Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടാമൂഴം വിവാദം കത്തിയതിനു ശേഷം ഏറ്റവും വിറ്റുപോയത് രണ്ടാമൂഴമല്ല, മഹാഭാരതമാണ്; സുഡാപ്പികൾ പോലും ഭീമനുവേണ്ടി വാദിക്കുന്നു; അവരുടെ വലിപ്പം അറിയാഞ്ഞിട്ടുള്ള വിഡ്ഢിത്തം പറച്ചിലാണ്; പരിവാറുകാർ ഒരിക്കലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അക്രമിച്ചു തടയുകയില്ല; രണ്ടാമൂഴം വിവാദത്തിൽ ചില കാര്യങ്ങൾ

രണ്ടാമൂഴം വിവാദം കത്തിയതിനു ശേഷം ഏറ്റവും വിറ്റുപോയത് രണ്ടാമൂഴമല്ല, മഹാഭാരതമാണ്; സുഡാപ്പികൾ പോലും ഭീമനുവേണ്ടി വാദിക്കുന്നു; അവരുടെ വലിപ്പം അറിയാഞ്ഞിട്ടുള്ള വിഡ്ഢിത്തം പറച്ചിലാണ്; പരിവാറുകാർ ഒരിക്കലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അക്രമിച്ചു തടയുകയില്ല; രണ്ടാമൂഴം വിവാദത്തിൽ ചില കാര്യങ്ങൾ

ഭിനയത്തിൽ മോഹൻലാലിനു തുല്യരായി പലരേയും പരിഗണിക്കാൻ സാധിച്ചേക്കാം. പക്ഷേ രണ്ടാമൂഴത്തിലെ ഭീമനെ, ഏറ്റവും അടുത്തറിഞ്ഞ മഹാനടൻ അദ്ദേഹം മാത്രമാണ്. എംടിയുടെ ഭീമന് ശരീരം ഒരു ഘടകമേയല്ല, അതിസങ്കീർണമായ വികാര പകർച്ചകളാണ് വേണ്ടത്. അത് ഫലിപ്പിക്കാൻ, രണ്ടാമൂഴക്കാരനെ അറിഞ്ഞ മോഹൻലാലിനെ പോലെ വേറാർക്കും കഴിയുകയുമില്ല.

ചന്തു എന്ന ഒറ്റ പാരഗ്രാഫിലൊതുങ്ങുന്ന മൂല കഥയെ തിരക്കഥയാക്കി അനായാസം വളച്ചൊടിക്കാം. പക്ഷേ പഴശ്ശിരാജയെന്ന കുറച്ചു കൂടി വലിയ കഥയെ തൊടാൻ പോലുമായില്ല. ഇതേ കാരണത്താൽ പുസ്തകങ്ങളെ ആധാരമാക്കി എടുത്ത ഭൂരിപക്ഷം സിനിമകളും പുസ്തകം വായിച്ചിട്ടുള്ളവരോ കഥ അറിയുന്നവരോ അംഗീകരിച്ചിട്ടില്ല. അപ്പോൾ പിന്നെ യാഥാർത്ഥ മഹാഭാരത കഥയറിയാവുന്നരുടെ മുന്നിൽ ഇത്രയും ബൃഹത്തായതിനെ വളച്ചൊടിച്ചു ദൃശ്യവത്കരിക്കുക സാധ്യമാണോ?

ഇനി സാധ്യമായാലും ട്രോയ്, ഗ്‌ളാഡിയേറ്റർ ടൈപ്പാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഓസ്‌കാറിന് വേറാരും പടം അയക്കേണ്ടിവരില്ല. പക്ഷേ അത്രയും പണം മുടക്കിയാൽ ''മഹാഭാരതം'' എന്ന പേരിൽ കേരളത്തിൽ മാത്രം റിലീസാക്കി മുടക്കു മുതൽ ഊരാനാകില്ല. കാശുമുടക്കുന്നവൻ വിഡ്ഢിയല്ലാത്തതു കൊണ്ട് എന്തായാലും ആ റിസ്‌ക്ക് എടുക്കില്ല. പേര് രണ്ടാമൂഴം എന്നാണേലും അല്ലേലും മഹാഭാരതം എന്നാകില്ല, എന്നു മാത്രമല്ല ''ഫലശ്രുതിക്കു'' വിപരീതമായി സാങ്കൽപ്പികം എന്നു വ്യക്തമാക്കുകയും ചെയ്തേക്കാം.

പിന്നെ വിവാദം, പരിവാറുകാർ ഒരിക്കലും ആവിഷ്‌കാരസ്വാതന്ത്ര്യത്തെ അക്രമിച്ചു തടയുകയില്ല, വാക്കുകൾ കൊണ്ട് എതിർത്തേക്കാം. പണിവരുന്നത് ഏതു പേരിട്ടാലും വൃണപ്പെടാൻ കാത്തിരിക്കുന്ന, വൻപ്രശ്‌നങ്ങളുണ്ടാക്കുന്ന തലവേദന സേനകളിൽ നിന്നാണ്. ഇതിഹാസ കഥാപാത്രങ്ങളുടെ വ്യക്തിഹത്യ എത്ര സാങ്കൽപ്പികമെന്നു പറഞ്ഞാലും അവർ സമ്മതിക്കില്ല. പരിവാറിന്റെ അനുഭാവികളായേക്കാമെങ്കിൽ പോലും അവരുടെ യാതൊരു നിയന്ത്രണത്തിലും അല്ലാത്ത ഇത്തരം പ്രാദേശിക സംഘങ്ങൾ ഇതിൽ കലാപം ഉണ്ടാക്കിയേക്കാം. പരിവാർ പ്രസ്ഥാനങ്ങൾ ഇറങ്ങിയാലല്ലാതെ അവർ ഒതുങ്ങുകയില്ല. തല ഒതുങ്ങിയാൽ പിന്നെ വാലു വിറയ്ക്കുന്നത് ഗൗനിക്കേണ്ടല്ലോ.

അങ്ങനെയെങ്കിൽ പരിവാറിനെ ആദ്യം പ്രകോപിപിച്ച്, അവർക്കു വഴങ്ങിയെന്ന ധാരണ ഉണ്ടാക്കണം. പഞ്ചതന്ത്രത്തിലെ മിത്രഭേദം തന്നെ സംഭവം, കാളയേയും സിംഹത്തേയും ഭയപ്പെടുത്തി ഒന്നിപ്പിക്കുന്ന ദമതക തന്ത്രം. അതിൽ വീണ് (അതോ അറിഞ്ഞു ചാടിയതോ) ശശികല ടീച്ചർ നയം വ്യക്തമാക്കി. പേരാണ് പ്രശ്‌നം, സ്വാഭാവികം. എത്ര പുരോഗമനവാദി കളിച്ചാലും ഒരു ഇതിഹാസത്തെ വളച്ചൊടിക്കുന്നത് ന്യായീകരിക്കാനാവില്ല. രണ്ടാമൂഴം മഹാഭാരത്തിന്റെ വൾഗറൈസേഷൻ ആണ് എന്ന പ്രൊഫ- കൃഷ്ണൻനായർ പറഞ്ഞതിനുമേൽ എത്ര ബൗദ്ധികത ആര് വിളമ്പിയാലും ഏശില്ല. ശശികല ടീച്ചറിനോട് യാതൊരു വിദ്വേഷമോ അനുഭാവമോ ഇല്ലെങ്കിലും പറയട്ടെ, അവരെ എതിർക്കും എന്നു പറയുന്നത് അവരുടെ വലിപ്പം അറിയാഞ്ഞിട്ടുള്ള വിഡ്ഢിത്തം പറച്ചിലാണ്. കേരളത്തിലല്ല ഇന്ത്യ എന്നു മനസിലാക്കുക. ടീച്ചറിന്റെ ജോലിതെറുപ്പിക്കാൻ നോക്കിയതും ജാമ്യമില്ലാ വകുപ്പു ചാർത്തിയതും എന്തായി എന്ന് ഓർക്കുക.

രണ്ടാമൂഴം വിവാദം കത്തിയതിനു ശേഷം ഏറ്റവും വിറ്റുപോയത് രണ്ടാമൂഴമല്ല, മഹാഭാരതമാണ്. പക്കാ ഷുഡാപ്പികൾ പോലും ഭീമനുവേണ്ടി വാദിക്കുന്നു. ഷിർക്കാരോപണങ്ങളെ ഷിറ്റെന്നു പറഞ്ഞ് അവർ തള്ളുന്നു. അതുകൊണ്ട് എംടിയേയും അദ്ദേഹത്തിന്റെ ലോക്കൽ ഗാർഡിയൻസിന്റേയും കച്ചവടതന്ത്രമാണ് ഇതെന്നു കരുതുന്നവർ ഗോസായിയുടെ തന്ത്രത്തെ മനസിലാക്കാൻ ത്രാണിയില്ലാത്തവരാണ്. ( ഈ പടത്തെ പറ്റി ഷെട്ടി ചിന്തിച്ചിട്ടുണ്ടോ എന്നു തന്നെ സംശയമാണ് എന്നാണ് വിനീതമായ അനുമാനം). കേരളത്തിലെ പകുതി ഹിന്ദുക്കളെങ്കിലും മഹാഭാരതം വായിക്കുകയോ അറിയുകയോ ഉണ്ടായി. അപ്പോൾ ആരുടെ ചെലവിൽ ആരാണ് കാര്യം കാണുന്നതെന്നും MB ചെലവാക്കുന്നതെന്നും മനസിലാക്കാം.

പിന്നെ എംടിയുടെ വലിപ്പവും നീളവുമൊക്കെ മനസിലാകാത്തവരാണ് എംടിയെ വിമർശിക്കുന്നത് എന്നു പറയുന്ന ബൗദ്ധിക നാട്യങ്ങളോട് സഹതാപം. ഒരാൾക്ക് എംടിയേ വിലയിരുത്താൻ കഴിവുണ്ടോ ഇല്ലയോ എന്നു തീരുമാനിക്കാൻ ഇക്കൂട്ടർ ആരാണാവോ. പറഞ്ഞതിൽ കാമ്പുണ്ടെങ്കിൽ പ്രതികരിക്കുക. ഇല്ലെങ്കിൽ അവഗണിക്കുക. അല്ലാതെ ഞാനും മുതലയമ്മാച്ചനും കൂടി എന്നു കുരങ്ങുപറഞ്ഞപോലെ തോന്നിപ്പിക്കുന്നുള്ളൂ നിങ്ങളുടെ പുസ്തകപ്പുഴു ജാഡ. ഒരുതരം കഴിവുകേടാണതും. ഞാൻ ഒരു ഹിന്ദുവാണ്, അതിനാൽ പൂർണ സഹിഷ്ണനും .അത് പരസ്പര പൂരകമാണ്, പക്ഷേ ദൗർബല്യമല്ല. രാവണനേയും മഹിഷാസുരനേയും അങ്ങനെ ആരേയും മറ്റുള്ളവർ പൂജിക്കുന്നത് എനിക്ക് പ്രശ്‌നമല്ല. പക്ഷേ അത് ദുർഗ്ഗയേയും സീതയേയും വേശ്യയാക്കികൊണ്ടായാൽ കുരു പൊട്ടുക തന്നെ ചെയ്യും പറ്റുന്ന രീതിയിൽ പ്രതിഷേധിക്കുകയും ചെയ്യും.രണ്ടാമൂഴത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. മറ്റുള്ളവന്റെ സ്വാതന്ത്ര്യം നമ്മളുടെ മൂക്കിൻ തുമ്പു വരെ മാത്രം.

ഖുറാനും ബൈബിളും ആദ്യം സിനിമയാക്കിയാൽ മഹാഭാരതത്തിനെ ഡീഗ്രേഡു ചെയ്‌തോളൂ എന്നതിനോടും യോജിപ്പില്ല. അയൽവക്കകാരികളെ പിടിക്കാൻ ധൈര്യമുണ്ടോ എന്നോ, അവരെ ആദ്യം പിടിച്ചിട്ട് എന്റെ വീട്ടിലുള്ളവരെ പിടിക്കാൻ വന്നോളൂ എന്ന് പറഞ്ഞും ശീലിച്ചിട്ടില്ല. അങ്ങനെ ബാലൻസിങ് ചെയ്യുന്നതല്ലേ കഴിവുകേടിന്റെ രണ്ടാമൂഴം. മറിച്ച് അയൽവാസികളേയും സംരക്ഷിക്കുകയാണ് വേണ്ടത്. ഭീമൻ രണ്ടാമൂഴക്കാരനല്ല. ഭാര്യ പാഞ്ചാലി എന്ന സ്ത്രീക്കുവേണ്ടി മാത്രമല്ല ഭീമൻ ആക്രമണകാരിയായത്. ഹിഡുംബിയെ കൊല്ലാനടുത്ത ഹിഡിംബനോട്, എന്റെ മുന്നിൽ വച്ച് ഒരു പെണ്ണിനെ കൊല്ലാൻ ഞാൻ അനുവദിക്കില്ല എന്നു പറഞ്ഞു ചാടിവീഴുന്ന വ്യാസന്റെ ഭീമൻ അഭിമാനിയാണ്, ഒന്നാമൂഴക്കാരനേ അങ്ങനെ ചിന്തിക്കാനാവൂ. അപകർഷത തൊട്ടു തീണ്ടിയിട്ടില്ലാത്ത സംഹാരരൗദ്രമാണ് ആ ഒന്നാംഭാവം, ഒരേയൊരു ഭാവം.

ഇപ്പറഞ്ഞതാണ് നിലപാട്. ഇൻബോക്‌സിലായി അനേകം പേർ ഗദ്യഭാരതം ചോദിച്ചു. അവർക്കെല്ലാം ശ്രേയസ്സിന്റെ ലിങ്ക് അയച്ചു കൊടുത്തു. അതാണ് ഈയുള്ളവന്റെ എളിയ ലക്ഷ്യവും. ചർച്ചകൾ നടക്കട്ടേ മഹാഭാരതം പടരട്ടേ. (ദ്വാപരയുഗത്തിന്റെ അധിപനാണ് ദ്വാപരൻ, കലിയുടെ അടുത്ത സുഹൃത്ത്. ഇവർ രണ്ടും ചേർന്നാണ് നളദമയന്തിമാരേ ഇട്ടുകറക്കിയത്. ഈ ദ്വാപരനാണ് ശകുനിയായത്, കലി ദുര്യോധനനും. അശ്വനീ പുത്രനായ സഹദേവൻ അപാരജ്യോതിഷിയും എല്ലാം മുൻകൂട്ടി അറിയുന്നവനും ആയിരുന്നു. ആ സഹദേവൻ ശകുനിയെ കൊല്ലുമെന്ന് പ്രതിജ്ഞയെടുത്തതും അവസാനദിവസം വരെ അത് നീട്ടിക്കൊണ്ടു പോയതും എന്തിനാകാം. കൃഷ്ണനെ സദാസ്മരിക്കുന്നത് രുക്മിണിയോ, അർജുനനോ ആയിരുന്നില്ലത്രേ, അത് ശകുനിയായിരുന്നു. അത് വ്യാഖ്യാനങ്ങൾ പ്രകാരം പേടിയാലായിരുന്നോ. എന്തായിരുന്നു ദ്വാപരന്റെ അവതാരോദ്ദേശ്യം ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP