Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അംബാസിഡറിനും എച്ചഎംടിക്കും എന്തുപറ്റിയതാണ്?

അംബാസിഡറിനും എച്ചഎംടിക്കും എന്തുപറ്റിയതാണ്?

അംബാസിഡർ കാറും എച്ച്എംടി വാച്ചും നമുക്ക് കാട്ടിത്തരുന്ന ആദ്ധ്യായം എന്താണ്. അടുത്തയിടയിലാണ് രണ്ടും എന്നന്നേക്കുമായി പ്രവർത്തനം നിർത്തുവാൻ തീരുമാനിച്ചത്. കെൽട്രോണിന്റെ (KELTRON) ടിവിയും റേഡിയോയും നിർത്തി പോകുന്നതും നമ്മൾ കണ്ടതാണ്. വർഷങ്ങൾ തുടർച്ചയായി ഭീമമായ സാമ്പത്തിക നഷ്ടം സഹിച്ചു കുറെ ജോലിക്കാരെ നിലനിർത്താനായി മാത്രം നിലനിന്നിരുന്ന സ്ഥാപനങ്ങൾ ആരെന്ത് പറഞ്ഞാലും സമൂഹത്തിനു ഒരു ബാധ്യത തന്നെയാണ്. കാലാകാലങ്ങളിൽ നടപ്പാക്കാമായിരുന്ന മാറ്റങ്ങൾ നടത്തുന്നതിന് മേല്പറഞ്ഞ സ്ഥാപനങ്ങളൊക്കെ വൻ വില നല്‌കേണ്ടി വന്നു.

ലോകത്തില ഒരു വികസിത രാജ്യത്തില്ലും നഷ്ടങ്ങൾ കുമിഞ്ഞു കൂടുന്ന സ്ഥപങ്ങളൊന്നും നമ്മുടെ നാട്ടിലെ പോലെ നിലനിർത്തിയതായി കേട്ടിട്ടില്ല. ആദ്യമാദ്യം കുറച്ചു സഹായങ്ങൾ കൊടുക്കും. പിന്നെയും ഫലങ്ങളില്ലെങ്കിൽ അവയ്‌ക്കൊക്കെ താഴിടുക തന്നെ അവിടെയൊക്കെ കാണുന്നത്. എച്ച്എംടി വാച്ചുകൾ കഴിഞ്ഞ 12 വർഷത്തിലേറെയായി ഭീമ നഷ്ടത്തിലാണ് പ്രവർത്തിച്ചതെന്നു അറിയുന്നു.

അംബാസിഡർ കാറുകളെ സംബന്ധിച്ചു പറയുകയാണെങ്കിൽ കാലാകാലങ്ങളിൽ വേണ്ടരീതിയിലുള്ള വൈവിധ്യകരണം (DIVER SIFICATION ) നടന്നിരുന്നുവെങ്കിൽ കമ്പനി നിലനിർത്തുക തന്നെയല്ല ഒരു പക്ഷെ ഇന്നും രാജ്യത്തെ വാഹന നിർമ്മാതാക്കളുടെ മുൻനിരയിൽ തന്നെ അതിനു നില്കുവാൻ കഴിഞ്ഞേനെ. കുറഞ്ഞപക്ഷം ഭാരതത്തിലെ ഓട്ടോറിക്ഷകളുടെ വിപണി സാധ്യത എങ്കിലും മുന്നിൽകണ്ട് മാറ്റങ്ങൾ വരുത്തുമായിരുന്നു എങ്കിൽ ഇന്ന് ബജാജ് പോലെ തന്നെ ഒരുപക്ഷെ ഓട്ടോ വിപണിയിൽ എങ്കിലും അംബാസിഡർ എന്ന ബ്രാൻഡ് മുൻപന്തിയിൽ നിന്നേനെ. ഇപ്പോഴും ഭാരതത്തിനോട് ചേർന്ന് കിടക്കുന്ന പാക്കിസ്ഥാൻ ഒഴികെയുള്ള സ്ഥലങ്ങളിൽ എല്ലാം ബജാജ് ഓട്ടോകൾക്ക് സാമാന്യം നല്ല വിപണി തന്നെ ഉണ്ട്.

1990 കളിൽ അംബാസിഡർ കാറുകളുടെ ടാക്‌സി മാർക്കറ്റ് ഇടിഞ്ഞപ്പോൾ തന്നെ കമ്പനി മാറ്റങ്ങളെ കുറിച്ചും വൈവിധ്യകരണത്തെയും കുറിച്ച് ചിന്തിക്കേണ്ടിയിരുന്നു. അന്നുവരെ അംബാസിഡർ മാത്രം കയ്യടക്കിവച്ചിരുന്ന ടാക്‌സി സെക്ടറിൽ മറ്റ് വാഹനങ്ങൾ വന്നു തുടങ്ങുകയും റോഡുകളിൽ അംബാസിഡർ വാഹങ്ങളുടെ മേൽക്കോയ്മ (UPPERHAND) ചോദ്യം ചെയ്തു തുടങ്ങിയപ്പോഴേ കൊൽക്കത്ത കമ്പനി മറ്റു വഴികളെ കുറിച്ചാലോചിക്കേണ്ടതായിരുന്നു. പക്ഷെ അവർ കണ്ണുംകെട്ടി ഇരുന്ന സമയത്ത് എക്സ്‌പ്രസ്സ് വേഗത്തിൽ മറ്റുള്ളവർ വളരുകയും അംബാസിഡർ കാറുകളെ കാഴ്ചക്കാർ ആകി മാറ്റുകയും ചെയ്തു എന്നതാണ് സത്യം.

ഏതാണ്ടിതുപോലെ ഒക്കെയാണ് എച്ച് എം ടി വാച്ചുകൾക്കും സംഭവിച്ചിരിക്കുന്നത്. അംബാസിഡർ സ്വകാര്യ മേഖലയിലായിരുന്നു എങ്കിൽ എച്ച് എം ടി പൊതു മേഖലയിലാണെന്നു മാത്രം. 1991ലെ സാമ്പത്തിക ഉദാരവത്ക്കരണത്തോടെ വിദേശ നിർമ്മിത വാച്ചുകളുടെ വലിയ നിലയിലുള്ള കടന്നു കയറ്റവും ടൈറ്റാൻ അടക്കമുള്ള ഇന്ത്യൻ കമ്പനികളുടെ ശക്തമായ മാർക്കറ്റിങ് തന്ത്രങ്ങളെ ചെറുക്കാൻ കഴിയാതെ പോയതുമാണ് എച്ച് എം ടി വാച്ചുകളെ വിപണിയിൽ നിന്നും തുടച്ചു നീക്കിയത്. ഒരു കാലത്ത് ഭാരതത്തിലെ ടി വി മാർക്കറ്റിൽ ശക്തരായിരുന്നു നമ്മുടെ കെൽട്രോൺ. കമ്പനി വിപണിയിൽ നിന്നും പുറത്തു പോയത് പോലും വളരെ വൈകി മാത്രമാണ് നാട്ടുകാർ പോലും അറിഞ്ഞത്. മാറ്റങ്ങളോട് മുഖം തിരിച്ചു നില്ക്കാനുള്ള നമ്മുടെ പ്രവണതയും പുതിയവ സ്വീകരിക്കാനുള്ള വൈമുഖ്യതയുമാണ് മേല്പറഞ്ഞ സ്ഥാപനങ്ങൾക്ക് സംഭവിച്ചത്.

ഇനിയും രാജ്യത്തു നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ കെഎസ്ആർടിസി ഉൾപ്പെടെ ഉള്ള പല സഥാപനങ്ങളുടെയും സ്ഥിതി മറ്റൊന്നായിരിക്കുകയില്ല. അടുത്ത കാലത്ത് കോട്ടയം പട്ടണത്തിൽ കൂടി കടന്നു പോകുമ്പോൾ കണ്ട ഒരു കാര്യം പറയാം. കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാർ കസ്റ്റമേഴ്‌സ് ഇല്ലാതെ സുഖം ആയി കിടന്നുറങ്ങുന്നു. അതും ഓണം സീസണിൽ. തൊട്ടടുത്തുള്ള വസ്ത്രവ്യാപാര സ്ഥാപങ്ങള്ളിൽ ഒക്കെ തിരക്കോട് തിരക്ക്. ഇത്തരം വെള്ളാനകളായ (വൈറ്റ് എലെഫന്റ്‌റ്) പ്രസ്ഥാനങ്ങളെ നിലനിർത്താൻ മുടക്കുന്ന കാശിനു നാല് വാഴ വച്ചാൽ അതിൽ നിന്നെങ്കിലും വലതും പൊതുജനത്തിന് കിട്ടും.
മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞാലെ എത്ര വമ്പന്മാർ വന്നാലും നന്നായി പ്രവർത്തിക്കാൻ കഴിയും എന്നുള്ളതിന്റെ മികച്ച ഉദാഹരണമല്ലെ ഗുജറാത്തിലെ അമുൽ എന്ന സഹകരണ മേഖലയിൽ തുടങ്ങിയ സ്ഥാപനം. ഇത്ര മത്സരമുള്ള ഒരു മേഖല ആയിട്ടുകൂടി ഇന്നും അമുൽ ഉത്പന്നങ്ങൾക്ക് ഭാരത്തിൽ തന്നെയല്ല ഇന്ത്യക്കാർ കൂടുതലുള്ള എല്ലാ വിദേശ വിപണിയിലും നല്ല സാന്നിധ്യമുണ്ട്.

എന്തിന് അമൂൽ തന്നെ പറയണം. നമ്മുടെ ഇന്ത്യൻ കോഫീ ഹൗസ് തന്നെ എടുത്തൽ പോരെ. ഏതാണ്ട് 100 ഓളും ബ്രാഞ്ചുകളുള്ളതിൽ പകുതിയും നഷ്ടത്തിലായിട്ടും ബാക്കി ഉള്ളവ കൊണ്ട് ആ പ്രസ്ഥാനം സാമാന്യം നന്നായി നടക്കുന്നില്ലേ. നമ്മുടെ സർക്കാർ സ്ഥാപനങ്ങിളിൽ എല്ലാം കാന്റീൻ നടത്താൻ ഇപ്പോഴും ആദ്യം അധികാരികൾ അപ്പ്രോച് ചെയ്യുന്നത് ഐ സി എച്ചിനെ അല്ലെ. സ്വകാര്യ ആശുപത്രികൾ വരെ ഇപ്പോൾ ഐ സി എച്ച് ഇന്ന് സ്ഥലം കൊടുക്കാൻ റെഡി ആയി രംഗത്ത് വരുന്നു. കൂടാതെ കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളിൽ എല്ലാം കാന്റീൻ തുടങ്ങാനുള്ള ശ്രമവും കമ്പനി നടത്തുന്നു. ഇത്തരം ശ്രമങ്ങൾ നമ്മെ കാണിച്ചു തരുന്നത് വ്യാപാരം നന്നാവാൻ ഒരു എം ബി എയും വേണ്ട പ്രായോഗിക ബുദ്ധിയും കഠിനാധ്വാനവും കാര്യങ്ങളെ മുൻകൂട്ടി കാണാനുള്ള ദീർഘവീക്ഷണവും മതി എന്നുള്ളതാണ്.

അടുത്തകാലത്ത് നടന്ന ഒരു സംഭവം ഞാൻ ഇവിടെ വിവരിക്കട്ടെ. മധ്യ തിരുവിതാംകൂറിലെ ഒരു പ്രമുഖ ടൗണിൽ 40 വർഷത്തിലേറെ പ്രവർത്തിച്ച കെട്ടിടത്തിൽ നിന്ന് ഐ സി എച്ച് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. അതോടൊപ്പം അവിടുത്തെ ജോലിക്കാർ തൊഴിൽരഹിതരാകുകയും ചെയ്തു. ആ കെട്ടിടം പുതുക്കി പണിത ശേഷം അവിടെ മുൻപുണ്ടായിരുന്ന ജോലിക്കാർക്കൊപ്പം ചേർന്ന് മൂന്ന് സ്വകാര്യ സംരംഭകർ അതെ സ്ഥലത്ത് ഇന്ത്യൻ കോഫി ഹൗസിനു സാമ്യമുള്ളതായ പേരോട് കൂടി തുടങ്ങിയ സ്ഥാപനും ഇന്ന് അവിടെ വൻ ഹിറ്റായി മാറി കഴിഞ്ഞു. മുൻപ് കോഫീ ഹൗസിൽ ഉണ്ടായിരുന്ന ജോലിക്കാരുടെ കഠിന ശ്രമവും അവരോടൊപ്പം ചേർന്ന സംരംഭകരുടെ അവസരത്തിനൊത്തുള്ള പ്രവർത്തനവുമാണ് സ്ഥാപനത്തെ വിജയത്തിലേക്ക് നയിച്ച്‌കൊണ്ടിരികുന്നത്. ഇതും നഷ്ടം മാത്രം കൈമുതലുള്ള കെഎസ്ആർടിസി ഉൾപ്പെടെ ഉള്ള പൊതു മേഖലയിലെ മാനേജർമാർക്കും തൊഴിലാളികൾക്കും ഒരു പ്രചോദനവും മാതൃകയുമാവട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP