Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോവിഡ് കേസുകൾ ഉയരുന്നതിനാൽ താൽക്കാലിക വിലക്ക്; പുതിയ തൊഴിൽ വിസ ലഭിച്ചവർക്ക് ഒമാനിലേക്ക് വരാൻ സാധിക്കില്ല

കോവിഡ് കേസുകൾ ഉയരുന്നതിനാൽ താൽക്കാലിക വിലക്ക്; പുതിയ തൊഴിൽ വിസ ലഭിച്ചവർക്ക് ഒമാനിലേക്ക് വരാൻ സാധിക്കില്ല

സ്വന്തം ലേഖകൻ

മസ്‌കത്ത്: പുതിയ തൊഴിൽ വിസ ലഭിച്ചവർക്ക് ഒമാനിലേക്ക് വരുന്നതിന് താൽക്കാലിക വിലക്ക്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് വിലക്കെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ടിക്കറ്റെടുത്തിരുന്ന 20ലധികം പേർക്ക് യാത്രാനുമതി ലഭിച്ചില്ല. പുതിയ വിസക്കാർക്ക് യാത്രാനുമതി നൽകരുതെന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചതായാണ് വിമാനകമ്പനി ജീവനക്കാർ പറഞ്ഞതെന്ന് യാത്രാനുമതി നിഷേധിക്കപ്പെട്ടവരിൽ ഒരാൾ പറഞ്ഞു.

നിലവിൽ റസിഡന്റ് വിസയുള്ളവർക്കും പുതുക്കിയവർക്കും മാത്രമാണ് മസ്‌കത്തിലേക്കും സലാലയിലേക്കുമുള്ള വിമാനങ്ങളിൽ യാത്രാനുമതി ലഭിക്കുകയുള്ളൂവെന്ന് കാട്ടി എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ ഔദ്യോഗിക അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. വിസ നിലവിലുള്ളവരുടെ കൈവശം റസിഡന്റ് കാർഡ് ഉണ്ടായിരിക്കുകയും വേണമെന്ന് അറിയിപ്പിൽ പറയുന്നു. എന്നാൽ വിലക്ക് സംബന്ധിച്ച് ഒമാൻ അധികൃതർ ഇതുവരെ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP