Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്ദർശക വിസയിലുള്ള പ്രവാസി കുടുംബങ്ങൾക്ക് ഫാമിലി വിസയെടുക്കാം; ആശ്വാസ നടപടിയുമായി ഒമാൻ

സന്ദർശക വിസയിലുള്ള പ്രവാസി കുടുംബങ്ങൾക്ക് ഫാമിലി വിസയെടുക്കാം; ആശ്വാസ നടപടിയുമായി ഒമാൻ

സ്വന്തം ലേഖകൻ

മാനിൽ സന്ദർശക വിസയിൽ കഴിയുന്ന പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് വേണമെങ്കിൽ കുടുംബ വിസയിലേക്ക് മാറാം. റോയൽ ഒമാൻ പൊലീസ് ആണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. ഇതനുസരിച്ച് വിസിറ്റിങ് വിസയിലുള്ളവർക്ക് രാജ്യത്തിന് പുറത്തുപോകാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാൻ സാധിക്കും.

പാസ്‌പോർട്ട്‌സ് ആൻഡ് റെസിഡൻസ് ഡയറക്ടറേറ്റ് ജനറലിലാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടതെന്നും ഔദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്‌സർവർ റിപ്പോർട്ട് ചെയ്യുന്നു. ഒമാനിൽ ജോലി ചെയ്യുന്നവരുടെ ഭാര്യ/ഭർത്താവ്, നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികൾ, ഒമാനി പൗരന്മാരുടെ വിദേശികളായ ഭാര്യ തുടങ്ങിയവരാണ് വിസ മാറ്റി ലഭിക്കുവാൻ അർഹതയുള്ളവർ.

കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസകൾക്ക് ജൂലായ് 15 വരെ പിഴ ഈടാക്കില്ലെന്നും ആർ.ഒ.പി അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP