Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറ്റൊരുത്തനെയും കൊടി കുത്താൻ നമ്മുടെ സൈന്യം സമ്മതിച്ചിട്ടില്ലാത്ത സിയാച്ചിനിൽ അദ്ദേഹം കാലുകുത്തുമ്പോൾ 72 വയസ്; അദ്ദേഹത്തിന് പക്ഷേ സ്തുതിപാഠകരില്ലായിരുന്നു; നെഞ്ചളവും തൂക്കവും പൊക്കവും പറഞ്ഞ് നടക്കാൻ ആളുകളില്ലായിരുന്നു; ഡോ.മന്മോഹൻ സിങ്: നെൽസൺ ജോസഫ് എഴുതുന്നു

മറ്റൊരുത്തനെയും കൊടി കുത്താൻ നമ്മുടെ സൈന്യം സമ്മതിച്ചിട്ടില്ലാത്ത സിയാച്ചിനിൽ അദ്ദേഹം കാലുകുത്തുമ്പോൾ 72 വയസ്; അദ്ദേഹത്തിന് പക്ഷേ സ്തുതിപാഠകരില്ലായിരുന്നു; നെഞ്ചളവും തൂക്കവും പൊക്കവും പറഞ്ഞ് നടക്കാൻ ആളുകളില്ലായിരുന്നു; ഡോ.മന്മോഹൻ സിങ്: നെൽസൺ ജോസഫ് എഴുതുന്നു

നെൽസൺ ജോസഫ്

 സിയാച്ചിൻ

കാറക്കോറം മലനിരകളിലെ മഞ്ഞുമൂടി തണുത്തുറഞ്ഞ് കിടക്കുന്ന ഹിമപ്പരപ്പ്. ലോകത്തെ ഏറ്റവും ഉയരത്തിലെ യുദ്ധഭൂമിയെന്ന് ഓമനപ്പേര് വീണയിടം. 18,875 അടിമുതൽ 11,875 അടിവരെ ഉയരത്തിൽ പരന്നുകിടക്കുന്ന, യുദ്ധം മുതൽ രക്ഷാപ്രവർത്തനം വരെ എന്ത് നടത്താനും ലോകത്തെ ഏറ്റവും ദുഷ്‌കരമായ ഇടങ്ങളിലൊന്ന്.

1984 മുതൽ ഇന്ത്യയുടെ, ഇന്ത്യയുടെ മാത്രം മണ്ണും മഞ്ഞുമാണത്. മറ്റൊരുത്തനെയും കൊടി കുത്താൻ നമ്മുടെ സൈന്യം സമ്മതിച്ചിട്ടില്ല. ചിത്രം സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിക്കുന്ന മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റേതാണ്. ബേസ് ക്യാമ്പ് 11,000 അടി ഉയരത്തിലെന്ന് ഗൂഗിൾ പറയുന്നു. 2005 ലാണ് സംഭവം. അന്ന് അദ്ദേഹത്തിന് 72 വയസുണ്ട്.

ഏത് രീതിയിൽ നോക്കിയാലും ധീരമായ സന്ദർശനം. ഈ ഒരു കാര്യത്തിൽ അദ്ദേഹത്തോട്, മന്മോഹൻ സിങ്ങിനോട് വിരോധമുണ്ട്. ചെയ്ത കാര്യങ്ങൾ കൊണ്ട് പ്രശസ്തി നേടാൻ ശ്രമിക്കാഞ്ഞതിന്. മൗനമായി ജോലി ചെയ്തതിന്. അദ്ദേഹം പത്രസമ്മേളനങ്ങൾ നടത്താറില്ലായിരുന്നെന്നോ ആരോടും സംസാരിക്കാറില്ലായിരുന്നെന്നോ അല്ല അതുകൊണ്ട് അർഥമാക്കുന്നത്. പത്രസമ്മേളനങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ സംസാരിച്ചിട്ടുണ്ട്.

' ഞാൻ മാധ്യമങ്ങളോട് സംസാരിക്കാൻ ഭയന്നിരുന്ന ഒരു പ്രധാനമന്ത്രിയല്ലെന്ന് തീർച്ചയായും പറയാൻ താല്പര്യമുണ്ട്. ഞാൻ മാധ്യമങ്ങളുമായി പതിവായി സംസാരിച്ചിരുന്നു. എല്ലാ വിദേശ സന്ദർശനത്തിനു ശേഷവും വിമാനത്തിൽ നിന്ന് ഇറങ്ങുന്ന ഉടൻ തന്നെ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയിരുന്നു ' - അദ്ദേഹത്തിന്റെ തന്നെ വാക്കുകളാണ്.

അദ്ദേഹത്തിന് പക്ഷേ സ്തുതിപാഠകരില്ലായിരുന്നു. ചിത്രങ്ങളെ പ്രണയിച്ചിരുന്നുമില്ലായിരുന്നു. നെഞ്ചളവും തൂക്കവും പൊക്കവും പറഞ്ഞ് നടക്കാൻ ആളുകളില്ലായിരുന്നു. പക്ഷേ പറയുന്നത് നുണയാണോ എന്ന് ഗൂഗിളിൽ തിരഞ്ഞ് ഉറപ്പുവരുത്തേണ്ട ആവശ്യം ഉണ്ടായിട്ടില്ല.

വിമർശിക്കാൻ പേടിക്കേണ്ടിയിരുന്നില്ല. അത് മാത്രമല്ല, ' നിങ്ങൾ പറയുന്നതിനെ ഞാൻ അനുകൂലിക്കണമെന്നില്ല. പക്ഷേ നിങ്ങൾക്ക് അത് പറയാനുള്ള അവകാശത്തിനായി അവസാനം വരെ ഞാൻ പോരാടും ' എന്ന് പറയാനും പ്രവർത്തിക്കാനും ഹൃദയവിശാലതയുണ്ടായിരുന്നു

അതുകൊണ്ടുതന്നെയാണ് ഇറങ്ങിപ്പോയപ്പൊ ഈ വാക്കുകൾ പറയാൻ അദ്ദേഹത്തിന് കഴിഞ്ഞതും.

' I honestly believe that history will be kinder to me than the contemporary media, or for that matter, the Opposition parties in Parliament '

പ്രതിപക്ഷ പാർട്ടികളെക്കാളും സമകാലിക മാധ്യമങ്ങളെക്കാളും ചരിത്രം എന്നോട് ദയവുള്ളതായിരിക്കുമെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു.

' ഡോക്ടർ. മന്മോഹൻ സിങ്ങ് '

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP