കാലം മറന്ന കർക്കിടകപ്പെരുമ! കരിമ്പടം പുതച്ച മഴമേഘങ്ങൾക്കൊപ്പം ആടിവേടന്മാരും ദശപുഷ്പം ചൂടലും പത്തിലക്കറികളും വിസ്മൃതിയിൽ മറയുമ്പോൾ യഥാർത്ഥത്തിൽ നഷ്ടമായത് നമ്മുടെ സംസ്കൃതിയും പൈതൃകവും കൂടിയായിരുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്
മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന കള്ളക്കർക്കിടകത്തിന് പഴമക്കാരുടെ മനസ്സിൽ എന്നും ഒരേ ചിത്രമാണ്. അവർക്ക് പല ഭാവങ്ങളുള്ള ഒരു സുന്ദരി പെണ്ണാണ് കർക്കിടകം . പെയ്തൊഴിയാൻ കൊതിക്കുന്ന മാന്മിഴികളുമായി നിൽക്കുന്ന ഇവൾ ചിലപ്പോൾ വല്ലാതെ ആർദ്രയാകും. ചില നേരങ്ങളിൽ കലിതുള്ളി ഒരു ഭ്രാന്തിയെ പോലെ അട്ടഹസിക്കും .മറ്റു ചിലപ്പോഴോ ,ഒരു യോഗിനിയെ പോലെ ശാന്തയായി മന്ദസ്മിതം പൊഴിക്കും ..കടക്കണ്ണിൽ സ്വപ്നങ്ങൾ ഒളിപ്പിച്ച ഇവൾക്ക് പ്രണയഭാവവും അന്യമല്ല തന്നെ .കള്ളകർക്കിടകം ചതിച്ചാലോയെന്ന കാരണവരുടെ ആത്മഗതം കാലത്തിനൊപ്പം ഒലിച്ചുപോയി.കൃഷി എന്നേ മറന്നുപോയ മലയാളിക്കു കർക്കിടകമാസത്തിലെ പല ആചാരങ്ങളും പാട്ടകൃഷിയെപോലെ അന്യവുമായി.
കർക്കിടകം എന്നുമൊരു ബിംബമാണ്. ഇല്ലായ്മയുടെയും വറുതിയുടെയും കരഞ്ഞുപെയ്യലിന്റെയും ഒരു ബിംബം.പെരുമഴയിൽ നനഞ്ഞ് കുളിച്ച് ഭൂമി ഒരു തരം വിശ്രമാവസ്ഥയിലാവുന്നതു കൊണ്ടാകാം ഒരുപക്ഷെ അങ്ങനെ പറയുന്നത്, അല്ലെങ്കിൽ പറഞ്ഞിരുന്നത്. അതുമല്ലെങ്കിൽ അതൊരുപക്ഷെ, ഒരു കൃഷിക്കാരന്റെ സുവർണ്ണ കാലമാവുന്ന ചിങ്ങമാസത്തിന്റെ വരവിനു മുൻപേയുള്ള പ്രകൃതിയുടെ ഒരു പെയ്തുതോരലും ആയിരുന്നിരിക്കണം.
കർക്കിടക മാസത്തിന്റെ പ്രഥമ ദിനത്തിൽ തന്നെ ഉമ്മറത്തൊരുക്കിയ നിലവിളക്കിന് മുമ്ബിൽ പ്രായഭേദമന്യേ കേരളീയർ രാമായണം വായന തുടങ്ങും. കള്ളകർക്കിടകത്തിന്റെ കറുത്ത സന്ധ്യകൾ ആ നനുത്ത ശീലുകൾ കേട്ടുകൊണ്ടായിരിക്കും കണ്ണുകൾ ചിമ്മുന്നത്. കർക്കിടകവും രാമായണവും തമ്മിലുള്ള അഭേദ്യമായ ബന്ധം അവിടെ ആരംഭിക്കുകയാണ്. ഋതുക്കൾക്ക് ചില പ്രത്യേക സപ്ന്ദനങ്ങൾ പ്രകൃതിയിലുണ്ടാക്കാൻ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കർക്കിടകമാസത്തിൽ വീടുകളിൽ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാർ പണ്ടേ കല്പിച്ചത്.കർക്കിടമാസത്തിൽ രാമായണ കഥ മുഴുവൻ വായിച്ചുതീർക്കുന്നത് പുണ്യമാണെന്ന് മലയാളികൾ വിശ്വസിക്കുന്നു. കൂടാതെ കാത്തിരിപ്പിന്റെ മാസം കൂടിയാണ് കർക്കിടകം.
രാമൻ എക്കാലത്തെയും മാനുഷിക ധർമ്മത്തിന്റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധർമ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദർശിപ്പിക്കുന്ന മനുഷ്യനായ രാമൻ ആവിഷ്കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.മലയാളികൾക്ക് രാമഭക്തിയുടെ സുധാമൃതമൊഴുകുന്ന എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ് പരിചിതം..കർക്കിടകം ഒന്നു മുതൽ രാമായണം വായന തുടങ്ങി മാസം അവസാനിക്ക്കുമ്പോഴേയ്ക്കും തീർക്കണമെന്നാണ് വിധി .തറയിലിരുന്നുകൊണ്ടോ ഗ്രന്ഥം താഴെ വച്ചുകൊണ്ടോ രാമായണം പാരായണം ചെയ്യാൻ പാടില്ല. ഒന്നുകിൽ ആവണ പലകയിലോ അല്ലെങ്കിൽ മാൻതോലിലോ അതുമല്ലെങ്കിൽ അശുദ്ധിയില്ലാത്ത പീഠത്തിലോ (അത് നിലവിളക്കിനെക്കാളും പൊക്കത്തിലാകരുത്) വടക്കോട്ട് തിരിഞ്ഞിരുന്നുകൊണ്ടുവേണം രാമായണം പാരായണം ചെയ്യാൻ . ഏറ്റവും പ്രധാനമായ രാമായണ ഭാഗം സുന്ദരകാണ്ഡമാണ്. ശ്രീരാമഭക്തനും ദൂതനുമായ ഹനുമാൻ ലങ്കയിലെത്തി സീതയെ കാണുന്നതും രാമനാമാങ്കിതമായ അംഗുലീയം സീതയ്ക്ക് നൽകുന്നതും പകരം രാമന് നൽകാൻ സീത ചൂഢാരത്നം നൽകുന്നതും തുടർന്നുള്ള ലങ്കാദഹനവും മറ്റുമാണ് സുന്ദരകാണ്ഡത്തിലെ പ്രതിപാദ്യം. സങ്കടമോചനം, വിഘ്ന നിവാരണം, ഐശ്വര്യം തുടങ്ങിയവയൊക്കെ പ്രദാനം ചെയ്യാൻ കഴിവുള്ളതാണ് സുന്ദരകാണ്ഡപാരായണം.
കർക്കിടകമാസത്തിൽ കോലത്തുനാട്ടിലെങ്ങും ഗൃഹസന്ദർശനം നടത്തുമായിരുന്ന ആടിവേടൻ തെയ്യം ഒരു ജനതയുടെ വിശ്വാസദീപ്തിയുടെ പ്രതീകമായിരുന്നു.കർക്കിടകം ഏഴു മുതൽ മലയന്റെ വേടനും 16 മുതൽ വണ്ണാന്റെ ആടിവേറ്റനും ഗൃഹ സന്ദർശനം നടത്തുന്നു. ഓരോ ദേശത്തെയും ജന്മാരി കുടുംബത്തിനാണു വേടൻ കെട്ടാൻ അനുവാദം.ഒരാൾ വേടന്റെ പുരാവൃത്തം പാടുമ്പോൾ വേടൻ മുറ്റത്തു നിന്ന് മന്ദം മന്ദം മുന്നോട്ടും പിന്നോട്ടും നൃത്തം ചെയ്യും.വീട്ടമ്മ പടിഞ്ഞാറ്റയിൽ വിളക്ക് കത്തിച്ച് വച്ചു കഴിഞ്ഞാൽ പാട്ട് തുടങ്ങുകയായി.രണ്ടു വേടന്മാരുടെയും പുരാവൃത്തം പാശുപതാസ്ത്ര കഥയാണ്. ചേട്ടയെ അകറ്റുന്നത് ഈ തെയ്യങ്ങളാണ്. വീടും പരിസരവും ചാണകം തെളിച്ച് ആടിവേടന്മാർ വരുന്നതിനു മുൻപേ ശുദ്ധീകരിച്ചിരിക്കും. പാട്ട് പാടിപ്പൊലിക്കുമ്പോൾ മലയന്റെ വേടനാണെങ്കിൽ കിണ്ണത്തിൽ കരിക്കട്ട കലക്കിയ കറുത്ത ഗുരുസി തെക്കോട്ടും വണ്ണാന്റെ വേടനാണെങ്കിൽ മഞ്ഞളും നൂറും കലക്കിയ ചുവന്ന ഗുരുസി വടക്കോട്ടും ഉഴിഞ്ഞ് മറിക്കണം. ഗുരുസി കലക്കി ഉഴിഞ്ഞു മറിക്കുന്നതോടെ വീടും പരിസരവും പരിശുദ്ധമായി എന്നാണ് സങ്കല്പം.
കർക്കിടകമാസത്തെ ആദ്യത്തെ ചൊവ്വാഴ്ച പത്തിലവയ്ക്കൽ എന്നൊരു ആചാരം നമ്മുടെ നാട്ടിലുണ്ട്. അതിൽ ചീരയുമുണ്ട്. താളി, തകര, കുമ്ബളം, മത്തൻ, വെള്ളരി, ആനക്കൊടിത്തൂവ, ചേനയില, ചേമ്ബില, നെയ്യുണ്ണി എന്നിവയാണ് ബാക്കി ഒൻപത് ഇലകൾ ..ചൊവ്വ,വെള്ളി മുതലായ കൊടിയാഴ്ച ദിവസങ്ങളിൽ സ്ഥിരമായിട്ട് പത്തിലകൾ കൊണ്ടുള്ള ഉപ്പേരിയും കൂട്ടാനും ഉണ്ടാക്കണം . വർഷത്തിൽ 104 കൊടിയാഴ്ച ദിവസങ്ങൾ വരുന്നു . ആവശ്യമായ പോഷകാംശങ്ങൾ കിട്ടുവാൻ ഈ ഭക്ഷണ രീതി നല്ലതുപോലെ ഉപകരിക്കും . വിറ്റാമിൻ കുറവുകൾ കൊണ്ടുള്ള രോഗങ്ങൾ ഇല്ലാതാവുകയും ചെയ്യും.
മറ്റൊരു ആചാരമാണ് കനകപ്പൊടിസേവാ . തവിടുകൊണ്ട് ചുട്ടെടുക്കുന്ന അപ്പം കഴിക്കുന്നതാകുന്നു കനകപ്പൊടി സേവാ . മുപ്പെട്ടു വെള്ളിയാഴ്ച ഇത് സേവിക്കണം .അപ്പോൾ ഒരു വർഷത്തിനു ആവശ്യമായി വരുന്ന വിറ്റാമിൻ ബി ശരീരത്തിന് ലഭിക്കും . കാലത്ത് പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുമ്ബ് കഴിക്കണം . ഉരുക്കിയ ശർക്കരയിൽ ഉണക്കത്തവിട് ചേർത്തു കുഴക്കണം . ശേഷം കനമുള്ളതാക്കി പരത്തി കനലിൽ ചുട്ടെടുക്കുക .ഒരു ചെറിയ കഷണം കഴിച്ചാൽ മതി..
കർക്കിടകമാസത്തിൽ സ്ത്രീകൾ ദശപുഷ്പം ചൂടി കർക്കിടകക്കുളി എന്നൊരു ചടങ്ങും ചെയ്യുക പതിവായിരുന്നു. സ്ത്രീകൾ മുക്കൂട്ടു തൈലം ശരീരത്തു തേച്ചുതിരുമ്മി അതിനു മീതെ കുറച്ചു പച്ചമഞ്ഞളും തേച്ചു പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം ചൂടുവെള്ളത്തിൽ കുളിക്കും.മുക്കുറ്റിചാറു കൊണ്ടു ചാന്തുതൊടുകയും ചെയ്തിരുന്നു..
പിതൃക്കളുടെ അയനമായ ദക്ഷിണായനവും തുടങ്ങുന്നത് കർക്കിടക മാസത്തിലാണ്. കൂടാതെ പൂർവ്വികരെയും മൺമറഞ്ഞ പിതൃക്കളെയും ഓർമ്മിക്കാനായി കർക്കിടകവാവും വരുന്നതിനാൽ ഭക്തിയുടെയും പിതൃക്കൾക്ക് ബലി നൽകി സ്വന്തം കടമ ചെയ്തതിന്റെയും ചാരിതാർത്ഥ്യവും അനുഭവിക്കുന്നു. പിതൃകർമ്മത്തിന് ഒരു ലക്ഷ്യമുണ്ട്. അത് മനസ്സിലാക്കിയാണ് ആചാര്യന്മാർ നമ്മെ ഉപദേശിക്കുന്നത്. നമുക്ക് ജന്മം തന്ന നമ്മുടെ ശരീരത്തിന്റെ യഥാർത്ഥ ഉടമസ്ഥരായ നമ്മുടെ മാതാപിതാക്കളെയും അവരുടെ മാതാപിതാക്കളെയും അങ്ങനെ പുറകോട്ടുള്ള തലമുറകളേയും സ്മരിക്കുക. അവരോട് ഈ മനുഷ്യ രൂപത്തിൽ ജന്മം തന്നതിന് നന്ദി പറയുക. ആ നന്ദി പ്രകടനം പ്രായോഗിക ആചാര്യങ്ങളിലൂടെ വളരുന്ന അടുത്ത തലമുറയ്ക്ക് കാണിച്ചുകൊടുത്ത് 'മാതാപിതാക്കൾ അവരുടെ അച്ഛനമ്മമാരോട് എത്രത്തോളം സനേഹബഹുമാനാദി ബന്ധങ്ങൾ ഉള്ളവരായിരുന്നു' എന്നറിയിക്കുക. ഇവിടെ നാം നൽകുന്നത് പിതൃക്കൾ സ്വീകരിക്കുന്നതിലല്ല, അവർ സ്വീകരിച്ച് അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കുന്നതിലാണ് പിതൃകർമ്മം. അവരുടെ മക്കൾ ധർമ്മം, സത്യം, നീതി, ന്യായം ഈ വഴിയിലൂടെ ചരിക്കുന്നൂയെന്നു അവരെ അറിയിക്കുന്നത് കൂടി ഇതിന്റെ സന്ദേശമാണ്. നമ്മുടെ മാതാപിതാക്കൾക്ക് കൊടുത്തതേ നമ്മുടെ മക്കളിൽ നിന്നും പ്രതീക്ഷിക്കാനാകൂ. ജീവിച്ചിരിക്കുമ്ബോഴും മരിച്ചതിനുശേഷവും. ഇതാണ് പിതൃകർമ്മസന്ദേശം.
കർക്കിടകമാസം മറ്റ് 11 മാസങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അടുത്ത പതിനൊന്ന് മാസങ്ങളിൽ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകൾക്കായുള്ള മാസമാണ് കർക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്റെ കടാക്ഷം ഏറ്റുവാങ്ങാൻ തയ്യാറെടുക്കേണ്ട മാസം.അതിജീവനത്തിനായി ശരീരത്തെ പാകപ്പെടുത്തേണ്ടത് കർക്കിടകത്തിലാണ്. കോരിച്ചൊരിയുന്ന മഴയിൽ ശരീരത്തിന് പൂർണ വിശ്രമം. ഒപ്പം പ്രകൃതി ചികിത്സയും. കർക്കിടക ചികിത്സ, സുഖ ചികിത്സ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ആയുർവേദ ചികിത്സാരീതി ഇന്ന് കൂടുതൽ പ്രശസ്തവും വ്യാപകവുമാണ്. മത്സ്യ - മാംസാദികൾ വർജ്ജിച്ച്, പഥ്യം നോക്കി ശരീരത്തെ ശുദ്ധം വരുത്തുന്നു. ഉഴിച്ചിലും പിഴിച്ചിലും ധാരയുമൊക്കെ ഇതിന്റെ ഭാഗം.
ഇന്നിപ്പോൾ കർക്കിടകത്തിന്റെ കരഞ്ഞുപെയ്യലും വറുതികളുമൊന്നുമില്ല നമുക്ക്. അതുകൊണ്ടുതന്നെ അങ്ങനെയൊരു മുൻകരുതലും ആവശ്യമില്ല. എങ്കിലും നമുക്ക് ഇല്ലാതെപോയതും നമ്മുടെ പൂർവികർക്ക് ഉണ്ടായിരുന്നതുമായ ആരോഗ്യപരമായ ഉണർവിന്റെയും പ്രകൃത്യാനുസൃതമായ ജീവിതത്തിന്റെയും അടിസ്ഥാനത്തെക്കുറിച്ച് അറിയാൻ നമ്മൾ വൈകിപ്പോയിരിക്കുന്നു. കർക്കിടകവും അതിന്റെ അർത്ഥവും ആഴവും ചിങ്ങക്കൊയ്ത്തിനുമുമ്പുള്ള ആ ചെറിയ വറുതിയുടെ ആവശ്യകതയും അത് നൽകുന്ന സന്ദേശവും വയലിനും കൊയ്ത്തിനുമൊപ്പം നമുക്ക് നഷ്ടമായപ്പോൾ യഥാർത്ഥത്തിൽ നഷ്ടമായത് നമ്മുടെ സംസ്കൃതിയും പൈതൃകവും കൂടിയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ആറു മാസത്തിലൊരിക്കൽ നാട്ടിൽ വരും; ഭാര്യയും മകനേയും മറന്ന് ചുറ്റിക്കളി; മൂകാംബികയിൽ താലികെട്ടലുമായി കാമുകി ജോലി ചെയ്യുന്നിടത്തെല്ലാം ഭർത്താവാണെന്ന് പറയൽ; വിവാദമായപ്പോൾ ഭാര്യക്ക് 5000 രൂപ അയച്ച് ഭാഗ്യേഷ്; വൈറലായ ആ വാർത്ത സമ്മേളനത്തിന് പിന്നിലെ കഥ
- അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ 'അരുൺ' താനല്ലെന്ന് ജയിലിലുള്ള 'കോബ്രയും'; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ 'അമ്മ വഴി ബന്ധുവോ'?
- അജ്നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; പ്രവാസി യുവാവും കിരൺദാസും കുറ്റക്കാരല്ലെങ്കിൽ പിന്നെ ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?
- ജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്
- 45 കോടി രൂപയുടെ 123 കിലോ സ്വർണം, 1.04 കോടി രൂപ, 1900 അമേരിക്കൻ ഡോളർ, രണ്ടുവാഹനങ്ങൾ; റെയ്ഡിൽ പങ്കെടുത്തത് 200ൽ അധികം ഓഫിസർമാർ: കസ്റ്റംസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയിൽ കുറ്റപത്രം ഉടൻ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; കടുത്തുരുത്തിയിൽ സാധ്യത സ്റ്റീഫൻ ജോർജിന്; പൂഞ്ഞാറിൽ കുളത്തുങ്കലിനൊപ്പം തോമസ് കുട്ടിയും പരിഗണനയിൽ; ചങ്ങനാശ്ശേരിയിൽ സുകുമാരൻ നായരുടെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണൻ വന്നേക്കും; ജോസ് കെ മാണി സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി
- കാനഡയിൽ മലയാളി യുവതിക്ക് ഭർത്താവിന്റെ ക്രൂരപീഡനം; ഭർത്താവ് നിർബന്ധ പൂർവ്വം ലഹരി നൽകി; വിസമ്മതിച്ചപ്പോൾ രാസവസ്തു ബലം പ്രയോഗിച്ച് വായിൽ ഒഴിച്ചു; സംസാര ശേഷി നഷ്ടമായി; ഇൻഫോപാർക്കിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്ന യുവതി ജീവൻ നിലനിർത്തുന്നത് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെ
- രാജ്ദീപ് സർദേശായിക്ക് രണ്ടാഴ്ച്ച 'വിലക്കേർപ്പെടുത്തി' ഇന്ത്യ ടുഡേ; ഒരു മാസത്തെ ശമ്പളവും വെട്ടിക്കുറച്ചു; നടപടി റിപ്പബ്ലിക് ദിനത്തിലെ കർഷക മരണവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ വാർത്ത റിപ്പോർട്ടിനെ തുടർന്ന്; ചാനൽ നടപടി സ്വീകരിച്ചത് സംഘപരിവാർ പ്രൊഫൈലുകൾ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ
- കർഷക റാലിക്കിടെ ഡൽഹിയിൽ മരിച്ചത് ഓസ്ട്രേലിയയിൽ നിന്നെത്തിയ 24കാരൻ; ഓസ്ട്രേലിയയിൽ നടന്ന വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെത്തിയത് ബന്ധുക്കൾക്ക് വേണ്ടി വിവാഹ ആഘോഷം നടത്താൻ: ചൊവ്വഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട കർഷകനെയും ചേർത്ത് കേസ് എടുത്ത് പൊലീസ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- ശരീരമാസകലം ചതവ്; 53 മുറിവുകളും; ജനനേന്ദ്രിയത്തിൽ ആറു മുറിവ്; എന്നിട്ടും കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിതാവിനോട് തട്ടിക്കയറി; മകൾ മരിച്ച് രണ്ടു വർഷമാകുമ്പോഴും നീതി കിട്ടാതെ മൈക്കിൾ-ദീപ് ദമ്പതികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- എസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്