Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊക്കാളിപ്പാടത്തെ കൊയ്ത്ത് നാടിന്റെ ഉത്സവമായി; ആവേശം മൂത്ത് കൊയ്യാനിറങ്ങിയവരിൽ വിദേശികളും

പൊക്കാളിപ്പാടത്തെ കൊയ്ത്ത് നാടിന്റെ ഉത്സവമായി; ആവേശം മൂത്ത് കൊയ്യാനിറങ്ങിയവരിൽ വിദേശികളും

കൊച്ചി: പൊക്കാളിപ്പാടത്തുകൊയ്ത്ത് ഇന്നലെ ഒരു നാടിനാകെ ഉത്സവമായിരുന്നു. പാട്ടും മേളവുമൊക്കെയായി കൊയ്ത്തുത്സവം പൊടിപൊടിച്ചു. നൂറു കണക്കിനാളുകൾ ആഘോഷമായി കൊയ്യാനെത്തിയത് കണ്ട ആവേശത്തിൽ വിദേശികളും പൊക്കാളിപ്പാടം കൊയ്യാനിറങ്ങി.

എറണാകുളത്തെ പിഴലയിലാണ് ഇന്നലെ പൊക്കാളി പാടം കൊയ്യാൻ നൂറുകണക്കിനാൾക്കാർ എത്തിയത്. നാട്ടുകാരും സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളും ഗവേഷകരും സിനിമാപ്രവർത്തകരും എന്നുതുടങ്ങി വിവിധി മേഖലകളിൽ പ്രവർത്തിക്കുന്നവരെല്ലാം കൊയ്ത്തിന് കൂടി.

നാടൻ പാട്ടും നാടൻ ഭക്ഷണവുമെല്ലാം കൊയ്ത്തിന് അകമ്പടിയായി. കൃഷി കഴിഞ്ഞ് പുഴയിലെ കുളിയും ഒക്കെ പങ്കെടുത്തവർക്ക് അവിസ്മരണീയ അനുഭവമായി. കൊയ്ത്തു കാണാൻ വന്ന വിദേശ ടൂറിസ്റ്റുകൾ ആവേശത്തോടെ കൊയ്യാൻ ഇറങ്ങുകയും ചെയ്തു.

വർഷങ്ങൾ ആയി കൃഷി ചെയ്യാതെ കിടന്നിരുന്ന 16 ഏക്കർ പാടത്ത് ആണ് സാമൂഹ്യ പ്രവർത്തകർ ചേർന്ന് കൃഷി ഇറക്കിയത്. കൊയ്ത്ത് ഇന്നും തുടരുകയാണ്. കൊയ്ത്തുത്സവത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9544133216 (മാർട്ടിൻ), 9447235611 (എം എൻ ഗിരി) എന്നീ നമ്പരുകളിൽ വിളിക്കുക. 

ഒരാളോളം പൊക്കത്തിൽ വളരുന്ന ലവണ പ്രതിരോധ ശേഷിയുള്ള ഒരിനം നെല്ലാണ് പൊക്കാളി. പൊക്കത്തിൽ ആളി നിൽക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്. ലവണാംശമുള്ള മണ്ണിലും വളരാനും വിളയാനും കഴിയുന്ന പൊക്കാളി നെല്ലിന് അമ്ലത ചെറുക്കുവാനും വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കുവാനും കഴിവുണ്ട്. തൃശ്ശൂർ ജില്ലയിലെയും മലപ്പുറം ജില്ലയിലേയും കോൾപ്പാടങ്ങളിൽ ഈ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നു. കണ്ണൂർ ജില്ലയിലെ ഓരു പ്രദേശങ്ങളായ വളപട്ടണം പുഴയുടെ തീരപ്രദേശങ്ങൾ, പഴയങ്ങാടി പ്രദേശം, തുരുത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലും പൊക്കാളി കൃഷിയുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ ചെറായി ഭാഗങ്ങളിലും പൊക്കാളി കൃഷി വ്യാപകമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP