Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടൂറിസ്റ്റ് വിസയിൽ എത്തിയവർക്ക് ആശ്വാസ നടപടിയുമായി ഒമാൻ; വിസാ കാലാവധി നീട്ടിയത് അടുത്ത വർഷം മാർച്ച് 31 വരെ

ടൂറിസ്റ്റ് വിസയിൽ എത്തിയവർക്ക് ആശ്വാസ നടപടിയുമായി ഒമാൻ; വിസാ കാലാവധി നീട്ടിയത് അടുത്ത വർഷം മാർച്ച് 31 വരെ

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടി നൽകി. അടുത്ത വർഷം മാർച്ച് 31 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ 2020 മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ കാലയളവിൽ അനുവദിച്ച വിസകളുടെ കാലാവധിയാണ് നീട്ടിയതെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ മെഹ്‌രീസി സുപ്രീം കമ്മിറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതനുസരിച്ച് വിസ ലഭിച്ചിട്ട് കോവിഡ് മൂലം രാജ്യത്ത് എത്താൻ സാധിക്കാത്തവർ അടുത്ത വർഷം മാർച്ചിനുള്ളിൽ ഒമാനിൽ എത്തിയാൽ മതിയാകും.

നിരവധി ടൂറിസം ഓഫീസുകളും ട്രാവൽ ഏജൻസികളും ടൂറിസ്റ്റ് വിസക്കായി പണം നൽകിയിട്ടുണ്ട്. ഇതു കണക്കിലെടുത്ത് ധനകാര്യ മന്ത്രാലയവും റോയൽ ഒമാൻ പൊലീസുമായി ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. കോവിഡ് മറ്റു മേഖലകളെ പോലെ ടൂറിസം മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അതിനാൽ മറ്റു മേഖലകളെ പോലെ ടൂറിസം മേഖലക്കായും നിരവധി ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ടൂറിസ്റ്റ് ഫീസ് അടക്കുന്നതിൽ നിന്ന് ഹോട്ടലുകൾക്ക് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്. ടൂറിസം മന്ത്രാലയം വഴി രാജ്യത്തിന്റെ ഖജനാവിലേക്ക് നേരിട്ട് എത്തുന്ന തുകയാണിത്. കോവിഡ് ആഘാതത്തിൽ നിന്ന് കരകയറിയ ശേഷം ഹോട്ടലുകൾ ഈ തുക അടച്ചാൽ മതിയെന്ന് മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP