Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗാഡ്ഗിൽ റിപ്പോർട്ട്: വിവാദവും വസ്തുതയും

ഗാഡ്ഗിൽ റിപ്പോർട്ട്: വിവാദവും വസ്തുതയും

ലയാള ദിനപത്രങ്ങളിൽ ആശയപരമായ സംവാദങ്ങൾ വളരെയൊന്നും നടക്കാറില്ല. ആ കുറവ് പരിഹരിക്കാൻ ആനുകാലിക പ്രസിദ്ധീകരണങ്ങൾ ശ്രമിക്കുന്നുണ്ട്. പശ്ചിമ ഘട്ട സംരക്ഷണം സംബന്ധിച്ച വസ്തുതകൾ അവതരിപ്പിക്കുന്ന ലേഖനങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാദ്ധ്യമം ആഴ്ചപ്പതിപ്പ്, കേരളശബ്ദം തുടങ്ങിയവയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കേരളീയം, പാഠഭേദം എന്നീ ബദൽ മാദ്ധ്യമങ്ങൾ ഈ വിഷയത്തിൽ സവിശേഷ താല്പര്യമെടുക്കുന്നത് സ്വാഭാവികം. കേരളീയത്തിന്റെ നവംബർ ലക്കം 'പരിസ്ഥിതിലോലതയേയും ജനാധിപത്യത്തേയും ഭയക്കുന്നവർന' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു: 'കട്ടപ്പനയോ താമരശ്ശേരിയോ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാൽ ജനജീവിതം അസാദ്ധ്യമായിത്തീരും എന്ന പ്രചരണങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇല്ല, ഒരടിസ്ഥാനവുമില്ല എന്ന പരമാർത്ഥത്തെ മനസ്സിലാക്കാൻപോലും ശ്രമിക്കാത്തവരുടെ ഏകപക്ഷീയമായ ഇരമ്പലുകളാണ് ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളെ തുടർന്ന് കേരളത്തിന്റെ പല കോണുകളിൽനിന്നും പുറപ്പെട്ടുവരുന്നത്.'

ഗാന്ധിയനും സാമൂഹ്യപ്രവർത്തകനുമായ സണ്ണി പൈകട മതരാഷ്ട്രീയ പൗരോഹിത്യങ്ങൾക്ക് മലയോരജനതയെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നതും ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ കർഷകജനത കേരളത്തിലായിരുന്നിട്ടും അച്ചടിദൃശ്യമാദ്ധ്യമങ്ങൾ എല്ലാ കർഷക കുടുംബങ്ങളിലുമെത്തിയിട്ടും ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെയുള്ള കുപ്രചരണങ്ങൾ വിജയിക്കുന്നതും എന്തുകൊണ്ടെന്ന് പരിശോധിക്കുന്നു.

കഴിഞ്ഞ ദിവസം ആരംഭിച്ച പശ്ചിമ ഘട്ട സംരക്ഷണ കാമ്പയിന്റെ ഭാഗമായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് തയ്യാറാക്കിയിട്ടുള്ള 'ഗാഡ്ഗിൽ റിപ്പോർട്ട്: വിവാദവും വസ്തുതകളുംന' എന്ന ലഘുലേഖ തല്പരകക്ഷികൾ പ്രചരിപ്പിക്കുന്ന അസത്യങ്ങൾ തുറന്നുകാട്ടുന്നു.

എന്താണ് പശ്ചിമഘട്ടം, എന്താണ് ഗാഡ്ഗിൽ റിപ്പോർട്ട്, കന്നുകാലികളെ വളർത്താൻ പറ്റില്ലേ, വീട്ടിൽ ബൾബ് തെളിയിക്കാനായില്ലെങ്കിൽ ഞങ്ങൾ എങ്ങനെ ജീവിക്കും, ഞങ്ങളുടെ മക്കൾ എങ്ങനെ പഠിക്കും, റോഡ് വെട്ടാൻ പാടുണ്ടോ, വീടിന്റെ പുനർനിർമ്മാണം സാധ്യമല്ലേ, കൃഷി പാടില്ലേ, സ്ഥലം വില്പന നടക്കില്ലേ, പട്ടയം ലഭിക്കില്ലേ, ഇ.എഫ്.എല്ലും ഇ.എസ്.എയും ഒന്നല്ലേ, കസ്തൂരിരംഗൻ കമ്മിറ്റി എന്ത് എന്നീ ചോദ്യങ്ങൾക്ക് ലഘുലേഖ ഉത്തരങ്ങൾ നൽകുന്നു.

ഗാഡ്ഗിൽ കമ്മിറ്റി അടിച്ചേല്പിക്കലല്ല ലക്ഷ്യമിടുന്നതെന്നും അതിന്റെ ശുപാർശ അനുസരിച്ച് വനഭൂമിയിലോ ജനങ്ങളുടെ ആവാസവ്യവസ്ഥക്കുള്ളിലോ വ്യവസായങ്ങളോ ക്വാറികളോ ആരംഭിക്കണമെങ്കിൽ ജനങ്ങളുടെ സമ്മതം വാങ്ങണമെന്നാണ് അത് നിർദ്ദേശിക്കുന്നതെന്നും ലഘുലേഖ ചൂണ്ടിക്കാണിക്കുന്നു.

കമ്മിറ്റിയുടെ പ്രധാന നിർദ്ദേശങ്ങൾ അത് ഇങ്ങനെ സംഗ്രഹിക്കുന്നു:

1. പശ്ചിമഘട്ടത്തിൽ പ്രത്യേക സാമ്പത്തിക മേഖലകളും പുതിയ ഹിൽ സ്റ്റേഷനുകളും പാടില്ല.
2. പൊതുഭൂമി സ്വകാര്യ ആവശ്യങ്ങൾക്കായി മാറ്റരുത്.
3. വനഭൂമി വനേതര ആവശ്യങ്ങൾക്കും കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കും വേണ്ടി മാറ്റരുത്.
4. നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ നിയമമനുസരിക്കണം.
5. റോഡുകൾ മുതലായ അടിസ്ഥാന വികസനപദ്ധതികൾക്ക് പരിസ്ഥിതി ആഘാതപത്രിക നിർബന്ധം.

കെട്ടിടനിയമങ്ങൾ

1. സിമന്റ്, കമ്പി എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ടുള്ള ഹരിതഹർമ്യനിയമങ്ങൾ ഉണ്ടാവണം.
2. മഴവെള്ളക്കൊയ്ത്ത്, പാരമ്പര്യേതര ഊർജ്ജോപയോഗം എന്നിവ നടത്തണം.

മാലിന്യസംസ്‌കരണം

സോൺ ഒന്നിലും രണ്ടിലും അപകടകാരികളും വിഷമയവുമായ മാലിന്യങ്ങളുടെ സംസ്‌കരണ സംവിധാനം പാടില്ല.

വ്യവസായങ്ങൾ

സോൺ ഒന്നിലും രണ്ടിലും മാരക വിഷവസ്തുക്കൾ ഉണ്ടാകാനിടയുള്ള വ്യവസായ യൂണിറ്റുകൾക്ക് നിരോധനം. നിലവിലുള്ളവ 2016നകം മാലിന്യമുക്തമാക്കണം.

ഖനനം

1. പുതിയ ലൈസൻസ് നൽകില്ല. നിലവിലുള്ള ഖനികൾ അഞ്ചു വർഷത്തിനകം നിർത്തണം. അനധികൃത ഖനനം ഉടൻ നിരോധിക്കണം.
2. പാറപൊട്ടിക്കൽ, മണൽവാരൽ എന്നിവ സോൺ ഒന്നിൽ പുതുതായി അനുവദിക്കില്ല. നിലവിലുള്ളത് പരിസ്ഥിതി ആഘാതപഠനത്തിനു വിദ്‌ഗേയം

ഗതാഗതം

ദീർഘകാലാടിസ്ഥാനത്തിൽ വലിയ ആസൂത്രണത്തോടെ ഭാവി സാധ്യതകളെല്ലാം പരിഗണിച്ച് ഗതാഗതത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. അതിൽ വരാത്ത മറ്റുള്ള പുതിയ റോഡുകൾ, റെയിലുകൾ, എക്‌സ്പ്രസ് ഹൈവേ എന്നിവക്ക് സോൺ ഒന്നിലും രണ്ടിലും അനുമതി നൽകാതിരിക്കുക.

ഊർജ്ജം

1. സൗരോർജ്ജം പ്രോത്സാഹിപ്പിക്കുക. വികേന്ദ്രീകൃത വിതരണം നടപ്പാക്കുക.
2. സോൺ ഒന്ന്, രണ്ട് എന്നിവയിൽ വൻകിട അണക്കെട്ടുകൾ അനുവദിക്കില്ല. മൂന്ന് മീറ്ററിൽ കൂടുതൽ ഉയരമില്ലാത്ത തടയണകൾ വഴി ഒഴുകുന്ന പുഴയിൽനിന്ന് ഊർജ്ജമെടുക്കുന്ന പദ്ധതികൾ നിയന്ത്രണങ്ങളോടെ അനുവദിക്കാം.
3. സോൺ ഒന്നിലും രണ്ടിലും പുതിയ താപനിലയങ്ങൾ, വലിയ കാറ്റാടി പദ്ധതികൾ എന്നിവ അനുവദിക്കില്ല.
4. സോൺ മൂന്നിൽ വലിയ വൈദ്യുതിപദ്ധതികൾ നിയന്ത്രണവിധേയമായി ആകാം. നിലവിലുള്ള അണക്കെട്ടുകൾ തുടരാം.
5. നദികൾ തിരിച്ചുവിടുന്നത് പാടില്ല. ആയുസ് കഴിഞ്ഞവയും കാര്യക്ഷമമല്ലാത്തവയുമായ അണക്കെട്ടുകൾ ഘട്ടംഘട്ടമായി പ്രവർത്തനരഹിതമാക്കണം.
6. സോൺ രണ്ടിൽ 15 മീറ്ററിലധികം ഉയരമുള്ള അണക്കെട്ടുകൾ പാടില്ല.

കൃഷി

1. ജനിതകമാറ്റം വരുത്തിയ വിളകൾ കൃഷി ചെയ്യരുത്.
2. ഇപ്പോഴുള്ള കൃഷിരീതികൾ സാവധാനം മാറ്റി പൂർണമായും ജൈവകൃഷിയിലേക്ക് മാറണം. ഈ മാറ്റത്തിനാവശ്യമായ നഷ്ടപരിഹാരമുൾപ്പെടെ എല്ലാത്തരത്തിലുള്ള പിന്തുണയും കർഷകർക്ക് നൽകണം.
3. യൂക്കാലിപ്റ്റസ് പോലുള്ള മരങ്ങളുടെ വ്യാപനവും ഇത്തരത്തിലുള്ള ഏകവിളകൃഷിയും തടയണം.
4. എൻഡോസൾഫാൻ പോലുള്ള കീടനാശിനികളുടെ വ്യാപനം നിർത്തലാക്കണം.
5. പരമ്പരാഗത വിത്തിനങ്ങളും കന്നുകാലിയിനങ്ങളും നിലനിർത്തുന്ന കർഷകർക്ക് പ്രത്യേക സഹായം.
6. കാലിവളർത്തൽ ഉൾപ്പെടെയുള്ള കർഷകരുടെ ഉപജീവനമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കണം. രണ്ട് പശുക്കളിൽ കൂടുതലുള്ളവർക്ക് ബയോഗ്യാസ് പ്ലാന്റ് നൽകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP