Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ ഇന്നു മുതൽ മൂല്യവർധിത നികുതി പ്രാബല്യത്തിൽ; ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ അന്തിമ വിലയുടെ 5ശതമാനം നിരക്കിൽ വാറ്റ് ഈടാക്കും

ഒമാനിൽ ഇന്നു മുതൽ മൂല്യവർധിത നികുതി പ്രാബല്യത്തിൽ; ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ അന്തിമ വിലയുടെ 5ശതമാനം നിരക്കിൽ വാറ്റ് ഈടാക്കും

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ ഇന്നു മുതൽ മൂല്യവർധിത നികുതി നിലവിൽ വരും. ഇതിലൂടെ പ്രതിവർഷം 40കോടി റിയാൽ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. വാറ്റ് നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.വാറ്റുമായി ബന്ധപ്പെട്ട നിയമനിർമ്മാണങ്ങൾ, വാറ്റ് കമ്പ്യൂട്ടർ സംവിധാനത്തിന്റെ പ്രവർത്തനം, ആവശ്യമുള്ള വകുപ്പുകളുമായുള്ള ഇലക്ട്രോണിക് ലിങ്കിങ് എന്നിവ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്.

ഒരു ഉൽപന്നത്തിന്റെയോ സേവനത്തിന്റെയോ അന്തിമ വിലയുടെ അഞ്ച് ശതമാനം എന്ന നിരക്കിലാണ് വാറ്റ് കണക്കാക്കുന്നത്. 488 അവശ്യ വസ്തുക്കളായ ഭക്ഷ്യോൽപന്നങ്ങളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞയാഴ്ച സർക്കാർ ഉത്തരവിറക്കിയിരുന്നു.

ഭക്ഷ്യവസ്തുക്കൾക്ക് പുറമെ മരുന്നുകൾ, ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങൾ, മെഡിക്കൽ സേവനങ്ങൾ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വസ്തുക്കളും സേവനങ്ങളും, സാമ്പത്തിക സേവനങ്ങൾ, അവികസിത ഭൂമി, താമസസ്ഥലങ്ങളുടെ വിൽപന, യാത്ര ഗതാഗത സേവനങ്ങൾ, പാർപ്പിട ആവശ്യങ്ങൾക്കായി റിയൽ എസ്‌റ്റേറ്റ് വാടകക്കെടുക്കുക, സ്വർണം, വെള്ളി, പ്ലാറ്റിനം, അന്താരാഷ്ട്ര ഗതാഗതം, ചരക്കുകളുടെയോ യാത്രക്കാരുടെയോ കൈമാറ്റം, രക്ഷാപ്രവർത്തന-സഹായ വിമാനങ്ങളും കപ്പലുകളും, അസംസ്‌കൃത എണ്ണ, പെട്രോളിയം ഉൽപന്നങ്ങൾ, പ്രകൃതി വാതകം, വാണിജ്യ ആവശ്യങ്ങൾക്കായി ചരക്കുകളുടെയും യാത്രക്കാരുടെയും ഗതാഗതത്തിനായി കടൽ, വായു, കര ഗതാഗതം എന്നിവയുടെ ഉപയോഗം, ഗതാഗതവുമായി ബന്ധപ്പെട്ട ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണം, കൂടാതെ വൈകല്യമുള്ളവർക്കും ചാരിറ്റികൾക്കും വേണ്ടിയുള്ള സംവിധാനങ്ങൾ എന്നിവക്ക് വാറ്റ് ചുമത്തുകയില്ല.

വാറ്റ് അഥോറിറ്റിയുടെ ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ നികുതി വകുപ്പ് എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ നികുതി അടക്കേണ്ട വ്യക്തി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് കമ്പനി ആസ്ഥാനത്തെ ഒരു പ്രധാന സ്ഥലത്ത് പ്രദർശിപ്പിക്കണം. വാറ്റ് നിയമത്തിൽ വീഴ്ച വരുത്തുന്നവർക്ക് 500 റിയാലിൽ കുറയാത്തതും 5000 റിയാലിൽ കൂടാത്തതുമായ പിഴ അടക്കേണ്ടി വരും. പ്രതിശീർഷ വരുമാനത്തിന്റെ ഏകദേശം 1.5 ശതമാനം മൂല്യം വാറ്റ് ഉൽപാദിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.',

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP