Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വന്ദേഭാരത് മിഷൻ ടിക്കറ്റുകൾ എയർഇന്ത്യ ഓഫിസിൽ നേരിട്ടെത്തി ബുക്ക് ചെയ്യാം; അടുത്ത ഘട്ട സർവ്വീസ് 16ന് തുടങ്ങും

വന്ദേഭാരത് മിഷൻ ടിക്കറ്റുകൾ എയർഇന്ത്യ ഓഫിസിൽ നേരിട്ടെത്തി ബുക്ക് ചെയ്യാം; അടുത്ത ഘട്ട സർവ്വീസ് 16ന് തുടങ്ങും

സ്വന്തം ലേഖകൻ

മസ്‌കത്ത്: വന്ദേഭാരത് പദ്ധതിയുടെ ഈമാസം 16ന് തുടങ്ങുന്ന അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റുകൾ എയർഇന്ത്യ ഓഫിസിൽ നേരിട്ടെത്തി ബുക്ക് ചെയ്യാം. കേരളത്തിലേക്കുള്ള എട്ടെണ്ണമടക്കം 23 സർവ്വീസുകളാണ് അടുത്ത ഘട്ടത്തിലുള്ളത്. ഓഗസ്റ്റ് 31 വരെയാണ് അടുത്ത ഘട്ട സർവ്വീസ് നടക്കുക. ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ താൽപര്യമുള്ളവർ ഇന്ത്യൻ എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകണം. തുടർന്നാണ് എയർ ഇന്ത്യയുടെ ജനറൽ സെയിൽസ് ഏജന്റായ നാഷനൽ ട്രാവൽസിന്റെ റൂവി/വതയ്യ ഓഫിസുകളിലെത്തി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന രീതിയിലാകും ടിക്കറ്റുകൾ നൽകുക. അതിനിടെ ഓൺലൈനിൽ യാത്രാ സന്നദ്ധത അറിയിക്കുന്ന രീതി സാങ്കേതിക പരിജ്ഞാനം കുറഞ്ഞവർക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്. പലരും മറ്റുള്ളവരുടെ സഹായം തേടിയാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. ഇതുമൂലമുണ്ടാകുന്ന പിഴവുകൾ യാത്ര മുടങ്ങാൻ കാരണമാകുന്നുണ്ട്. ഇതോടൊപ്പം സഹായിക്കാൻ ആളെ കിട്ടാത്തതിനാൽ പലരും രജിസ്റ്റർ ചെയ്യാൻ വൈകുന്നുണ്ട്. ഇത്തരക്കാർക്ക് രജിസ്‌ട്രേഷൻ ലഭിക്കാത്ത അവസ്ഥയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP