Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാളെ മുതൽ ഒമാനിൽ സെലക്ടീവ് ടാക്‌സ് നിലവിൽ; സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ, മദ്യം, പന്നിയിറച്ചി തുടങ്ങിയവക്ക് വില കൂടും

നാളെ മുതൽ ഒമാനിൽ സെലക്ടീവ് ടാക്‌സ് നിലവിൽ; സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ, മദ്യം, പന്നിയിറച്ചി തുടങ്ങിയവക്ക് വില കൂടും

നാളെ മുതൽ രാജ്യത്ത് സെലക്ടീവ് ടാക്‌സ് നിലവിൽ വരും.ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങൾക്കണ് അധിക നികുതി വരുക. സിഗരറ്റ് അടക്കം പുകയില ഉൽപന്നങ്ങൾക്കും മദ്യത്തിനും പന്നിയിറച്ചിക്കും ഊർജപാനീയങ്ങൾക്കുമെല്ലാം നൂറ് ശതമാനം അധിക നികുതിയാണ് ചുമത്തുക.

എക്‌സൈസ് നികുതിയുടെ രൂപത്തിലാണ് അധിക നികുതി ചുമത്തുക. അഞ്ഞൂറ് ബൈസ വിലയുള്ള ഊർജ പാനീയങ്ങൾക്ക് ഒരു റിയാലും 1.2 റിയാൽ വിലയുള്ള സിഗരറ്റ് പാക്കറ്റിന് 2.4 റിയാലും ശനിയാഴ്ച മുതൽ നൽകേണ്ടി വരും. ജി.സി.സി രാജ്യങ്ങളുടെ പൊതുതീരുമാനത്തിന്റെ ഭാഗമായാണ് സെലക്ടീവ് ടാക്‌സ് ഒമാനിലും ഏർപ്പെടുത്തുന്നത്.

കുവൈത്ത് ഒഴിച്ചുള്ള ജി.സി.സി രാജ്യങ്ങളെല്ലാം തന്നെ ഇതിനകം ഈ നികുതി സമ്പ്രദായം നടപ്പിൽ വരുത്തി കഴിഞ്ഞു. സെലക്ടീവ് ടാക്‌സ് ബാധകമായ സാധനങ്ങൾ സ്റ്റോക്കുള്ളവർ നിയമം നിലവിൽ വന്ന് 15 ദിവസത്തിനകം സ്റ്റോക്കിന്റൈ വിശദ വിവരങ്ങൾ അറിയിക്കുകയും നികുതി അടക്കുകയും വേണമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ ഉൽപന്നങ്ങൾ സ്റ്റോക്കുള്ളവർ പൂഴ്‌ത്തിവെച്ച ശേഷം ഉയർന്ന വിലക്ക് വിൽക്കാനുള്ള സാധ്യത തടയാൻ ലക്ഷ്യമിട്ടാണ് സർക്കാറിന്റെ നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP