Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരിഫും സമ്പത്തും അല്ലാതെ സിപിഎമ്മിന് ഉറച്ചതൊന്നുമില്ല; പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ കസറും; പ്രധാനമന്ത്രിയാകാനുള്ള രാഹുലിന്റെ സ്ഥാനാർത്ഥിത്വം വൈകിയത് ന്യായീകരിക്കാൻ കഴിയില്ല; അമേഠിയിലും വയനാട്ടിലും വിജയിച്ചാൽ സാധ്യത രാഹുൽ അമേഠിയിൽ തുടരാൻ; കേരളത്തിൽ എന്തു സംഭവിക്കും- അഡ്വ. ജയശങ്കർ മനസുതുറക്കുന്നു

ആരിഫും സമ്പത്തും അല്ലാതെ സിപിഎമ്മിന് ഉറച്ചതൊന്നുമില്ല; പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ കസറും; പ്രധാനമന്ത്രിയാകാനുള്ള രാഹുലിന്റെ സ്ഥാനാർത്ഥിത്വം വൈകിയത് ന്യായീകരിക്കാൻ കഴിയില്ല; അമേഠിയിലും വയനാട്ടിലും വിജയിച്ചാൽ സാധ്യത രാഹുൽ അമേഠിയിൽ തുടരാൻ; കേരളത്തിൽ എന്തു സംഭവിക്കും- അഡ്വ. ജയശങ്കർ മനസുതുറക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നും എന്നാൽ അമേഠിയിൽ വിജയിച്ചാൽ രാഹുൽ ഗാന്ധി വയനാട് രാജി വെക്കുമെന്നും അഡ്വക്കേറ്റ് ജയശങ്കർ. വയനാടിൽ വേറെ ഒരാളെ നിർത്തി ജയിപ്പിക്കാം പക്ഷേ അമേഠിയിൽ രാഹുൽ അല്ലാതെ വേറെ ആരെങ്കിലും വിജയിക്കണമെങ്കിൽ അത് പ്രിയങ്കയായിരിക്കണം. എന്നാൽ സിദ്ദിഖിന് സീറ്റ് നൽകിയ ശേഷം വേഷം കെട്ടിച്ചിട്ട് മാറ്റിയത് ശരിയായില്ല. ദേശീയ അധ്യക്ഷൻ സീറ്റുകൾ ആദ്യം തീരുമാനിക്കുന്നതിന് പകരം ഇത്രയം ക്ല താമസമുണ്ടാക്കിയത് ശരിയായില്ലെന്നും അദ്ദേഹം പരയുന്നു.

പത്തനംതിട്ടയിൽ സുരേന്ദ്രൻ കരുത്ത് കാണിക്കും എന്നതിൽ തർക്കമില്ല. അതിന് തെളിവാണ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ കണ്ട ജനം. മാത്രമല്ല അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയ വിവധ പ്രായങ്ങളിലുള്ള സ്ത്രീകൾ തന്നെ അദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്ക് തെളിവാണ്. ശബരിമല സമരത്തിൽ ജയിലിൽ പോയ സുരേന്ദ്രന് പകരം പുട്ടിയിട്ട് വെയില് കൊള്ളാതെ നടത്തിയ പരിപാടി എല്ലാരും കണ്ടതാണ്.

അഭിമുഖത്തിന്റെ പൂർണ രൂപത്തിലേക്ക്

രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ്?

അദ്ദേഹത്തെ കാണുന്നത് കേരളത്തിലെ ഒരു നേതാവായിട്ട് അല്ല അദ്ദേഹം ഒരു ദേശീയ നേതാവാണ്. ദേശീയ പാർട്ടിയുടെ നേതാവായ അദ്ദേഹത്തിന് എവിടെ വേണമെങ്കിലും മത്സരിക്കാം. രണ്ട് സീറ്റിൽ മത്സരിക്കുന്നത് പുതുമയുള്ള ഒരു കാര്യമല്ല. മുൻപും അത് സംഭവിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധിയും സോണിയ ഗാന്ധിയും ഒക്കെ അങ്ങനെ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. മോദിയും അദ്വാനിയും ഒക്കെ അങ്ങനെ മത്സരിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നുള്ളതുകൊണ്ടാണ് പലപ്പോഴും പലർക്കും സന്തോഷവും അമർഷവും ഒക്കെ ഉണ്ടായത്. പിന്നെ സിദ്ദിഖിനെ അവിടെ സ്ഥാനാർത്ഥിയായി നിർത്തിയ ശേഷം മാറ്റിയത് ശരിയായ ഒരു പ്രവണതയല്ല.

പക്ഷേ ദേശീയ അധ്യക്ഷന്റെ സീറ്റിലെ തീരുമാനം ആദ്യം കൈക്കൊള്ളാതെ മറ്റ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അതാണ് ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത്. അതിന് പിന്നാലെ സ്ഥിരീകരണത്തിന് പിന്നെയും വൈകിയത് നീതിപൂർവ്വമല്ല. രാഹുൽ ഗാന്ധിയെപോലെ ഒരു നേതാവിന്റെ ഭാഗത്ത് നിന്ന് ഇതുപോലെ ഒരു കാര്യം സംഭവിച്ചത് ന്യായീകരിക്കാൻ കഴിയില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനാണ് അദ്ദേഹം മത്സരിക്കുന്നത് എന്നും ഓർക്കണം. വെറുതെ പിൻസീറ്റിൽ ഇരുന്ന് കടല കൊറിക്കാൻ പോകുന്ന ആളല്ല എന്നാണ് ഓർക്കേണ്ടത്.

രാഹുലിനെതിരെ സിപിഎം നടത്തുന്ന പ്രചാരണങ്ങൾ ശരിയല്ല. അമേഠിയിൽ തോൽക്കും എന്ന് ഭയപ്പെടുന്നതുകൊണ്ടാണ് കേരളത്തിലേക്ക് വന്നത് എന്ന് ഇടത്പക്ഷം പറയുന്നു. രാഷ്ട്രീയമായി നേരിടുക എന്നതിന് പകരം പപ്പു എന്നുൾപ്പടെ വിളിക്കുന്നത് ബിജെപി ലൈൻ ആണ്. നമ്മുടെ സർവ്വ സന്നാഹവും ഉപയോഗിച്ച് നേരിടുക എന്ന രീതിയിലേക്ക് വരണം. രാഹുൽ ബിജെപിയുമായി പോരാടണം അല്ലാതെ ഇടത്പക്ഷത്തെ നേരിടുന്നത് തെറ്റായ കാര്യമാണ് എന്ന് ഒക്കെ പറയുന്നതും ശരിയല്ല. കേരളത്തിൽ പൊതുവെ ഇപ്പോൾ യുഡിെഫിന് അനുകൂലമായ ഒരു സാഹചര്യം ഉണ്ട്. കേരളത്തിലേക്ക് രാഹുൽ ഗാന്ധി കൂടെ എത്തുന്നതോടെ എത്രത്തോളം ആക്കം കൂടുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഈ ഒരു ഘട്ടത്തിലെ പരിശോധനകളിൽ നോക്കുകയാണെങ്കിൽ യുഡിഎഫിന് ഗുണം കിട്ടും.

രണ്ടിടത്തും ജയിച്ചാൽ രാജി വെക്കുക എവിടെയായിരിക്കും?

രണ്ടിടത്തും വിജയിച്ചാൽ തീർച്ചയായും കൂടുതൽ സാധ്യത വയനാട് രാജി വെക്കാൻ തന്നെയാണ്. കാരണം മറ്റൊന്നുമല്ല. വയനാട് മണ്ഡലത്തിൽ നിന്ന് മറ്റൊരാളെ നിർത്തി വിജയിപ്പിക്കാൻ കഴിയും പക്ഷേ അമേഠിയിൽ സ്ഥിതി അതല്ല. അല്ലെങ്കിൽ പിന്നെ വിജയിപ്പിക്കാൻ പ്രിയങ്കയെ നിർത്തേണ്ടി വരും. പിന്നെ പ്രിയങ്ക മത്സരിക്കാൻ എത്രത്തോളം സാധ്യത ഉണ്ടെന്ന് ഉറപ്പിച്ച് പറയാൻ കഴിയുകയില്ല. പിന്നെ എന്തായാലും ഇപ്പോൾ സിദ്ദിഖിന്റെ കാര്യം കഷ്ടം എന്ന് മാത്രമെ പറയാൻ കഴിയുകയുള്ളു.

പത്തനംതിട്ടയിൽ സുരേന്ദ്രന് എത്രത്തോളം സാധ്യതയുണ്ട്?

പത്തനംതിട്ട എന്ന് പറയുന്നത് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും കോട്ടയത്തെ രണ്ട് മണ്ഡലങ്ങളുമാണ് ഉൾപ്പെടുന്നത്. 2009ൽ രൂപീകരിക്കപ്പെട്ട മണ്ഡലത്തിൽ രണ്ട് തവണയും യുഡിെഫ് തന്നെയാണ് വിജയിച്ചത്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നതും യുഡിഎഫ് ചായ്വ് ഉള്ളതുമാണ് ഈ മണ്ഡലം. കഴിഞ്ഞ രണ്ട് തവണ വിജയിച്ച ആളാണ് എങ്കിലും ആന്റോ ആന്റണിക്ക് ഒരുപാട് നെഗറ്റീവ് വോട്ടുകളുണ്ട്. സമ്പത്തിനെപ്പോലെയോ എംകെ രാഘവനെ പോലെയോ എംബി രാജേഷിനെ പോലെയോ മതിപ്പുള്ള വ്യക്തിയല്ല. പിന്നെ പ്രളയം നടന്ന സമയത്തും അദ്ദേഹത്തെ ്‌വിടെ ഒന്നും കണ്ടില്ല എന്ന പരാതിയും ഉണ്ട്. ശബരിമല സമരത്തിലും മണ്ഡലത്തിൽ അദ്ദേഹത്തെ കണ്ടില്ല.

പിന്നെ ശക്തമായ ഒരു രാഷ്ട്രീയ മത്സരം നടക്കുന്ന കാലത്ത് അവമതിപ്പ് ഉണ്ടാക്കിയ ഒരു സ്ഥാനാർത്ഥിയാണ് എന്നതും തിരിച്ചടിയാണ്. എൽഡിഎഫിനെ സംബന്ധിച്ചടത്തോളം രാഷ്ട്രീയമായി പിന്നോക്കം നിൽക്കുന്ന ഒരു മണ്ഡലമാണ്. പിന്നെ സ്ഥാനാർത്ഥി ശക്തയാണ് മികച്ചതാണ്. വീണ ജോർജ് എന്ന സ്ഥാനാർത്ഥിക്ക് വോട്ട് പിടിക്കാൻ കഴിയും അതിനുള്ള കഴിവുമുണ്ട്. വളരെ നർജിറ്റിക്ക് ആണ് അവർ. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ വരവ്. ബിജെപിയെ സംബന്ധിച്ചിടത്തോളം അത്ര ശക്തമൊന്നുമല്ല പരമ്പരാഗതമായി. കഴിഞ്ഞ തവണ ബിജെപിയുടെ എംടി രമേശ് ഒരു ലക്ഷത്തിൽ അധികം വോട്ടുകൾ നേടിയത് ആറന്മുള സമരത്തിന്റെ ഒക്കെ പശ്ചാത്തലത്തിലാണ്. എല്ലാ പാർട്ടികളുടെയും പ്രധാന നേതാക്കൾ അതിൽ ഉണ്ടായിരുന്നു എന്നതും സുപ്രധാനമാണ്.

പിന്നെ ശബരിമല പോലെ വൈകാരികമായ ഒരു വിഷയം കൈകാര്യം ചെയ്ത് അതിൽ നേട്ടമുണ്ടാക്കാം എന്നാണ് ബിജെപി കരുതുന്നത്. ശ്രീധരൻ പിള്ള മത്സരിക്കും എന്നാണ് ആദ്യം കേട്ടത്. അതൊടൊപ്പം തന്നെ സാമുദായികമായി ശ്രീധരൻ പിള്ള മത്സരിക്കുന്നതാണ് നല്ലതെന്ന് കരുതിയാണ് പലരും അഭിപ്രായപ്പെട്ടത്. പക്ഷേ അതൊന്നും ചെലവായില്ല. സ്ഥാനാർത്ഥിത്വത്തിൽ സുരേന്ദ്രന് ഗുണകരമായി മാറിയത് ശബരിമല സമരം നടക്കുമ്പോൾ ശ്രീധരൻ പിള്ള മാരാർജി ഭവനിൽ ഇരുന്ന പത്ര സമ്മേളനം നടത്തിയപ്പോൾ സുരേന്ദ്രൻ അറസ്റ്റ് വരിച്ച് ജയിലിൽ പോവുകയായിരുന്നു. അയ്യപ്പ സ്വാമിക്ക് വേണ്ടി 28 ദിവസം ജയിലിൽ കിടന്ന വീര പരിവേഷമാണ് സുരേന്ദ്രന് ഉള്ളത്. ശ്രീധരൻപിള്ള പുട്ടി ഇട്ട് വെയില് കൊള്ളാതെ കാര്യം നോക്കി. മുണ്ടലോ ഷർട്ടിലോ പൊടി പറ്റാതെ രഥ യാത്ര ഒക്കെ നടത്തി എന്നതാണ് ആകെ സംഭവിച്ചത്.

ഈ തെരഞ്ഞെടുപ്പിൽ സുരേന്ദ്രനെ സംബന്ധിച്ചടത്തോളം തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോൾ ലഭിച്ച സ്വീകാര്യതയാണ്. ഒരു സ്ഥാനാർത്ഥിക്കും ലഭിക്കാത്ത പിന്തുണ. വിവിധ പ്രായങ്ങളിലുള്ള സ്ത്രീകളാണ് എത്തിയത് എന്നതു ശ്രദ്ധേയമാണ്.

വടകരയും കെ മുരളീധരനും

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സിറ്റിങ് മണ്ഡലമാണ് എങ്കിൽ പോലും അത് പരമ്പരാഗതമായി ഇടത് മണ്ഡലമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ അത് കണ്ടതാണ്. പിന്നെ ഇപ്പോൾ സോഷ്യലിസ്റ്റ് ജനതയുടേയും ഒക്കെ പിന്തുണയും ഇടതിന് തന്നെയാണ്. പക്ഷേ ഇപ്പോൾ മുരളി വരുമ്പോൾ അത് എത്രത്തോളം ഗുണമാകും എന്ന് കണ്ടറിയേണ്ടി വരും. കരുണാകരന്റെ മകൻ എന്നതൊക്കെ എത്തരത്തിൽ സ്വീകാര്യതയാകും എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP