Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ഷേത്രങ്ങളിൽ കയറുമ്പോൾ ഷർട്ടൂരുന്നതെന്തിന്?

ക്ഷേത്രങ്ങളിൽ കയറുമ്പോൾ ഷർട്ടൂരുന്നതെന്തിന്?

അശോക് കർത്ത

ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഷർട്ട് ഊരണമെന്നതു വിഗ്രഹങ്ങളിൽ നിന്നും പ്രസരിക്കുന്ന ഊർജ്ജം ഉപാസകനിലേക്ക് പ്രവേശിക്കാനാണെന്നു ഒരു തിയറി കണ്ടു. അതെന്തൊരു ഊർജ്ജമാണപ്പാ? ഈ ആണവഊർജ്ജമൊക്കെ ഉണ്ടാക്കുന്ന ദൈവത്തിന്റെ ഊർജ്ജത്തെ തടുക്കുന്ന കുപ്പായങ്ങളോ? സകലതിന്റേയും സൃഷ്ടാവ് ദൈവമാണെന്നല്ലെ വിശ്വാസികൾ പറയുന്നതു. ആ ദൈവോർജ്ജത്തെ ഷർട്ടുകൾ തടയുമെന്നോ? എങ്കിൽ ഈ അണുനിലയങ്ങളിലൊക്കെ ജോലിയെടുക്കുന്നവർക്ക് ഈയക്കുപ്പായത്തിനു പകരം ലൂയി ഫിലിപ്പി വാങ്ങിക്കൊടുത്താൽ മതിയാകുമല്ലോ. വിലയും കുറവ്. ധരിക്കാനും സുഖം.


ആധുനികശാസ്ത്രം പഠിച്ചു തോറ്റുപോയ ചിലരുടെ ആളാകാനുള്ള ഗുണ്ടുകളാണു ഇത്തരം തിയറികൾ. അതുവഴി പത്തുപേരെ തന്റെ പ്രസംഗം കേൾക്കാൻ കൂടുതൽ കിട്ടിയാൽ അടുത്ത തവണ ഫീസുയർത്താം എന്നതെ ഇതിന്റെയൊക്കെ പിന്നിലുള്ളു. മണ്ടന്മാരായ ആധുനികർ ഇത്തരം വ്യാഖ്യാനങ്ങളിൽ വീഴുകയും ചെയ്യും.

ക്ഷേത്രങ്ങളിൽ കയറുന്ന ആണുങ്ങൾക്ക് മാത്രം ഊർജ്ജം കിട്ടിയാൽ മതിയോ? സത്രീകളാണെങ്കിൽ മൂന്നു തട്ടുകളിൽ വസ്ത്രം ധരിച്ച് മാറുമറയ്ക്കുന്നവരാണു. ദൈവോർജ്ജം അല്പം പോലും അവരുടെ ഹൃദയത്തിലേക്ക് കടന്നു ചെല്ലരുതെന്നെന്താ ഇത്ര വാശി? ഇതു കൊണ്ടൊക്കെയായിരിക്കുമോ, കഠിനമാണു സ്ത്രീഹൃദയം എന്നു കവിപാടിപ്പോയതു?

സംഭവം വളാരെ സിമ്പിളാണു. ഉപാസകർ അഹതമായ വസ്ത്രമേ ധരിക്കാവു എന്നാണു ആചാരം. അഹതമെന്നാൽ ഹതമല്ലാത്തതു. അതായതു മുറിക്കാത്ത തുണിയുടുക്കണം. പച്ചമലയാളത്തിൽ പറഞ്ഞാൽ ഒറ്റവസ്ത്രം ധരിച്ചാവണം ഉപാസന നടത്തേണ്ടതു. ബലിയിടുമ്പോൾ ആളുകൾ നിൽക്കുന്നതു കണ്ടിട്ടില്ലെ? ആ വൾഗർ വേഷം.

ക്ഷേത്രങ്ങൾ എല്ലാവർക്കും ഉപാസിക്കാനുള്ള ഇടമല്ല. ശിലയിൽപോലും ഈശ്വരനെക്കാണാൻ കഴിയുന്നവർ മാത്രം അങ്ങോട്ട് പോയാൽ മതി. അങ്ങനെയുള്ളവർ ഉപാസിച്ചിട്ടെ കാര്യമുള്ളു. ഇല്ലെങ്കിൽ ഇന്നത്തെപ്പോലെ വെറുമൊരു കൊമേർസിയൽ സ്ഥാപനമായി ക്ഷേത്രം അധ:പതിക്കും. ആ ഉപാസന നടത്താൻ കഴിവുള്ളവർ വസ്ത്രത്തെക്കുറിച്ചു ചിന്തിക്കാറില്ല. നഗ്നതമറയ്ക്കാൻ ഒരു തുണിവേണം. തുണി മുറിച്ചുടുത്താൽ അത്രയും ഹിംസയാകുമല്ലോ എന്നാണു അവരുടെ ചിന്ത. അതുകൊണ്ട് മുറിക്കാത്ത തുണിയുടുക്കാം. അത്ര സൂക്ഷ്‌ക്ഷ്മമാണു വൈദിക ആചാരങ്ങൾ. അതിനെ അറ്റോമിക് ഫിസിക്‌സ് പഠിച്ചിട്ട് അതിന്റെ ചട്ടക്കൂടിലേക്ക് തള്ളിക്കയറ്റുന്നതു ശുദ്ധമായ ഭാഷയിൽ പറഞ്ഞാൽ തട്ടിപ്പാണു.

പുരുഷന്മാർ മാത്രമല്ല, ക്ഷേത്രോപാസനയുണ്ടായിരുന്ന സ്ത്രീകളും ഒറ്റവസ്ത്രമേ ഉപയോഗിച്ചിരുന്നുള്ളു. അവർ തറ്റുടുക്കുകയും മുണ്ട് മാർക്കച്ചയായി കെട്ടുകയും ചെയ്യും. അതിൽ മറയേണ്ടതൊക്കെ മറയും. അല്ലെങ്കിൽ തന്നെ ഉപാസനയ്ക്കിടെ എന്തു ഒളിഞ്ഞുനോട്ടം. അതൊക്കെ സിനിമാക്കാർ കണ്ടുപിടിച്ച ചൂടൻ രംഗങ്ങളല്ലെ?

വിഗ്രഹോപാസന നടത്താൻ കഴിവുള്ളവർ മാത്രം ക്ഷേത്രങ്ങളിൽ പോവുക. അവർ ആചാരങ്ങൾ പിന്തുടരണം. അല്ലാത്തവർ വീട്ടിലിരുന്നു നാമം ജപിച്ചാൽ മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP