Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെസിഡന്റ് കാർഡ് പുതുക്കൽ അടക്കം എല്ലാ കാര്യങ്ങൾക്കും ഈമാസം 15 വരെ സമയം; അതുവരെ പിഴയും ഈടാക്കില്ല; സേവനങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലഭ്യം; സ്വദേശികൾക്കും വിദേശികൾക്കും അറിയിപ്പ് നൽകി പൊലീസ്

റെസിഡന്റ് കാർഡ് പുതുക്കൽ അടക്കം എല്ലാ കാര്യങ്ങൾക്കും ഈമാസം 15 വരെ സമയം; അതുവരെ പിഴയും ഈടാക്കില്ല; സേവനങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലഭ്യം; സ്വദേശികൾക്കും വിദേശികൾക്കും അറിയിപ്പ് നൽകി പൊലീസ്

സ്വന്തം ലേഖകൻ

സ്വദേശികൾക്കും വിദേശികൾക്കും ആവശ്യമായ എല്ലാ പൊതു ജന സേവനങ്ങളും രാജ്യത്തെ മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലും ലഭിക്കുമെന്ന് റോയൽ ഒമാൻ പൊലീസ്. റെസിഡന്റ് കാർഡ് പുതുക്കൽ അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ ഈമാസം 15 വരെ സമയമുണ്ടെന്നും അതുവരെ പിഴ ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു.

കോവിഡ് വ്യാപനം മൂലം പ്രവർത്തനം നിർത്തിവെച്ചിരുന്ന ആർ.ഒ.പി സേവന കേന്ദ്രങ്ങൾ നാലുമാസത്തിന് ശേഷം ഈമാസം ഒന്നു മുതലാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. ആദ്യ ദിവസങ്ങളിൽ ഇവിടെ സ്വദേശികളുടെയും വിദേശികളുടെയും തിരക്ക് അനുഭവപ്പെട്ടിരുന്നു. പ്രവാസികൾ റെസിഡന്റ് കാർഡ് പുതുക്കാൻ ഇമിഗ്രേഷൻ ഓഫീസിൽ പോകേണ്ടതില്ല. കമ്പനി പി.ആർ.ഒ അല്ലെങ്കിൽ സ്‌പോൺസർക്ക് ഈ നടപടിക്രമങ്ങൾ പൂർത്തീകരിക്കാം.

ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹന രജിസ്‌ട്രേഷൻ, പാസ്‌പോർട്ട്-തിരിച്ചറിയൽ കാർഡ് പുതുക്കൽ, ഡോക്യുേെമന്റഷൻ തുടങ്ങിയ കാര്യങ്ങൾക്കായാണ് ആളുകൾ സേവന കേന്ദ്രങ്ങളിൽ പോകുന്നത്. ഇതിൽ ചില സേവനങ്ങൾ ഓൺലൈനിൽ ആർ.ഒ.പി ആപ്ലിക്കേഷൻ/വെബ്‌സൈറ്റ് മുഖേന ലഭ്യമാണ്. ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്ന പക്ഷം സേവന കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കഴിയും. വാഹന രജിസ്‌ട്രേഷനും വിദേശികളുടെ വിസ പുതുക്കലും സംബന്ധിച്ച ഭൂരിപക്ഷം നടപടിക്രമങ്ങളും സനദ് സെന്ററുകൾ വഴി പൂർത്തീകരിക്കാം.

മഹാമാരിയുടെ സാഹചര്യത്തിൽ സന്ദർശക വിസക്കാർക്ക് രാജ്യം വിടാതെ തന്നെ കുടുംബ വിസയിലേക്ക് മാറ്റാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ നടപടിക്രമങ്ങൾ സനദ് കേന്ദ്രങ്ങളിലും ബാക്കിയുള്ളവ ആർ.ഒ.പി കേന്ദ്രങ്ങളിലും പൂർത്തീകരിക്കാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP