Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ ഷോപ്പിങ് മാളുകൾ തുറന്നു; കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനം ഇല്ല; നിയന്ത്രണങ്ങൾ കർശനമാക്കി വ്യപാര സ്ഥാപനങ്ങൾ

ഒമാനിൽ ഷോപ്പിങ് മാളുകൾ തുറന്നു; കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനം ഇല്ല; നിയന്ത്രണങ്ങൾ കർശനമാക്കി വ്യപാര സ്ഥാപനങ്ങൾ

സ്വന്തം ലേഖകൻ

ഒമാനിൽ ഷോപ്പിങ് മാളുകൾ, ടൈലറിങ് ഷോപ്പുകൾ, ലോണ്ടറികൾ തുടങ്ങി കൂടുതൽ വാണിജ്യ സ്ഥാപനങ്ങൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചു. ഇന്നലെ നടന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ പ്രവർത്തനാനുമതി നൽകിയതോടെയാണ് പ്രവർത്തനം ആരംഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്നുമാസത്തോളമായി ഈ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയായിരുന്നു.

അതേസമയം മത്ര സൂഖ് അടക്കം പൊതുമാർക്കറ്റുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിഭാഗത്തിലെ സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി ബാധകമല്ല. രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുന്നതടക്കം കർശനമായ ആരോഗ്യ സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിച്ചാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

ഷോപ്പിങ് മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും 12 വയസിൽ താഴെയുള്ള കുട്ടികൾക്കും അറുപത് വയസിന് മുകളിലുള്ളവർക്കും പ്രവേശനം ഉണ്ടാകില്ല. ശാരീരിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കാർ പാർക്കിങ്ങിൽ അമ്പത് ശതമാനം മാത്രമാണ് ഉപയോഗിക്കാൻ പാടുള്ളൂ. കടകൾ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം.

സ്റ്റോറുകളുടെ പ്രവേശന കവാടത്തിൽ ഹാൻഡ് സാനിറ്റൈസറുകൾ വെക്കണം. വലിയ സ്റ്റോറുകളിൽ ഒന്നിലധികം സ്ഥലങ്ങളിൽ സാനിറ്റൈസറുകൾ വെക്കണം. പൊതു സ്ഥലങ്ങളിൽ നിന്ന് സീറ്റുകൾ നീക്കം ചെയ്യണം. പ്രാർത്ഥനാ ഹാൾ അടച്ചിടുകയും വേണം. ഉപഭോക്താക്കൾ മുഖാവരണം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉപഭോക്താക്കൾ ഒരു സ്ഥലത്ത് ഒത്തുകൂടുന്നത് തടയണം. തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ പൊതുജനങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാൻ മാളിനുള്ളിൽ ആങ്കർ പോയിന്റുകൾ സ്ഥാപിക്കണം.

സന്ദർശകരുടെയടക്കം ശരീരത്തിന്റെ താപനില പരിശോധിച്ചുവേണം ആളുകളെ അകത്ത് പ്രവേശിപ്പിക്കാൻ. ഉപഭോക്താക്കൾ സാധാരണ സ്പർശിക്കുന്ന സ്ഥലങ്ങൾ അണുമുക്തമാക്കുകയും വേണം. ഷോപ്പിങ് മാളുകൾക്ക് പുറമെ മത്ര, സുഹാർ, സുവൈഖ്, സീബ്, ഖുറിയാത്ത്, അഷ്‌കറ, ഇബ്രി മത്സ്യ മാർക്കറ്റുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP