Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ജീസസും മോസസും ചർച്ചും മാർപാപ്പയും കാർട്ടൂണുകൾക്ക് വിഷയമാകുന്നുവെങ്കിൽ മുഹമ്മദ് നബിയും പള്ളിയും മൗലവിയും കാർട്ടൂണുകൾക്ക് വിഷയമാകും; അത് കാണുമ്പോഴേക്ക് ഹാലിളകി പേപ്പട്ടിയെപ്പോലെ തേറ്റ നീട്ടി കുതിച്ചു ചാടേണ്ടവരല്ല വിശാസികൾ; മതം പ്രചരിപ്പിക്കാനുള്ള അവകാശത്തോളം പ്രധാനമാണ് അതിനെ വിമർശിക്കാനുള്ള അവകാശവും: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

'ജീസസും മോസസും ചർച്ചും മാർപാപ്പയും കാർട്ടൂണുകൾക്ക് വിഷയമാകുന്നുവെങ്കിൽ മുഹമ്മദ് നബിയും പള്ളിയും മൗലവിയും കാർട്ടൂണുകൾക്ക് വിഷയമാകും; അത് കാണുമ്പോഴേക്ക് ഹാലിളകി പേപ്പട്ടിയെപ്പോലെ തേറ്റ നീട്ടി കുതിച്ചു ചാടേണ്ടവരല്ല വിശാസികൾ; മതം പ്രചരിപ്പിക്കാനുള്ള അവകാശത്തോളം പ്രധാനമാണ് അതിനെ വിമർശിക്കാനുള്ള അവകാശവും: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

പ്രവാചകനെ അവഹേളിച്ചു ഫേസ്‌ബുക്കിൽ ഒരാൾ പോസ്റ്റിട്ടതിന്റെ പേരിൽ ബംഗളൂരുവിൽ ജനക്കൂട്ടം തെരുവിൽ ഇറങ്ങി. അക്രമവും പൊലീസ് വെടിവെപ്പും നടന്നു. മൂന്ന് പേർ കൊല്ലപ്പെട്ടു. മതം ഒരു വൈകാരികത മാത്രമാകുമ്പോഴുള്ള പ്രശ്‌നങ്ങളാണ് ഇതൊക്കെ.. പ്രവാചകനെ അവഹേളിച്ചതിൽ പരാതിയുണ്ടെങ്കിൽ അത് പൊലീസിൽ നല്കണം. നിയമവഴികൾ തേടണം.. തെരുവിൽ ഇറങ്ങുകയും കലാപം നടത്തുകയും ചെയ്യുന്നത് മതം എന്ത് പഠിപ്പിക്കുന്നുവോ അതിന്റെ നേരെ എതിർദിശയിലുള്ള കാര്യമാണ്.

എല്ലാ മതവിശ്വാസികളും മനസ്സിലാക്കേണ്ട ബേസിക് ആയ കാര്യം ഒരു മതവും വിമർശനങ്ങൾക്ക് അതീതമല്ല എന്നതാണ്. മതം വിമർക്കപ്പെടും, പ്രവാചകന്മാരും വിമർശിക്കപ്പെടും. മുഹമ്മദ് നബിയും വിമർശിക്കപ്പെടാം. ചിലർ വിമർശനങ്ങൾക്ക് പകരം പ്രകോപനപരമായ ഭാഷയും ശൈലിയും ഉപയോഗിച്ച് അവഹേളിക്കാൻ ശ്രമിച്ചെന്ന് വരാം, അതിൽ അശ്ലീലപദാവലികൾ കൂട്ടിച്ചേർത്തെന്നും വരാം.. അതൊക്കെയും വിമർശിക്കുന്നവന്റെ സംസ്‌കാരത്തെയാണ് കാണിക്കുന്നത്, അവനെയാണ് എക്‌സ്‌പോസ് ചെയ്യുന്നത്, അതൊരിക്കലും പ്രവാചകന്റെ മഹത്വത്തെ ബാധിക്കേണ്ട ഒന്നല്ല. അത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിൽ വിഷമമുള്ളവർ ചെയ്യേണ്ടത് നിയമവഴികൾ സ്വീകരിക്കുക എന്നതാണ്. ഒരു പരിഷ്‌കൃത മതസമൂഹത്തിന്റെ സമീപനരീതി അതായിരിക്കണം..

പാരീസിലെ ഷാർളി എബ്ദോ കാർട്ടൂൺ വിവാദ കാലത്ത് 'പ്രവാചകനെ സ്‌നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്' എന്ന ടൈറ്റിലിൽ ഒരു പോസ്റ്റ് എന്റെ ബ്ലോഗിൽ എഴുതിയിരുന്നു. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരിൽ വാരികയുടെ ഓഫീസിൽ ഇടിച്ചു കയറി ഭീകരർ പന്ത്രണ്ടു പേരെ വെടിവെച്ചു കൊന്ന സംഭവത്തെത്തുടർന്നായിരുന്നു അത്. (പോസ്റ്റിന്റെ ലിങ്ക് കമന്റ് ബോക്‌സിൽ നൽകാം. ഇത്തരം വിഷയങ്ങളിൽ പറയാനുള്ളതൊക്കെ അന്ന് പറഞ്ഞിട്ടുണ്ട്. താത്പര്യമുള്ളവർക്ക് വായിക്കാം.) ആ പോസ്റ്റിലെ ഏതാനും വരികൾ മാത്രം ഇവിടെ പകർത്താം.

'ജീസസും മോസസും ചർച്ചും മാർപാപ്പയും കാർട്ടൂണുകൾക്ക് വിഷയമാകുന്നുവെങ്കിൽ മുഹമ്മദ് നബിയും പള്ളിയും മൗലവിയും കാർട്ടൂണുകൾക്ക് വിഷയമാകും. അത് കാണുമ്പോഴേക്ക് ഹാലിളകി പേപ്പട്ടിയെപ്പോലെ തേറ്റ നീട്ടി കുതിച്ചു ചാടേണ്ടവരല്ല വിശാസികൾ. മതം പ്രചരിപ്പിക്കാനുള്ള അവകാശത്തോളം പ്രധാനമാണ് അതിനെ വിമർശിക്കാനുള്ള അവകാശവും. ഒരു കാർട്ടൂൺ കൊണ്ട് തകരുന്ന മതവും വിശ്വാസവുമാണ് തങ്ങളുടേതെന്ന് കരുതുന്നവരേക്കാൾ മതത്തെ അപമാനിക്കുന്നവർ മറ്റാരുമില്ല. അത് തിരിച്ചറിയുന്നിടത്താണ് വിശ്വാസി സമൂഹം വിജയിക്കേണ്ടത്'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP