപുരം ജില്ലയിൽ ഒരു പ്രത്യേക പ്രദേശ ത്ത് കൂടുതൽ പൗരന്മാർക്ക് കണ്ണിന്റെ ഒരു പ്രത്യേക അസുഖം ഉണ്ടെന്നിരിക്കട്ടെ.

ഉടനെ എത്തുകയായി മരുന്നു കമ്പനികളുടെ ഏജന്റുമാർ. ആ പ്രദേശത്തെ മരുന്നു വിപണിയിൽ. ഈ പ്രത്യേക രോഗത്തിനുള്ള മരുന്നുമായി ഡോക്ടർമാരെ സമീപിച്ച് വിപണി കണ്ടെത്തു ന്നതിലൂടെ കൊയ്യുന്ന നേട്ടം ചെറുതല്ല. ഇതുപോലെ ഏതു പ്രദേശത്തും ഏതൊക്കെ രോഗ ങ്ങളാണ് കൂടുതൽ എന്നു കണ്ടെത്തി മരുന്നു വിപണനം വിപുലീകരിച്ച് കോടികൾ കൊയ്യാൻ ഇത് മരുന്നു കമ്പനികൾക്ക് അവസരം നൽകും. ശേഖരിച്ച വിവരങ്ങളുടെ വിൽപനയിലൂടെ സ്പ്രിങ്ക്‌ളറിനും കോടികൾ. അതിന്റെ വിഹിതമായ കോടികൾ ഇവിടത്തെ ബന്ധപ്പെട്ടവർ ക്കും ലഭിക്കും.

മരുന്നു കമ്പനികളുടെയും ഇൻഷുറൻസ് കമ്പനി കളുടെയും വിഹിതം വേറെ. ഇതുപോലു ള്ള നേട്ടങ്ങളും കൊള്ളയും ആണ് ഈ കരാറിന്റെ നിഗൂഢമായ, വ്യവസ്ഥ ചെയ്യപ്പെടാത്ത കപടോദ്ദേശം. വ്യക്തികളെ തിരിച്ചറിയുന്ന വിധത്തിൽ വിവരശേഖരണം നടത്തിയാൽ മാത്രമേ മേൽ വിവരിച്ചതുപോലുള്ള കൊള്ള നടത്താൻ കഴിയൂ. സർക്കാരിന്റെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കരുതെന്ന ഇടക്കാല വിധിയോടെ ഫലത്തിൽ കരാർ ഇല്ലാതാകുക യാണെന്നാണ് നിയമ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. മാത്രവുമല്ല സർക്കാർ കരാറിൽ കക്ഷിയല്ലാതായി എന്നും നിയമ ലോകം വിലയിരുത്തുന്നു.

ഇനി കോടതി വിധിയിലേക്ക് വരാം. ആറ് ഹെഡുകളിലായി കോടതി നൽകിയ ഉത്തരവനുസരിച്ചാണ് ഇനി സംസ്ഥാനത്ത് വിവര ശേഖരണം നടക്കുക. അതായത് നേരത്തെ സ്പ്രിങ്ക്‌ളറുമായി ഉണ്ടാക്കിയതും കോടതി മുമ്പാകെ ചലഞ്ച് ചെയ്തതുമായ കരാറിലെ വ്യവ സ്ഥകളനുസരിച്ചല്ല, മറിച്ച് കോടതി ഏർപ്പെടുത്തിയ വ്യവസ്ഥകളനുസരിച്ചാണ് ഇനി വിവര ശേഖരണം നടക്കുന്നതും, അവ സൂക്ഷിക്കുന്നതുമെല്ലാം. അതിൽ നിന്നു തന്നെ ആദ്യ കരാർ 'വെന്റിലേറ്ററിലായി'; നിലനില്പും ഇല്ലാതായി. അതുകൊണ്ടു തന്നെ ആ കരാർ ഇപ്പോൾ നില വിലില്ല. അതനുസരിച്ചല്ല ഇനിയുള്ള വിവര ശേഖരണവും തുടർ നടപടികളും. കോടതി പുറ പ്പെടുവിച്ചത് ഒരു ' റീ മിറ റലശെേെ ീൃറലൃ ' ആണ്. അതിൽ ആദ്യത്തെ ഉത്തരവ് മുൻപ് വിവരി ച്ച കൊള്ളയ്ക്ക് തടയിടുന്നതാണ്.

കോവിഡ്-19 രോഗികളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ വ്യക്തികളെ തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ രഹസ്യ സ്വഭാവത്തിലുള്ളതാകണം. അതി നു ശേഷമേ സ്പ്രിങ്ക്‌ളർ കമ്പനിയെ പരിശോധനയ്ക്ക് അനുവദിക്കാവൂ. ഇത്തരത്തിൽ വിവരശേഖരണം നടത്തിയാൽ മുൻപ് വിവരിച്ചതുപോലുള്ള കൊള്ള നടക്കില്ല. രണ്ടാമത്തെ ഉത്തരവ് ഡേറ്റ അവലോകനത്തിനായി സ്പ്രിങ്ക്‌ളർ കമ്പനിക്ക് കൈമാറും എന്ന കാര്യം സർക്കാർ വിവരദാതാവിനെ ധരിപ്പിച്ച് കരാറിലോ ഫോമിലോ അനുമതി വാങ്ങണം. ഈ വ്യവ സ്ഥ ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. രേഖകൾ ശേഖ രിക്കുന്നതിനെതിരെ വ്യാപക പ്രചാരണത്തിന് ഈ വ്യവസ്ഥ ഇടയാക്കുമെന്ന സർക്കാർ അഭിഭാഷകന്റെ വാദവും കോടതി തള്ളിക്കളഞ്ഞു.

ഈ ആദ്യ രണ്ടു ഉത്തരവുകളിലൂടെ തന്നെ പൗരന്റെ സ്വകാര്യ തയ്ക്കുള്ള അവകാശത്തിന് സംരക്ഷണവും സർക്കാരിന്റെ കൊള്ള സ്വപ്നത്തിന് വിലങ്ങും വീണു. ഒപ്പം ജനങ്ങൾക്ക് സമാധാനവും. ഡേറ്റയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന തരത്തിൽ നേരിട്ടോ പരോക്ഷമായോ സ്പ്രിങ്ക്‌ളർ കമ്പനി ഇടപെട രുത്; ഡേറ്റ പൂർണ്ണമയോ ഭാഗീകമായോ കമ്പനി ലോകത്തെവിടെയുള്ള മൂന്നാമതൊരു കക്ഷിക്ക് വെളിപ്പെടുത്തുകയോ കൈമാറുകയോ ചെയ്യരുത്; ഡേറ്റയുടെ സ്വകാര്യത ഉറപ്പാ ക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായി നേരിട്ടോ അല്ലാതെയോ സ്പ്രിങ്ക്‌ളർ ഇവ ഉപയോഗി യ്ക്കരുത്; വിശകലനം പൂർത്തിയായാലുടൻ ഡേറ്റ സർക്കാരിന് തിരിച്ചു നൽകണം; സ്പ്രിങ്ക് ളർ കമ്പനിയുടെ കൈവശം ഏതെങ്കിലും തരത്തിൽ സെക്കൻഡറി ഡേറ്റയോ മറ്റ് ഡേറ്റയോ ഉണ്ടെങ്കിൽ ഉടൻ സർക്കാരിന് കൈമാറണം; കേരളത്തിലെ കോവിഡ്-19 രോഗികളുടെ വിവര ങ്ങൾ കൈവശമുണ്ടെന്ന് കമ്പനി പരസ്യ പ്രചാരണം നടത്തരുത്; ഇവ സാമ്പത്തിക നേട്ടത്തി നായി ഉപയോഗിക്കരുത്. കമ്പനി സർക്കാരിന്റെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗി ക്കരുത്; തുടങ്ങിയവയാണ് മറ്റ് ഉത്തരവുകൾ. തുടക്കം മുതലേ പ്രതിപക്ഷം മാത്രമാണ് കരാറി നെതിരെ രംഗത്തുള്ളത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി ആസഫലി മുഖാന്തിരം സമർപ്പിച്ച ഹർജിയിലാണ് പൗരന്മാർക്ക് സംരക്ഷണവും അവരുടെ സ്വകാര്യതയ്ക്ക് സുരക്ഷിതത്വവും കോടതി ഏർപ്പെടുത്തിയത്. പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഉയർത്തിയ ആശങ്കയും ചൂണ്ടിക്കാട്ടിയ ഭരണഘടനാ ലംഘനവും സുപ്രീം കോടതി വിധിയുടെ നിഷേധവും തരിമ്പുപോലും കണക്കിലെടുക്കാതെ കാട്ടിൽ നിന്ന് വിളയിടങ്ങളിലേക്ക് ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പന്നിക്കൂട്ടങ്ങളെപ്പോലെ കരാറു മായി മുന്നോട്ടു പോയ സർക്കാരിന് മുഖം നഷ്ടപ്പെട്ട അവസ്ഥയാണ് വിധി സമ്മാ നിച്ചത് എന്ന് നിയമ വിദഗ്ധരോടൊപ്പം രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

വിധിക്കു ശേഷവും കരാറുമായി മുന്നോട്ടു പോകു മെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താ വന കോടതിയലക്ഷ്യമാണ്. കോടതി പുറപ്പെടുവിച്ച വ്യവസ്ഥകളനുസരിച്ച് മാത്രമേ ഇനി മുന്നോട്ടു പോകാൻ കഴിയൂ. അതായത് മുഖ്യമന്ത്രി ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടു പോകു ന്നത് കോടതി അനുവദിച്ചിട്ടില്ല. തള്ളിക്കളഞ്ഞിരിക്കുകയാണ്. ''ഹൈക്കോടതി വിധി പ്രതി പക്ഷം ഉന്നയിച്ച ആരോപണങ്ങൾ നിരാകരിക്കുന്നു'' എന്നാണ് മുഖ്യമന്ത്രി. അല്ലാ എന്ന് വിധി ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. കരാറുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറയുന്നുണ്ട്. വിധി പഠിച്ചില്ലെന്ന് വേണം കരുതാൻ. യഥാർത്ഥത്തിൽ സ്റ്റേയേ ക്കാളും റദ്ദിനേക്കാളും വിലയേറിയ ഒരു ഉത്തരവാണ് കോടതി നൽകിയത്. മുമ്പും ഞാൻ എഴുതിയിട്ടുള്ളതുപോലെ ജനങ്ങളുടെ അവസാനത്തെ അത്താണിയാണ് കോടതിയെന്ന് ഒരിക്കൽ കൂടി ഈ വിധി ശരിവയ്ക്കുന്നു.

പൗരാവകാശങ്ങളുടെ രക്ഷകരായി, ഭരണ ഘടനയുടെ കാവലാളായി എന്നും ജനങ്ങൾക്കൊപ്പം നിന്നത് നാം നമുക്കുവേണ്ടി തെര ഞ്ഞെടുത്ത നമ്മുടെ ഗവണ്മെന്റല്ല മറിച്ച് മൂല്യങ്ങളും നിയമ ബോധവും ചോർന്നു പോയിട്ടി ല്ലാത്ത നമ്മുടെ ജുഡീഷ്യറിയാണ്; സ്പ്രിങ്ക്‌ളറിലെ കള്ളക്കളി പുറത്തുകൊണ്ടു വന്നില്ലായിരു ന്നെങ്കിൽ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനി കൊള്ള വിലയ്ക്ക് വിറ്റ് കാശാക്കുമായിരുന്നു. അതിന്റെ ഒരു സിംഹ ഭാഗം കരാറിന് പുറകിൽ ഇവിടെ പ്രവർത്തിച്ച വർക്കും ലഭിക്കുമായിരുന്നു. ഈ കൊള്ളയാണ് ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായത്. ഇനി ഒരു വസ്തുത കൂടി ഓർക്കുക. ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും കോവിഡ്-19 രോഗ ബാധിതരുണ്ട്. നിരീക്ഷണത്തിലുള്ളവരു മുണ്ട്. അവിടെയൊന്നും സ്പ്രിങ്ക്‌ളർ അവതരിച്ചില്ല.

അവതരിപ്പിച്ചത് നമ്മുടെ സർക്കാർ മാത്രം. ഏറ്റവും കൂടുതൽ രോഗബാധിതരും നിരീക്ഷണ ത്തിൽ കഴിയുന്നവരും മഹാരാഷ്ട്രയിലാണ്. ആ സംസ്ഥാന സർക്കാർ പോലും ജന താൽ പര്യം മുൻ നിറുത്തിയുള്ള വിവരശേഖരണമാണ് നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളും അതു പോലെ തന്നെയാണ് വിവരശേഖരണം നടത്തുന്നത്. പിന്നെന്തേ രാജ്യത്ത് ഏറ്റവും കുറഞ്ഞ രോഗ ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ഉള്ള നമ്മുടെ സംസ്ഥാനത്ത് സ്പ്രിങ്ക്‌ള റിനെ കൊണ്ടു വന്നു. ഇതിനു പിന്നിലുള്ള പ്രത്യക്ഷവും പരോക്ഷവും ആയ കച്ചവടമെന്ത് ? ഒരു കാര്യം കൂടി വരും നാളുകളിൽ നമുക്ക് ശ്രദ്ധിക്കാനുണ്ട്. ഇനി വിവര ശേഖരണം വളരെ മന്ദഗതിയിലാകും. വിവരശേഖരണത്തിനുണ്ടായിരുന്ന അതിവേഗതയ്ക്ക് പ്രേരകമായ ''തീ വെട്ടിക്കൊള്ള''ക്കുള്ള അവസരം കോടതി വിധിയോടെ ഇല്ലാതായതു കൊണ്ടാണത്. ഇതു വരെ ശേഖരിച്ച കണക്കും അടുത്ത രണ്ടാഴ്ച കൊണ്ടു ശേഖരിക്കുന്ന കണക്കും പരിശോധി ച്ചാൽ ഇതു വ്യക്തമാകും. കോടതി നീണാൾ വാഴട്ടെ.

(കോൺഗ്രിസന്റെ അഭിഭാഷക സംഘടനാ നേതാവായ ലേഖകൻ കേരള ഹൈക്കോടതിയിലേയും കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെയും ഗവണ്മെന്റ് പ്ലീഡറും ആയിരുന്നു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP