Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സായാഹ്ന ജീവിതത്തിന് ഉല്ലാസം പകരാൻ ഗ്രാമീണ വായനശാലകളിൽ കുട്ടികളുടെ പാർക്കുകൾ കൂട്ടിച്ചേർക്കണം

സായാഹ്ന ജീവിതത്തിന് ഉല്ലാസം പകരാൻ ഗ്രാമീണ വായനശാലകളിൽ കുട്ടികളുടെ പാർക്കുകൾ കൂട്ടിച്ചേർക്കണം

സായാഹ്നങ്ങളിൽ കുടുംബ സമേതം പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്ന ഒന്നുമില്ല എന്ന ഒരു കുറ്റം ഗ്രാമീണ ജീവിതത്തിനു പൊതുവേ ചാർത്തപ്പെട്ട ഒന്നാണ്. ആണുങ്ങൾക്ക് പോകാൻ കവലകളും, കളിസ്ഥലങ്ങളും ഒക്കെ ഉള്ളപ്പോൾ, സ്ത്രീകൾക്കും കുട്ടികൾക്കും പോകാൻ മത ഇടങ്ങൾ മാത്രമാണ് ഉള്ളത്. ഈ അവസ്ഥയാണ് പലപ്പോഴും ടെലിവിഷൻ വഴി പകരുന്ന പിന്തിരിപ്പൻ കലാ രൂപങ്ങൾക്ക് അടിമകൾ ആകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. പണ്ടൊക്കെ ഗ്രാമങ്ങളിൽ സജീവമായിരുന്ന കലാ ശാലകളും, സിനിമാ കൊട്ടകകളും പകർന്നു തന്നിരുന്ന ഉല്ലാസം ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം.

എന്നാൽ നഗരങ്ങളിൽ സ്ഥിതി വ്യത്യസ്ഥം ആണ്, അവിടെ ഷോപ്പിങ് മാളുകൾ, പാർക്കുകൾ കൂടാതെ സിനിമാ ശാലകൾ എന്നിവ മനുഷ്യരുടെ സമയം ചിലവഴിക്കാൻ വേദി ഒരുക്കുന്നു. ഇത്തരുണത്തിൽ, ഗ്രാമങ്ങളിൽ എങ്ങനെ മതേതര വേദികൾ ഒരുക്കാം, എന്നത് വളരെ ശ്രദ്ധ അർഹിക്കുന്ന ഒരു വിഷയം ആണ്.

കുടുംബങ്ങൾക്ക് സമയം, അല്ലെങ്കിൽ സായാഹ്നം ചിലവഴിക്കാൻ സ്ഥലങ്ങൾ ഒരുക്കുക എന്നത് വളരെ ആവശ്യമായ കാര്യം ആണ്. ഗ്രാമങ്ങളിൽ നഗര സംസ്‌കാരം ഇരച്ചു കയറുമ്പോൾ, ഒരു മതിലിനപ്പുറം പരസ്പരം അറിയാത്ത ജീവിതങ്ങളുടെ എണ്ണവും പെരുകുന്നു. ഈ പേരുകൾ ഒരു വലിയ സാമൂഹ്യ ദുരന്തം ആണ്. ഇടപഴകുന്നതിനു വേണ്ടി ഉള്ള വേദികൾ ഒരുക്കാൻ, ഏറ്റവും എളുപ്പം ഇന്ന് നിലവിലുള്ള വായനശാല പ്രസ്ഥാനങ്ങൾക്കാണ്. കുറച്ചു സ്ഥലം കൂടി വാങ്ങിയോ, ഉള്ള സ്ഥലം പ്രയോജനപ്പെടുത്തിയോ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ട ഒരു ചെറിയ പാർക്ക് നിർമ്മിക്കുക. അവിടെ നടപ്പാതകൾ, ഊഞ്ഞാൽ, ഊർന്നിറങ്ങാൻ ഉള്ള സ്ലയിഡർ അങ്ങനെ ലളിതം എങ്കിലും അർഥവത്തായ കുറച്ച് ഉപകരണങ്ങൾ സ്ഥാപിക്കുക, നല്ല വെളിച്ചം കൂടി കൊടുക്കുക, കുടുംബങ്ങൾക്ക് സായാഹ്നങ്ങൾ തുറന്നു കൊടുക്കുക. അതിനുള്ള ശ്രോതസുകൾ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴിയോ, റസിഡന്റ്‌സ് അസോസിയേഷൻ വഴിയോ, സംഭാവന വഴിയോ കണ്ടെത്താൻ ശ്രമിക്കാവുന്നതാണ്.

മനുഷ്യർ തമ്മിൽ ഇടപഴകാനുള്ള സ്ഥലങ്ങൾ, സംസാരിക്കാനുള്ള, ചർച്ച ചെയ്യാനുള്ള സ്ഥലങ്ങൾ ഉണ്ടാവുന്നത് കൂടാതെ, അവിടെ ഇരുന്നു വായിക്കാനുള്ള അവസരം ഉണ്ടാവുന്നത് വായനയിലേക്കും കൂടുതൽ പേരെ ആകർഷിക്കും എന്നത് വലിയ പ്രത്യേകത ആണ്. അങ്ങനെ ശോഷിച്ചു വരുന്ന വായനക്കും, ദുർബലം ആയി വരുന്ന സാമൂഹ്യ ബന്ധങ്ങൾക്കും ഒരു ബദൽ മാർഗം തന്നെയാണ് വായനശാലയോട് ചേർന്ന് ഉയർത്തേണ്ട പാർക്കുകൾ. വിരസമായ സായാഹ്ന ജീവിതത്തിനു പകരം ഉല്ലാസം തരുന്ന ഒന്ന് നമുക്ക് ചേർന്ന് സൃഷ്ടിക്കാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP