Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

അറബികൾ പല വീടുകളിലും നായയെ വളർത്തുന്നുണ്ട്; അവരുടെ കുട്ടികൾ നായയുടെ കൂടെ കളിക്കുന്നു, കാറിൽ കൊണ്ട് പോകുന്നു..വീട്ടിനകത്തു പ്രവേശിക്കുന്നു; ഇവർക്കില്ലാത്ത നായ വിരോധം എങ്ങനെയാണ് കേരളത്തിലെ മുസ്ലീങ്ങളിൽ ഉടലെടുടുത്തത്; മത മൗലിക വാദം വളരുന്നതിന്റെ തെളിവുകൂടിയാണിത്: അബൂബക്കർ കുനിയിൽ എഴുതുന്നു

അറബികൾ പല വീടുകളിലും നായയെ വളർത്തുന്നുണ്ട്; അവരുടെ കുട്ടികൾ നായയുടെ കൂടെ കളിക്കുന്നു, കാറിൽ  കൊണ്ട് പോകുന്നു..വീട്ടിനകത്തു പ്രവേശിക്കുന്നു; ഇവർക്കില്ലാത്ത നായ വിരോധം എങ്ങനെയാണ് കേരളത്തിലെ മുസ്ലീങ്ങളിൽ ഉടലെടുടുത്തത്; മത മൗലിക വാദം വളരുന്നതിന്റെ തെളിവുകൂടിയാണിത്: അബൂബക്കർ കുനിയിൽ എഴുതുന്നു

അബൂബക്കർ കുനിയിൽ

 എനിക്ക് ഒരു പട്ടി ഉണ്ടായിരുന്നു.ഒന്നര വയസായ ജൂലി. എന്റെ അരുമയായിരുന്നു അവൾ. എന്റെ ഫാമിൽ ഞാൻ രാത്രി കഴിയാറുള്ളപ്പോൾ അവൾ എനിക്ക് കാവലിരുന്നു.കോഴികളെ കുറുക്കന്മാരിൽ നിന്നും അവൾ കാത്തു പൊന്നുഎന്നോടൊപ്പം അവളും നടക്കാനിറങ്ങും.

എല്ലാവരുമായും അവൾ വേഗം ഇണങ്ങും പക്ഷെ അവൾക്ക് ഏറ്റവും ഇഷ്ടമില്ലാത്തവർ പൂച്ചകളായിരുന്നു. ചില കാരണങ്ങളാൽ ഞാൻ ഫാം അവസാനിപ്പിച്ചപ്പോൾ ഇവളെ എന്ത് ചെയ്യും എന്ന പ്രശ്നം ഉയർന്നു വന്നു.അവളെ ഉപേക്ഷിക്കാനോ വിൽക്കാനോ എനിക്കിഷ്ടമായിരുന്നില്ല. എന്റെ വീട്ടിൽ കൊണ്ട് പോയി വളർത്തുവാനും ചില കുടുംബാഗങ്ങളുടെ നിലപാട് കാരണം കഴിയുമായിരുന്നില്ല.

അങ്ങനെ എന്റെ സുഹൃത്തായ അയല്പക്കത്തെ വീട്ടമ്മക്ക് അവളെ ഞാൻ പരിപാലിക്കാനായി നൽകി. അവിടത്തെ കുട്ടികൾകു അവളെ നന്നായി ഇഷ്ടപ്പെട്ടു.അവരതിനെ നന്നായി ഒമാനിച്ചു വളർത്തി. ഞാൻ പലപ്പോഴും അവളെ അവിടെ സന്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ അവൾ അവരോട് ഇണങ്ങി സന്തോഷമായി അവിടെ കഴിയാൻ തുടങ്ങിയപ്പോൾ പുതിയൊരു പ്രശ്നം ഉയർന്നു വന്നു.

അയൽപക്കക്കാർ പലരും മുസ്ലിംകളാണ്. അവരിൽ പലരും എതിർപ്പുമായി വന്നു
ചിലർ നിങ്ങളുടെ വീട്ടിൽ ഇനി ഞങ്ങൾ വരില്ലെന്ന് പറഞ്ഞു. മറ്റു ചിലർ കുട്ടികൾ ആ വീട്ടിൽ പോകുന്നത് വിലക്കി.അവർ ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ചിലർ വരാതായി.
ആയിടക്ക് വന്നു ചേർന്ന വിഷുവിനു മുൻപൊക്കെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കാറുണ്ടായിരുന്ന മുസ്ലിം സ്ത്രീകൾ ഇത്തവണ വിഷുവിനു വന്നില്ല. ഇവിടെ വേനലിൽ വെള്ളം കുറഞ്ഞപ്പോൾ മുൻപത്തെ പോലെ അയൽ വീട്ടിൽ വെള്ളമെടുക്കാൻ ചെന്നപ്പോൾ നിങ്ങൾ ഇവിടെ വെള്ളാണെടുക്കുന്നത് ശരിയാവില്ല എന്നു പറഞ്ഞു അവർ അനിഷ്ടം കാണിച്ചു.!

എല്ലാം ജൂലി എന്ന അരുമയായ സ്നേഹം ചൊരിയുന്ന ആ പാവം കൊച്ചു പട്ടി കാരണം
ഈ വീട്ടിൽ ഞാൻ കൊച്ചായിരുന്ന കാലത്തേ പട്ടി ഉണ്ടായിരുന്നു. അടുത്ത മറ്റു ചില വീടുകളിലും ഉണ്ടായിരുന്നു. അന്നൊന്നും ഇപ്പോൾ എതിർപ്പുമായി വന്ന ആളുകളുടെ മുൻ തലമുറ ഒരു പ്രശ്നവും ഉണ്ടാക്കിയിരുന്നില്ല. സമീപത്തുള്ള മുസ്ലിം വീട്ടിലെ ടിപ്പു എന്നു പേരുള്ള പട്ടി എന്നും രാത്രി എന്റെ വീട്ടിൽ അത്താഴ സമയത്ത് വരുമായിരുന്നു. ഉപ്പ അതിനു എന്നും ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. എന്റുപ്പയുടെ 105 വയസിൽ മരിച്ചു പോയ അമ്മാവൻ പണ്ഡിതനും പള്ളിയിലെ ഇമാമും ആയിരുന്നു. അദ്ദേഹം മരിക്കുന്നത് വരെ ഒരു നായ സന്തത സഹചാരി ആയിരുന്നു. മങ്ങാട്ടു നിന്നും എല്ലാ ഞായറാഴ്ചയും അദ്ദേഹം പൂന്നൂർ ചന്തയിൽ പോകുമ്പോൾ ഈ നായ അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു. അദ്ദേഹം മരിച്ചപ്പോഴും ആ നായ ശവ മഞ്ചത്തെ അനുഗമിച്ചതും ദിവസങ്ങൾ ആ കബറിന്നടുത്തു കുത്തിയിരുന്നതും ഓർമയുണ്ട്. അന്നൊന്നുമില്ലാത്തിരുന്ന നായ വിരോധം ഇപ്പോൾ കാണുന്നത് നാട്ടിൽ തെറ്റായ മത മൗലിക വാദം വളർന്നതുകൊണ്ടാണ്. അത് ഈ പട്ടി വിരോധത്തിലും പ്രതികരിക്കുന്നു എന്നു മാത്രം.

ഇതെല്ലാം കാരണം ജൂലിയെ ഞങ്ങൾ നാട് കടത്താൻ തീരുമാനിച്ചു. അതിനവളെ കാറിന്റെ പുറകിൽ കെട്ടി വലിച്ചില്ല. തെരുവിൽ കൊണ്ട് പോയി കളഞ്ഞുമില്ല.മകളുടെ ഭർതൃ ഗൃഹം കണ്ണൂരാണ്. അവിടെ നേരത്തെ ഒരു പട്ടിയുണ്ട് എങ്കിലും ഇവളെ കൂടി ഏറ്റെടുക്കാൻ ഇക്കഥ ഒക്കെ അറിഞ്ഞപ്പോൾ അവർ തയാറായി..ജൂലിക്കു ഇപ്പോൾ സുഖമാണ്. അയൽവാസികളുടെ ശത്രുത ഒന്നുമില്ല. ഞാൻ ഇപ്പോൾ ഗൾൾഫിലാണ്. നേരത്തെ 13 വർഷം സൗദിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നര വർഷമായി വീണ്ടും ഇവിടെ. ഇവിടെ അറബികൾ പല വീടുകളിലും നായയെ വളർത്തുന്നുണ്ട് അവരുടെ കുട്ടികൾ നായയുടെ കൂടെ കളിക്കുന്നു. കാറിൽ കൊണ്ട് പോകുന്നു . വീട്ടിനകത്തു പ്രവേശിക്കുന്നു. ഇവർക്കില്ലാത്ത നായ വിരോധം എങ്ങനെയാണ് കേരളത്തിലെ മുസ്ലിംകളിൽ ഉടലെടുടുത്തത്? മനസ്സിലാകുന്നില്ല.

അടുത്ത് തന്നെ നാട്ടിൽ പോകുന്നുണ്ട് പോകുമ്പോൾ അവളെ പോയി കാണണം.പട്ടിയോടുള്ള ഈ എതിർപ്പിനുള്ള കാരണം തെറ്റായ മത വിശ്വാസം മാത്രമാണെന്നത് വലിയ ഒരു ചോദ്യമാണ്. ഇത്തരം മത വിശ്വാസം ഒരു ജീവിയോട് പോലും അസഹിഷ്ണുത കാണിക്കാൻ പ്രേരിപ്പിക്കുന്നു എന്നത് കഷ്ടം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP