Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ തൊഴിൽ, സന്ദർശന വിസകൾ പുതുക്കേണ്ട കാലാവധി അവസാനിച്ചു; ഇനിയും പുതുക്കാത്തവരിൽ നിന്നും പിഴ ഈടാക്കുവാൻ നിർദ്ദേശം

ഒമാനിൽ തൊഴിൽ, സന്ദർശന വിസകൾ പുതുക്കേണ്ട കാലാവധി അവസാനിച്ചു; ഇനിയും പുതുക്കാത്തവരിൽ നിന്നും പിഴ ഈടാക്കുവാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

മസ്‌കത്ത്: കോവിഡ് പശ്ചാത്തലത്തിൽ ഒമാനിൽ തൊഴിൽ, സന്ദർശക വിസകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന ഇളവുകൾ അവസാനിച്ചു. ഇനിയും പുതുക്കാത്ത കാലാവധി കഴിഞ്ഞ തൊഴിൽ വിസകളും സന്ദർശന വിസകളും ഉടൻ പുതുക്കണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നും റോയൽ ഒമാൻ പൊലീസ് പാസ്‌പോർട്ട് ആൻഡ് റെസിഡന്റ്‌സ് ഡയറക്ടറേറ്റ് ജനറൽ വക്താവ് അറിയിച്ചു.

പിഴ ഈടാക്കുന്നതിനുള്ള നടപടികൾക്ക് ഇന്നലെ വ്യാഴാഴ്ച മുതൽ തുടക്കം കുറിച്ചു. വിസകൾ പുതുക്കുന്നതിനായി റോയൽ ഒമാൻ പൊലീസിന്റെ സേവനകേന്ദ്രങ്ങൾ ജൂലായ് ഒന്നു മുതൽ പ്രവർത്തിക്കുന്നുണ്ട്. റെസിഡന്റ്‌സ് വിസ പുതുക്കുന്നതിന് സേവന കേന്ദ്രത്തിലെത്തണമെന്നും ഓൺലൈനിൽ ചെയ്യാൻ കഴിയില്ലെന്നും ആർ.ഒ.പി വക്താവ് പറഞ്ഞു.

റെസിഡന്റ്‌സ് കാർഡ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് വിദേശ തൊഴിലാളിയോ കുടുംബാംഗങ്ങളോ സേവന കേന്ദ്രത്തിൽ എത്തേണ്ടതില്ല. വിരലടയാളങ്ങൾ കമ്പ്യൂട്ടർ സംവിധാനത്തിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ കമ്പനി പി.ആർ.ഒക്ക് സേവനകേന്ദ്രത്തിലെത്തി നടപടികൾ പൂർത്തീകരിക്കാനും റെസിഡന്റ് കാർഡുകൾ പുതുക്കാനും കഴിയും.

കാലാവധി കഴിഞ്ഞ സന്ദർശന വിസകളാണെങ്കിൽ അവ ഓൺലൈനിൽ പുതുക്കാൻ സാധിക്കും. അതേസമയം ഡ്രൈവിങ് ലൈസൻസ് പുതുക്കാത്തവരിൽനിന്ന് പിഴ ഈടാക്കില്ലെന്നും ആർ.ഒ.പി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP