Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് യോഗം കേരളത്തിൽ ആയിരുന്നെങ്കിൽ ഒരു 153 എടുക്കാമായിരുന്നു; കൃത്യമായും 153 എ യും മറ്റു വകുപ്പുകളും ചുമത്താവുന്ന കുറ്റം ചെയ്തിട്ടും പ്രതീഷ് വിശ്വനാഥിനെതിരെയോ വി മുരളീധരനെതിരെയോ കേസെടുക്കാത്ത പൊലീസ് മുസ്ലിം യുവാക്കളെയും സംഘടനകളെയും വിടാതെ പിന്തുടരുകയാണ്; നിയമത്തിന്റെ ദുരുപയോഗമാണ് ഇതെന്ന് അഡ്വ.അമീൻ ഹസൻ

മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് യോഗം കേരളത്തിൽ ആയിരുന്നെങ്കിൽ ഒരു 153 എടുക്കാമായിരുന്നു; കൃത്യമായും 153 എ യും മറ്റു വകുപ്പുകളും ചുമത്താവുന്ന കുറ്റം ചെയ്തിട്ടും പ്രതീഷ് വിശ്വനാഥിനെതിരെയോ വി മുരളീധരനെതിരെയോ കേസെടുക്കാത്ത പൊലീസ് മുസ്ലിം യുവാക്കളെയും സംഘടനകളെയും വിടാതെ പിന്തുടരുകയാണ്; നിയമത്തിന്റെ ദുരുപയോഗമാണ് ഇതെന്ന് അഡ്വ.അമീൻ ഹസൻ

അഡ്വ.അമീൻ ഹസൻ

153 എ ഇങ്ങനെ ദുരുപയോഗം ചെയ്ത മറ്റൊരു സന്ദർഭം ഉണ്ടായിട്ടുണ്ടാവില്ല. വളരെ സെലക്ടീവായി പൊലീസ് പ്രവാസികളായ മുസ്ലിം ചെറുപ്പക്കാരുടെ പേരിൽ സ്വമേധയാ കേസെടുക്കുന്നു. അവരുടെ വീടുകളിൽ പോയി ഭീതി സൃഷ്ടിക്കുന്നു.മാതാപിതാക്കളെ അടക്കം സ്്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മക്കൾ വർഷങ്ങളായി നിരീക്ഷണത്തിലുള്ള സോഷ്യൽ മീഡിയാ തീവ്രവാദികളാണ്, ഒരു മാസത്തിനകം നാട്ടിൽ എത്തിച്ചില്ലെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് കൈമാറും തുടങ്ങിയ ഭീഷണികളിലൂടെ നേരത്തെ തന്നെ പാനിക് ആയ കുടുംബങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നു.ഇതാണിപ്പോൾ നടന്നു പോരുന്നത്. സാധ്യമാകുന്ന തരത്തിൽ ഈ ചെറുപ്പക്കാരുടെ ജോലി കളയാനും ശ്രമങ്ങൾ നടക്കുന്നു. സ്വഭാവികമായും ഈ സാഹചര്യത്തിൽ നിയമപരമായ പോംവഴികളാണ് ആളുകൾ അന്വേഷിക്കുക.അതിനാൽ നിയമപരമായി ഈ സാഹചര്യത്തെ കുറിച്ചു സംസാരിക്കാനാണ് കുറിപ്പ്.

ഇപ്പോഴത്തെ സ്ഥിതിയിൽ വിചാരണ ഘട്ടത്തിൽ ദുർബലമായി പരാജയപെടുന്ന പ്രോസിക്യൂഷൻ കേസാണിത്. സോഷ്യൽ മീഡിയ പ്രതികരണങ്ങളുടെ കാര്യത്തിലും 153 എ യുടെ കാര്യത്തിലും കൃത്യമായി സുപ്രീംകോടതിയുടെ വിധികൾ ഉള്ളതാണ്.അങ്ങനെ തോന്നും പോലെ ചാർത്തരുത് കൃത്യമായി പറഞ്ഞിട്ടുണ്ട്.ഏതെങ്കിലും തരത്തിൽ മതസ്പർധ വളർത്തുക എന്ന ഉദ്ദേശത്തിലുള്ള പ്രതികരണങ്ങൾ അല്ല ഈ ചെറുപ്പകാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. മറിച്ചു സുപ്രീംകോടതി വിധിയെയും വിധിക്കെതിരെ ഒരു പ്രതികരണവും ഉണ്ടാവരുത് എന്ന പൊലീസ് നിലപാടിനെയുമാണ് ഇവിടെ വിമർശിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിയെ വിമർശിച്ചതിനു കേസെടുക്കാൻ സുപ്രീംകോടതിക്കു തന്നെ അധികാരമില്ല. ന്യായാധിപരെയോ കോടതിയെയോ ഇകഴ്‌ത്തി പ്രതികരിച്ചാൽ കോടതിക്കു സ്വമേധയാ അല്ലെങ്കിൽ പരാതിയിന്മേൽ കോടതി അലക്ഷ്യത്തിനു നടപടി സ്വീകരിക്കാം. അത് Contempt of Court Act പ്രകാരമാണ്. അതിൽ പൊലീസിനൊരു കാര്യവുമില്ല. ഇവിടെ മുഴുവൻ എഫ് ഐ ആറുകളിലും ഒരേ വരികളാണ്. 'സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കുന്ന വിധത്തിൽ അയോധ്യാ കേസിലെ ബഹു സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തിൽ ഫേസ്‌ബുക്കിൽ പ്രതികരിച്ചു', ഇതാണ് കുറ്റം.

Stories you may Like

ഇനി അനീതിക്കെതിരെ പ്രതികൾക്ക് എന്ത് ചെയ്യാനാവും?. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്താൽ മുൻകൂർ ജാമ്യത്തിനു ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം.നിയമപരമായി നിലനിൽക്കാത്ത കേസ് എന്ന നിലയിൽ എഫ് ഐ ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാം. പക്ഷെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്ന പൊലീസ് നിലപാടും പൊതുബോധവും കോടതികളെ എങ്ങനെ സ്വാധീനിക്കും എന്നതാണ് ആദ്യത്തെ പ്രശ്നം.അതിനാൽ അൽപ്പം കാത്തിരിക്കാം എന്ന ഉപദേശമാണ് എന്റെ കക്ഷികൾക്ക് നൽകിയിട്ടുള്ളത്. വേഗം ഹൈക്കോടതിയിൽ പോകണം തുടങ്ങിയ ഉപദേശങ്ങൾ നൽകി കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ടെന്നും കേട്ടു.ദയവു ചെയത് അത്തരക്കാർ ഈ പാവങ്ങളെ എങ്കിലും വെറുതെ വിടണം.

ഇത് വലിയ അനീതിയും പീഡനവുമാണ്. കൃത്യമായും 153 എ യും മറ്റു വകുപ്പുകളും ചുമത്താവുന്ന കുറ്റം ചെയ്തിട്ടും പ്രതീഷ് വിശ്വനാഥിനെതിരെയോ വി മുരളീധരനെതിരെയോ കേസെടുക്കാത്ത പൊലീസ് ഈ ചെറുപ്പക്കാരെയും മുസ്ലിം സംഘടനകളെയും വിടാതെ പിന്തുടരുകയാണ്. മുസ്ലിം സംഘടനകളോടു വിനയത്തോടെ നിസ്സഹായമായി അഭ്യർത്ഥിക്കാനുള്ളത്, നിങ്ങൾ പിണറായി വിജയനോട് ഇതവസാനിപ്പിക്കാൻ ആവിശ്യപെടണമെന്നാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇവരോടൊപ്പം നിന്നില്ലെങ്കിൽ പിന്നെ സംഘടനകളുടെ നിലനിൽപ്പു തന്നെ അപ്രസക്തമാണ്. സ്വാഭാവികമായും പ്രയാസത്തിലാവുന്ന ബന്ധുക്കളോട് അഭ്യർത്ഥിക്കാനുള്ളത്, നിങ്ങൾ പൊലീസിന്റെ കെണിയിൽ വീഴരുത് എന്നാണ്. ഏറിയാൽ ഒരു കേസിൽ വിചാരണ നേരിടേണ്ടി വരുമെന്നതാണ്. പൊലീസിനെ ധീരമായി നേരിടാൻ നിങ്ങൾ തീരുമാനിച്ചാൽ ഭരണകൂടം പരാജയപെടും.അല്ലെങ്കിൽ നമ്മൾ തോൽക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP