Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

സോഡിയം പോളിഅക്രിലേറ്റിനെ താരമാക്കാൻ വരട്ടെ; യൂ ട്യൂബിൽ കാണുന്നത് പോലെ വെള്ളത്തിൽ വീണാലുടൻ അതിനെ അപ്പാടെ വലിച്ചെടുക്കില്ല; ഒരു ജെല്ലി സ്വഭാവത്തിൽ കുഴഞ്ഞ് അളിപിളി ആകാനും സാധ്യത ഉണ്ട്; വെളുക്കാൻ ഇട്ടത് കുഴമ്പായി മാറും; കിലോക്ക് 150 രൂപ വിലയുള്ള സാധനം എത്രപേർക്ക് വാങ്ങാൻ കഴിയും; ആൽവിൻ ജോർജ് എഴുതുന്നു

സോഡിയം പോളിഅക്രിലേറ്റിനെ താരമാക്കാൻ വരട്ടെ; യൂ ട്യൂബിൽ കാണുന്നത് പോലെ വെള്ളത്തിൽ വീണാലുടൻ അതിനെ അപ്പാടെ വലിച്ചെടുക്കില്ല; ഒരു ജെല്ലി സ്വഭാവത്തിൽ കുഴഞ്ഞ് അളിപിളി ആകാനും സാധ്യത ഉണ്ട്; വെളുക്കാൻ ഇട്ടത് കുഴമ്പായി മാറും; കിലോക്ക് 150 രൂപ വിലയുള്ള സാധനം എത്രപേർക്ക് വാങ്ങാൻ കഴിയും; ആൽവിൻ ജോർജ് എഴുതുന്നു

ആൽവിൻ ജോർജ്

കേരളത്തെ ബാധിച്ച പ്രളയ ദുരന്തത്തിന്റെ രണ്ടാം ഘട്ടം, അതായത് വെള്ളം ഇറങ്ങിയ വീടുകൾ ക്ലീൻ ചെയ്യുക എന്ന പ്രവൃത്തി നടക്കുകയാണല്ലോ. ചെളിയും മാലിന്യങ്ങളും നിറഞ്ഞ തറ വൃത്തിയാക്കുക അത്ര എളുപ്പമല്ല. ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന അദ്ഭുത വസ്തു എന്ന പേരിൽ സോഡിയം പോളി അക്രിലേറ്റിനെ പരിചയപ്പെടുത്തുന്ന പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത് കണ്ടു.

പരിമിതമായ രസതന്ത്ര അറിവ് വച്ചു പറയട്ടെ, ഈ രാസവസ്തു തറ ക്ളീനിംഗിന് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. സ്വന്തം ഭാരത്തേക്കാൾ ആയിരം മടങ്ങു വരെ വെള്ളം പുല്ലുപോലെ വലിച്ചെടുക്കുന്ന രാസവസ്തു തന്നെയാണ് ഇത്. ഈ കഴിവ് ഉള്ളതുകൊണ്ട് തന്നെ സാനിറ്ററി നാപ്കിൻ, കുട്ടികളുടെ ഡയപ്പെർ എന്നിവയിലൊക്കെ ഇത് ചേർക്കാറുമുണ്ട്. പിന്നെ എന്തുകൊണ്ട് ഇത് തറ ക്ളീനിംഗിന് ഉപയോഗിക്കേണ്ട എന്നു ചോദിച്ചാൽ,

യൂ ട്യൂബിൽ കാണുന്നത് പോലെ വെള്ളത്തിൽ വീണാലുടൻ അതിനെ അപ്പാടെ വലിച്ചെടുത്ത്, ഉരുണ്ട് പിരണ്ട് പൊടിമഞ്ഞുപോലെ എണീക്കുക ആയിരിക്കില്ല തറയിൽ വീണാൽ ഇത് ചെയ്യുക. തറയിലെ വെള്ളത്തിൽ ചെളിയും മറ്റും ധാരാളം ഉണ്ടാകും. അതുകൊണ്ടു തന്നെ ഈ വസ്തുവിന്റെ വെള്ളം വലിക്കൽ ശേഷിക്ക് തടസം നേരിടാനാണ് സാധ്യത. ഇതിനെത്തുടർന്ന് ഒരു ജെല്ലി സ്വഭാവത്തിൽ കുഴഞ്ഞ് അളിപിളി ആകാനും സാധ്യത ഉണ്ട്. വെളുക്കാൻ ഇട്ടത് കുഴമ്പായി മാറും.ലാബിൽ ചെയ്യുമ്പോലെ കൃത്യമായ അളവിൽ വെള്ളം ഒഴിച്ച് പരീക്ഷണം നടത്തുക ഒന്നും അല്ലല്ലോ നമ്മൾ ചെയ്യുക. വെള്ളം ധാരാളമുള്ള തറയിലേക്ക് വാരി വിതറും. കുഴഞ്ഞുപോയാൽ വാരി എടുക്കുക എളുപ്പമല്ല.

കിലോയ്ക്ക് 150 രൂപയോളം വിലയുള്ള സാധനം. വെള്ളം കയറി സർവതും നഷ്ടപ്പെട്ട് നിൽക്കുന്ന ആളുകൾക്ക് കിലോക്കണക്കിന് സോഡിയം പോളി അക്രിലേറ്റ് വാങ്ങാൻ പറ്റുമോ?ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമ്മുടെ മണ്ണിനു പരിചയമില്ലാത്ത ഒരു രാസവസ്തു ആണ് നമ്മൾ കുഴച്ചുരുട്ടി വാരി പുറത്തേക്ക് കളയുക. അത് മണ്ണിൽ കിടക്കും. എന്തിനാണ് പ്രകൃതിയോട് ഈ ദ്രോഹം? മഴ നിന്നിട്ടൊന്നും ഇല്ലല്ലോ? വെള്ളത്തിലൂടെ നമ്മളിലേക്ക് തന്നെ എത്തില്ലേ ഇത്? ഉന്തിന്റെ കൂടെ ഒരു തള്ളും കൂടെ ആകുവല്ലേ ഉള്ളൂ? നമുക്ക് തന്നെയാണ് ദോഷം.. വേണോ?

കുപ്പിവെള്ളം, പായ്ക്കറ്റ് ഫുഡ് എന്നിവ ഒക്കെ വഴി ഒരു കയ്യും കണക്കും ഇല്ലാതെ ഇപ്പൊ തന്നെ ക്യാമ്പുകളിൽനിന്ന് ധാരാളം്. പ്ളാസ്റ്റിക് മാലിന്യം പുറത്തേക്ക് ഇടുന്നുണ്ട്. അതിന്റെ കൂടെ ഇതും കൂടി വേണ്ട. അല്പം കഷ്ടപ്പെട്ടാലും നമ്മുടെ സാധാരണ വൃത്തിയാക്കൽ രീതി തന്നെ മതി. പ്രകൃതിയെ അല്പംകൂടി കരുതലോടെ കാണാം !

എൻബി: 'വേണ്ട, വേണ്ടാത്തോണ്ടാ..'' ന്നും പറഞ്ഞ നമ്മൾ കൊടുത്ത പ്ളാസ്റ്റിക് കുപ്പികളെല്ലാം പെരിയാർ കോടനാട് പാലത്തിൽ ഇട്ടേച്ച് പോയി. ''അല്ല, ഒരു വഴിക്ക് പോകുവല്ലേ, കൊണ്ടുപോക്കോ..''ന്നും പറഞ്ഞ നമ്മൾ വീണ്ടും അത് പുഴയിലേക്ക് എടുത്തിട്ടു. ഈ ''കൊടുക്കൽ വാങ്ങൽ'' അവസാനിപ്പിച്ചാലോ? ദുരിതാശ്വാസ ക്യാമ്പിൽ ബാക്കിയാവുന്ന വെള്ളക്കുപ്പികളും മറ്റും റീസൈക്കിൾ ചെയ്യുന്ന ആരെയെങ്കിലും കണ്ടുപിടിച്ച് ഏല്പിക്കാം. അതിന് പറ്റിയ ആരേലും ഉണ്ടൊന്നു നോക്കൂ. ഞാനും നോക്കാം. ചിലപ്പോ ഇപ്പോഴത്തെ ഒരു ചൂടിന് ഇത് നടന്നെന്നിരിക്കും. എങ്കിൽ വല്യ വിപ്ലവം തന്നെയാകും അത്.

(മാധ്യമ പ്രവർത്തകനും ശാസ്ത്രലേഖകനുമായ ആൽവിൻ ജോർജ് ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP