Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിഴക്കിന്റെ കാതോലിക്ക

കിഴക്കിന്റെ കാതോലിക്ക

1912-ൽ കാതോലിക്കേറ്റ് സ്ഥാപിതമായത് മലങ്കരസഭയിൽ വിഷമതകൾ നിലവിലിരുന്നപ്പോഴാണ്. ഏകദേശം 2000 വർഷത്തെ സഭാ പൈതൃകവും, പുരാതനത്വവും, അപ്പോസ്‌തോലികത്വവുമൊക്കെയുള്ള മലങ്കര നസ്രാണികൾക്ക് 1912ൽ മാത്രമാണ് പരമാദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ഒരാളെ അതും തങ്ങളുടെ ഇടയിൽ നിന്നുതന്നെ ആവശ്യമാണെന്ന ബോധ്യമുണ്ടായത്. മലങ്കരസഭയിൽ സവിശേഷപരവും ഉത്തരവാദിത്തവുമുള്ളതുമായ സ്ഥാനവും, ബഹുമാനവും അധികാരവും വഹിച്ചുവരുന്നുവെന്നത് തർക്കമറ്റ യാഥാർത്ഥ്യമാണ്. കാതോലിക്ക സ്ഥാനത്തിന്റെ പദവിയും അധികാരവും ഭരണഘടനയിലും സമുന്നത കോടതിവിധി ന്യായങ്ങളിലും സുവ്യക്തമാക്കിയിട്ടുണ്ട്. മലങ്കരസഭയിലെ കാതോലിക്കേറ്റ് മലങ്കര മെത്രാൻസ്ഥാനവുമായി 1934 മുതൽ ഒന്നിച്ചു ഏക സ്ഥാനിയിലൂടെ പ്രവർത്തിച്ചുവരുന്നതും പരമോന്നത പദവിയും അധികാരവും വഹിച്ചുവരുന്നതുമാണ് അവയെല്ലാം മലങ്കര സഭയുടെ കാലാകാലങ്ങളിലെ തെരഞ്ഞെടുപ്പുകളിലും, ഉന്നത സമിതികളിലെ തീരുമാനപ്രകാരവും നടപ്പിൽ വന്നിട്ടുള്ളതാണ്. സഭാഭരണഘടനപ്രകാരം കാതോലിക്കായ്ക്ക് തുല്യരാണു മറ്റുള്ള മേല്പട്ടക്കാർ എന്നുപറയാൻ നിവൃത്തിയില്ല. ഭരണപരമായും അധികാരപരമായും പദവിയിലും അത് അതുല്യത നിലനിറുത്തുന്നു. അതുല്യതയെന്നതൊന്നില്ലെങ്കിൽ അതുവെറും ഒരു മെത്രാപ്പൊലീത്തായോ മറ്റു സമാനമോ അസമാനമോ ആയ സ്ഥാനം മാത്രമായി പരിമിതപ്പെടും.

പൗരസ്ത്യ കാതോലിക്ക മലങ്കരയിലെ കാതോലിക്കാ മറ്റേതൊരു സഭയിലെ സഭാ പരമാദ്ധ്യക്ഷനെപ്പോലെ സഭയുടെ പരമോന്നതസ്ഥാനവും അധികാരവും വഹിക്കുന്നു. 'കാതോലിക്കാ' എന്നാൽ 'പാത്രിയർക്കീസ് 'എന്നുതന്നെയാണ്. ഉദാഹരണത്തിൽ പൗരസത്യ സുറിയാനി സഭയിൽ ആരംഭിച്ച കാതോലിക്കാ സ്ഥാനം താമസിയാതെ തന്നെ പാത്രിയർക്കീസ് എന്ന നാമവും ധരിച്ചിരുന്നു. അതുകൊണ്ട് മലങ്കര ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ പത്രിയർക്കീസ് തന്നെയാണ്. കേരളത്തിനും കേരളത്തിൽപുറത്തും അങ്ങനെ ലോകമെമ്പാടുമുള്ള മലങ്കര ഓർത്തഡോക്‌സുകാരുടെ പരമാദ്ധ്യക്ഷനായ പാത്രിയർക്കീസാണ് പരിശുദ്ധ കാതോലിക്കാ.

മലങ്കരസഭാ നേതൃത്വം മലങ്കരസഭയുടെ ചരിത്രം പരിശോധിക്കുമ്പോൾ ആദ്യ 15 നൂറ്റാണ്ടുകളുടേത് അവ്യക്തമെങ്കിലും, നാളിതുവരെയും കാണാവുന്നത്, മലങ്കര നസ്രാണിക്ക് ഒരു സഭാവിജ്ഞാനീയമോ, നിശ്ചിതരൂപമുള്ള സഭാഭരണശൈലിയോ, നേതൃത്വമോ ഇല്ലായിരുന്നു എന്നതാണ് നസ്രാണികളുടെ പാരമ്പര്യം അവകാശപ്പെടുന്നതു. മാർതോമ്മാ ശ്ലീഹാ സഭാകാര്യങ്ങൾ നടത്താൻ വേണ്ടി പകലോമറ്റവും മറ്റുമായ കുടുംബങ്ങളിലുള്ളവരെ നേതൃത്വം നൽകി ക്രമീകരണം ചെയ്തു എന്നാണെങ്കിലും പിന്നീടതു ഒരു അർക്ക്ദിയാക്കോനിൽ ഒതുങ്ങിയ സഭാസ്ഥാനവും ഭരണവുമായി പകലോമറ്റം എന്നു കുടംബത്തിൽ മാത്രമായി പരിമിതപ്പെട്ട് 'ജാതിക്ക് തലവൻ' അല്ലെങ്കിൽ 'മാർഗ്ഗതലവൻ' എന്ന രീതിയലായി. 1653 വരെ തദ്ദേശീയ മെത്രാൻ സ്ഥാനം വളർന്നില്ല. അതു അത്യാവശ്യമായി വന്നപ്പോൾ മേല്പട്ടസ്ഥാനം ലഭ്യമാക്കാൻ വേണ്ട യാതൊരു തര അനുകൂല സാഹചര്യവും സിദ്ധിച്ചില്ല. ഈ സഹാചര്യത്തിലാണല്ലോ 12 പട്ടക്കാർ സമൂഹത്തിന്റെ ആഗ്രഹപ്രകാരം മാർ തോമാ ഒന്നാമന്റെമേൽ കയ്‌വയ്‌പ്പു നടത്തിയത്.

അതിലൂടെ ഇവിടെ വന്ന മെത്രാന്മാരിലുടെ മേല്പട്ടസ്ഥാനം നിലനിറുത്തിയതും ഈ സാഹചര്യത്തിലാണ്. അന്ത്യോഖ്യാ പാത്രിയർക്കീസ് ഈ സാഹചര്യത്തിലൂടെ മലങ്കരസഭയെ ക്രമേണ അന്ത്യോഖ്യൻ സഭാപാരമ്പര്യത്തിലാക്കിയെങ്കിലും തന്റെ സമ്പൂർണ്ണ അധീശത്വമംഗീകരിച്ചുള്ള ഒരു സാഹചര്യത്തിലേക്കു നീക്കാൻ എത്ര പരിശ്രമിച്ചിട്ടും കഴിഞ്ഞില്ല. മലങ്കരസഭയിലെ ചില വിഭാഗങ്ങളെ കാലാകാലങ്ങളിൽ തന്റെ വശത്താക്കി ഈ ഉദ്ദേശ്യം നേടാൽം ശ്രമിച്ചു. മലങ്കരസഭ കാലാകാലങ്ങളിൽ അൽഭവിച്ചുവന്നതായ തദ്ദേശീയമായ ആന്തരിക സഭാസ്വാതന്ത്യ്‌രം വീണ്ടെടുത്ത ഒരു പ്രക്രിയയാണ് കാതോലിക്കേറ്റിൽ കാണുന്നത് പൗരസ്ത്യ കാതോലിക്കേറ്റിലൂടെ മലങ്കര സഭ അതിന്റെ സ്വാതന്ദ്ര്യം നിലനിർത്തുകയും പാത്രിയർക്കീസിനെ അകറ്റി നിർത്തുകയും ചെയ്തത് ഒരു നിസ്സാര സംഗതിയല്ല. കാതോലിക്കേറ്റ് സ്വതന്ത്രയായി വളരുന്നു, അതിന്റെ അധികാരങ്ങളും പദവികളും വിസ്തൃതമാക്കുന്നു. ഇപ്രകാരം കാതോലിക്കേറ്റ് ശക്തിയാർജ്ജിക്കുന്നതിന് അക്കാലങ്ങളിൽ സഭാനേതൃത്വമലങ്കരിച്ചവരായ അത്മായരും ഇടയന്മാരും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട് . മലങ്കരയിലെ കാതോലിക്കേറ്റ് വളർന്നുകൊണ്ടാണിരിക്കുന്നത് അത് വളരുന്തോറും അതിന്റെ പദവിയും അധികാരവും വർദ്ധിച്ചുകൊണ്ടേയിരിക്കുമെന്നത് സ്വാഭാവിക പ്രക്രിയ മാത്രമാണ്. നല്ല ലക്ഷ്യത്തോടെ അവയെ ശക്തീകരിക്കാതെ അനാവശ്യ പരാമർശങ്ങൾ ആർക്കും യാതൊരുവിധത്തിലും ഭൂഷണമല്ല. മലങ്കരയിലെ കാതോലിക്കായ്ക്കു ഉള്ള പദവിയും അധികാരവു മലങ്കരസഭ തന്നെ കാലാകാലങ്ങളിൽ അംഗീകരിച്ച് നൽകിയിട്ടുള്ളവകളാണ് അതല്ലാതെ സ്വയമാർജ്ജിച്ചിട്ടുള്ളതല്ല അതുകൊണ്ട് അവ അംഗീകരിച്ച് വളർത്തി പരിപോഷിപ്പിക്കേണ്ടത് സഭയുടെ ആവശ്യവുമാണ്.

അധികാരവും പദവിയും കാതോലിക്കായുടെ പദവിയും അധികാരവും മൂന്നു പദങ്ങളിൽ സംഗ്രഹിക്കാം. പരിശുദ്ധ കാതോലിക്ക മലങ്കരസഭയുടെ സഭാപരവും, വൈദികവും ആത്മീകവുമായ അധികാരങ്ങളുടെ പരമാധികാരിയാണ്. ഭരണഘടന, കോടതിവിധികൾ, നിലവിലുള്ള സഭാസംവിധാനങ്ങൾ എന്നിവ എല്ലാം ഈ വസ്തുതകളാണ് ഉദ്‌ഘോഷിക്കുന്നത്. സഭയുടെ തലവനായ പരിശുദ്ധ കാതോലിക്ക മലങ്കരമെത്രാപ്പൊലീത്തയും, കാതോലിക്കായുമാണ് അദ്ദേഹത്തിന് തുല്യരും സമനുമായി മറ്റൊരു പദവി മലങ്കര സഭയിൽ ഇല്ല. മറ്റു മേല്പട്ടക്കാരായ സഹോദര മെത്രാന്മാരുടേയും, സഭാസമിതികളിലെ അംഗങ്ങളുടെ ആലോചനയോടും അംഗീകാരത്തോടും കൂടിയാണ് സർവ്വകാര്യങ്ങളും കാര്യക്ഷമമാക്കുന്നത്. സഭ ഭരമേല്പിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങൾ യഥായോഗ്യം നിർവ്വഹിക്കുന്നു. മറ്റുള്ള സഭാധ്യക്ഷൻന്മാരുമായി താരതമ്യത്തിന്റെ പ്രസക്തിയേ ഉദിക്കുന്നില്ല മുൻഗണനയോ, പിൻഗണനയോ താരതമ്യമോ ഇവിടെ പ്രസക്തമല്ല മലങ്കര സഭാ മക്കളെ സംബന്ധിച്ചിടത്തോളം മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്ക മാത്രമാണ്. മലങ്കര സഭയുടെ സമ്പൂർണ്ണ ഭരണാധിപതി കാതോലിക്കയായിരിക്കുമ്പോൾ തന്റെ അധീശത്വത്തിലുള്ള മെത്രാന്മാരെ സ്ഥലം മാറ്റാൽം വിരമിപ്പിക്കാൻ വിടാൽം വേണ്ടി ഉചിമതമായ നിശ്ചയങ്ങൾ എടുക്കാൻ കാതോലിക്കായ്ക്കും അൽബന്ധ സഭാഭരണ സംവിധാനങ്ങൾക്കും അവകാശവും അധികാരവുമുണ്ട് അതുചോദ്യം ചെയ്യാവുന്നതാണെന്നുതോന്നുന്നില്ല ചോദ്യം ചെയ്യുന്നത് അയുക്തിയെന്നേപറയാവൂ കാലത്തിന്റെ ആവശ്യമൽസരിച്ച് സമുചിത തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നത് സഭയ്ക്ക് ഗുണം ചെയ്യും.

ഉപസംഹാരം മലങ്കര സഭയുടെ ചരിത്രം പരിശോധിക്കുമ്പോൾ സഭനേതൃത്വം കാലാകാലങ്ങളിൽ ദാരുണാൽഭവങ്ങളിലൂടെ കടന്നുപോയി. വളരെയധികം നഷ്ടങ്ങൾ അൽഭവിച്ചും വിശ്രമമില്ലാതെ പരിശ്രമിച്ചുമാണ് ഇന്നീനിലയിലുള്ള കാതോലിക്കേറ്റ് വളർത്തിയെടുത്തിട്ടുള്ളത്. ആവ്വിധം പ്രവർത്തിച്ചവർ ഉദ്ദേശിക്കുന്നത് ഇന്നു ആ സ്ഥാനമലങ്കരിക്കുന്നവർ ആ 'സ്ഥാപനത്തിന്റെ' പദവിയും അധികാരവും നിലനിർത്തിക്കൊണ്ടുപോകാൻ വേണ്ടിയാണ്.

2 മലങ്കരയിലെ കാതോലിക്കേറ്റ് ആ സഭയുടെ അത്യാവശ്യമൽസരിച്ച് മാത്രം ഉണ്ടായതാണ് മറ്റു സഭാപാരമ്പര്യങ്ങളിലുള്ള ഈ വിധസ്ഥാപനങ്ങളുമായോ, പദവികളുമായോ യാതൊരുവിധ താരതമ്യത്തിന്റേയും ആവശ്യമുള്ളതല്ല കാനോനിക അടിത്തറയും, സഭാവിജ്ഞാനീയവും മറ്റുള്ളവരുടേതുപോലെ അതിനാവശ്യമില്ല മലങ്കരസഭയുടെ സുഗമവും, കാര്യക്ഷമവുമായ നടത്തിപ്പിനിത് അത്യന്താപേക്ഷിതമെന്ന് ബോദ്ധ്യമായിരിക്കെ ആസ്ഥാനത്തേയും, അതലങ്കരിക്കുന്നവരേയും ഉത്തരോത്തരം അവരുടെ സഭാദൗത്യങ്ങൾ നിർവ്വഹിക്കുന്നുതിൽവേണ്ടി ശക്തീകരിക്കുക ഇതിന് വേണ്ടതായ അടിത്തറ മലങ്കരസഭ തന്നെ കാലാകാലങ്ങളിൽ നിലവിൽ വരുത്തിയിട്ടുണ്ട് അവ മതിയാകും. അവ നിലനിർത്താൻ മലങ്കരസഭയിലെ മെത്രാപ്പൊലീത്താമാർക്ക് തികഞ്ഞ ഉത്തരവാദിത്തമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP