Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം വീട്ടിൽ ബോംബ് സൂക്ഷിച്ചിട്ട് അയൽവാസിയുടെ വീട്ടിൽ ഓലപ്പടക്കമുണ്ടെന്ന് പരാതി പറഞ്ഞ് സമരം ചെയ്യുന്നത് പോലെയാണ് പുതുവൈപ്പിനിലെ സമരം; ഇപ്പോഴത്തേത് അനാവശ്യ സമരം: ഗൾഫിലെ ഓയിൽ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസിക്ക് പറയാനുള്ളത്

സ്വന്തം വീട്ടിൽ ബോംബ് സൂക്ഷിച്ചിട്ട് അയൽവാസിയുടെ വീട്ടിൽ ഓലപ്പടക്കമുണ്ടെന്ന് പരാതി പറഞ്ഞ് സമരം ചെയ്യുന്നത് പോലെയാണ് പുതുവൈപ്പിനിലെ സമരം; ഇപ്പോഴത്തേത് അനാവശ്യ സമരം: ഗൾഫിലെ ഓയിൽ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസിക്ക് പറയാനുള്ളത്

പുതുവൈപ്പിനിൽ എൽ.പി.ജിക്കെതിരെ നടക്കുന്ന സമരത്തിന് പിന്നിൽ നടക്കുന്നത് രാജ്യദ്രോഹം തന്നെയാണ്. പ്രതിവർഷം മൂവായിരം കോടി നഷ്ടം വരുന്ന ട്രെക്ക് മുതലാളിമാരാണ് ഇതിനു പിന്നിൽ എന്നാണു അറിയുന്നത്. ആ സീ.ആർ നീലകണ്ഠനെയും അവിടത്തെ സാധാരണക്കാരെയും നിർത്തി കളിക്കുന്നത് അവരാണ് എന്നാണ് കരുതേണ്ടത്.

ഓയിൽ & ഗ്യാസ് ഫീൽഡിൽ ഞാൻ ജോലിചെയ്യാൻ തുടങ്ങിയിട്ട് വർഷം 20 ആയി... അബുദാബിയിലെ ഏറ്റവും വലിയ റിഫൈനറിയാണ് ADNOC-ന്റെ (Abudhabi National Oil Company) കീഴിലുള്ള ''റുവൈസ് റിഫൈനറി'' 1997-ൽ ആ റിഫൈനറിയിൽ പുതുതായി 74 കൂറ്റൻ ഭീമൻ ടാങ്കുകൾ പണിയുകയുണ്ടായി.... അഞ്ചു വർഷത്തെ പ്രോജക്റ്റായിരുന്നു അത്... ഞാനും ഉണ്ടായിരുന്നു മൂന്ന് വർഷം ആ പ്രോജക്റ്റ് ടീമിനൊപ്പം റുവൈസ് റിഫൈനറിയിൽ... ഓയിലും ഗ്യാസും അതിനെക്കാളൊക്കെ ദൂരവ്യാപകമായ ദുരന്തങ്ങൾ ഉണ്ടാക്കാവുന്ന രാസപദാർഥങ്ങൾ പോലും സൂക്ഷിക്കാവുന്ന വിവിധയിനം കൂറ്റൻ ടാങ്കുകൾ.. ഇവിടെ മെറ്റീരിയൽ കോർഡിനേറ്ററായി ജോലിചെയ്ത എനിക്കറിയാം അവിടെ ടാങ്ക് നിർമ്മാണത്തിന് ഏതു തരം മെറ്റീരിയൽസ് ആണ് ഉപയോഗിച്ചതെന്നും... അതിന്റെ സുരക്ഷാ സംബന്ധമായ കാര്യങ്ങളും... അവിടെ 42 MM കനത്തിൽ കൂടുതലുള്ള ഒരു പ്ലേറ്റ് പോലും രാസപദാർഥങ്ങൾ സൂക്ഷിക്കുന്ന ടാങ്കിനൊഴികെ ഒരു ടാങ്കിന് പോലും ഉപയോഗിച്ചിട്ടില്ല... എല്ലാ അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചായിരുന്നു അന്നവിടെ ആ 74 ടാങ്കുകളുടെയും പണി പൂർത്തിയാക്കിയത്... ഇന്ത്യക്കാരനായ ശങ്കർ എസ്. ദാസ് എന്ന പ്രൊജെക്റ്റ് എഞ്ചിനിയറായിരുന്നു ആ പ്രൊജെക്റ്റിന്റെ ചുക്കാൻ പിടിച്ചിരുന്ന പ്രോജ്കറ്റ് മാനേജർ... കൂടാതെ ടാങ്ക് പണിയിൽ പുലിയായിരുന്ന മലയാളി കൂടിയായ ''ടാങ്ക് ചാക്കോ'' എന്ന പേരിലറിയപ്പെടുന്ന ''ജെനറൽ ഫോർമാൻ/സൂപ്പർവൈസർ'' ചാക്കോ സാറും... ചാക്കോ സാർ വിശ്രമ ജീവിതത്തിനിടെ അസുഖം ബാധിച്ച് മരിച്ചു പോയെന്ന് ഈയിടെ അറിയാൻ കഴിഞ്ഞു...

പറഞ്ഞ് വന്നത്... പുതുവൈപ്പിനിൽ കഴിഞ്ഞ 8 വർഷമായി കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (IOC) പുതുവൈപ്പിലെ എൽ.പി.ജി സംഭരണ പ്ലാന്റ് പണിയുന്നതിനെയും അതിനെതിരെ ഇപ്പോൾ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ഒട്ടും അടിസ്ഥാനമില്ലാത്ത അനാവശ്യ സമരത്തെയും കുറിച്ചാണ്... എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് IOC പുതുവൈപ്പിലെ എൽ.പി.ജി സംഭരണ പ്ലാന്റ് പണിയുന്നത്... അതിനാൽ തന്നെ ഇപ്പോഴത്തെ വിവാദങ്ങൾക്കോ വികസനവിരോദികളും നുഴഞ്ഞുകയറിയ സ്വാർത്ഥതാൽപര്യക്കാരും നടത്തുന്ന സമരങ്ങൾക്കോ യാതൊരുവിധ അടിസ്ഥാനവും ഇല്ല...

IOC പുതുവൈപ്പിലെ എൽ.പി.ജി സംഭരണ പ്ലാന്റ് പണിയുന്നതിന് ഉപഗോഗിക്കുന്നത് 45 MM തിക്കനസ് ഉള്ള ബോയിലർ സ്റ്റീൽ പ്ലേറ്റ് ആണ്. അതും ഭൂമിക്കടിയിലാണ് ടാങ്ക് നിർമ്മിക്കുന്നത്.. ടാങ്കിന് മുകളിൽ 2 മീറ്റർ കനത്തിൽ മണലും അതിനുമുകളിൽ 1.25 മീറ്റർ കനത്തിൽ കോൺക്രീറ്റും ചെയ്ത് എല്ലാ അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് LPG സംഭരണി നിർമ്മിക്കുന്നത്. ഭീകരാക്രമണമോ, സുനാമിയോ, ഭൂമികുലക്കമോ ഉണ്ടായാൽ പോലും ടാങ്കിന് ഒരു പോറൽ പോലും ഏൽക്കില്ല എന്നതാണ് വസ്തുത. കേടുപാടുകൾ സംഭവിക്കുകയോ ലീക്ക് ഉണ്ടാകുകയോ ചെയ്യില്ല.

ഇത്രയൊക്കെ സുരക്ഷയുണ്ടായിട്ടും ഇത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് സമരം ചെയ്യുന്നവർ കേവലം 3 MM തിക്കനസിൽ നിർമ്മിച്ച ഒന്നും രണ്ടും പാചകവാതക സിലിണ്ടർ വീടുകളിൽ സൂക്ഷിക്കുന്നവരാണ് എന്നുള്ളതാണ് വിരോധാഭാസം. ഇത് തന്നെയാണ് ഇതിൽ പങ്കെടുക്കുന്ന സമരക്കാരെ അപഹാസ്യരാക്കുന്നതും. ഒരുതരത്തിൽ പറഞ്ഞാൽ സ്വന്തം വീട്ടിൽ ബോംബ് സൂക്ഷിച്ചിട്ട് അയൽവാസിയുടെ വീട്ടിൽ ഓലപ്പടക്കമുണ്ടെന്ന് പരാതി പറഞ്ഞ് സമരം ചെയ്യുന്നത് പോലെയാണ് പുതുവൈപ്പിനിൽ കഴിഞ്ഞ 8 വർഷമായി കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (IOC) പണിയുന്ന എൽ.പി.ജി സംഭരണ പ്ലാന്റിനെതിരെയുള്ള സമരവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP