Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൃഷ്ടിക്കപ്പെടേണ്ട പൊതു ഇടങ്ങൾ

സൃഷ്ടിക്കപ്പെടേണ്ട പൊതു ഇടങ്ങൾ

തു നഗര പ്രദേശത്തിനും, ഗ്രാമ പ്രദേശത്തിനും പൊതു ഇടങ്ങൾ അത്യാവശ്യം ആണ്. നമ്മുടെ സമീപകാല കാഴ്ചകൾ പൊതു മതേതര ഇടങ്ങളുടെ ഭീമമായ തകർച്ചയെ ആണ് കാണിക്കുന്നത്. മത ഇടങ്ങളിൽ സംഭാവന കൊടുത്താൽ അനുഗ്രഹവും മനസിനു തൃപ്തിയും, സ്വകാര്യ സ്ഥാപങ്ങൾക്ക് കൊടുത്താൽ അഭിവയോധികിയും, ലാഭ വിഹിതവും ലഭിക്കും. പക്ഷേ പൊതു ഇടങ്ങൾക്ക് കൊടുക്കുന്നത് എല്ലാം കൊണ്ടും നഷ്ടകച്ചവടം ആണ് എന്ന വിപണി ബുദ്ധി, നാട്ടുഭാഷയിൽ പറഞ്ഞാൽ 'ചന്ത ചിന്താഗതി' ആണ് നമ്മളെ പലപ്പോഴും നയിക്കുന്നത്. ഇങ്ങനെ പൊതു ഇടങ്ങളുടെ നഷ്ടം നമ്മുടെ സമൂഹത്തിന്റെ നഷ്ടം ആണ് എന്ന് തിരിച്ചറിയാൻ ഉള്ള കഴിവ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

മനുഷ്യനെ കൂടുതൽ കൂടുതൽ അന്യവല്ക്കരിക്കാനും, ചൂഷണം ചെയ്യാനും വളരെ ഔത്സുക്യത്തോടെ വിപണി നിൽക്കുമ്പോൾ അഭയം ഇല്ലാതെ ഓടുക എന്നതായി മാറിയിട്ടുണ്ട് കേവല മനുഷ്യ ധർമവും കർമവും. ഇങ്ങനെ ഓടുമ്പോൾ അയാൾക്ക് നില്ക്കാനും, ശ്വസിക്കാനും, പൊരുതാനും നല്ലൊരു നാളെ സ്വപ്നം കാണാനും ഉള്ള ഇടങ്ങൾ ഒരുക്കിക്കൊടുക്കുക എന്നത് ഒരു ഭരണകൂടത്തിന്റെ കടമകളിൽ ഉയർന്ന സ്ഥാനത്തേക്ക് വരുന്നത് യാദൃശ്ചികം അല്ല. എല്ലാ മനുഷ്യർക്കും പ്രവേശനം സാധ്യമായ, വൃത്തിയുള്ള, സുരക്ഷയുള്ള പൊതു ഇടങ്ങൾ ഇതൊരു കുടുംബത്തിന്റെയും, മനുഷ്യന്റെയും സ്വപ്നം ആണ്.

വികസിത രാജ്യങ്ങളിൽ പാർക്കുകൾ എന്നത് ഏതൊരു നഗരത്തിന്റെയും ആകർഷണീയത ഉണ്ടാക്കുന്ന ഒരു പ്രധാന ഘടകം ആണ്. എന്താണ് നമ്മുടെ നാട്ടിലെ സ്ഥിതി? വളരെ ശോചനീയം എന്ന് പറയേണ്ടി വരും. മറൈൻ ഡ്രൈവോ, കനകക്കുന്നോ, മാനാഞ്ചിറയോ വലിയ നഗരങ്ങളിൽ കണ്ടേക്കും. പക്ഷേ നികുതി അടക്കുന്ന ജനം ഒരുമിച്ചു ചോദിക്കേണ്ട ചോദ്യം ആണ്, ഞങ്ങൾ വീടുകളിലും വിപണിയിലും മതസ്ഥാപനത്തിലും അല്ലാതെ വേറെ എവിടെയും പോകണ്ട എന്നാണോ നിങ്ങൾ പറയുന്നത് എന്ന്?

സാധാരണ കുടുംബങ്ങൾക്കും മനുഷ്യർക്കും കടന്നു ചെല്ലാവുന്ന ഇടങ്ങളെ വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് ഏതൊരു പ്രാദേശിക ഭരണകൂടത്തിന്റെയും ഉത്തരവാദിത്തം ആണ്. അതിനു സ്ഥലം ലഭ്യമാക്കാൻ കഴിയുന്നില്ലെങ്കിൽ വിദ്യാലയങ്ങളുടെ സ്ഥലം വാരാന്ത്യം മാത്രം പാട്ടത്തിനു എടുത്തു, ഉപയോഗപ്രദം ആക്കി ചെറിയ തുക ഈടാക്കി സായാഹ്നങ്ങളിൽ ഉപയോഗിക്കാൻ പൊതുജനത്തിന് തുറന്നു കൊടുക്കാൻ ശ്രമം ഉണ്ടാകണം. പക്ഷേ, ഏറ്റവും ആദ്യം വേണ്ടത് ഈ ആവശ്യത്തെ, പ്രാദേശിക ഭരണകൂടം സ്വന്തം ഉത്തരവാദിത്തം ആയി തിരിച്ചറിയുക എന്നത് തന്നെ ആണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP