Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാസ്‌പോർട്ട്, വിസാ കാലാവധി തീർന്നിട്ടു മാസങ്ങൾ കഴിഞ്ഞു; ഒന്നര വർഷമായി ദുരിത ജീവിതം നയിച്ച കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

പാസ്‌പോർട്ട്, വിസാ കാലാവധി തീർന്നിട്ടു മാസങ്ങൾ കഴിഞ്ഞു; ഒന്നര വർഷമായി ദുരിത ജീവിതം നയിച്ച കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

മസ്‌ക്കറ്റ്: കഴിഞ്ഞ ഒന്നര വർഷമായി മസ്‌ക്കറ്റിൽ ജോലിക്കു പോലും പോകുവാൻ സാധിക്കാതെ ദുരിത ജീവിതം നയിച്ച കൊല്ലം സ്വദേശി മരിച്ചു. ചാത്തന്നൂർ പൂതക്കുളം സ്വദേശി സന്തോഷാണ് (40) മരിച്ചത്.

നിർമ്മാണ തൊഴിലാളിയായിരുന്ന സന്തോഷിന്റെ കാലിൽ ഒന്നര വർഷം മുമ്പ് കാലിൽ ഒരു ആണി കയറുകയും ഇതു പിന്നീട് രോഗാണുബാധയായി മാറുകയും ചെയ്തതിനെ തുടർന്ന് ജോലിയെടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിനിടെ പാസ്‌പോർട്ട്, വിസാ കാലാവധിയും കഴിഞ്ഞു.

തുടർന്ന് 300 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത് മുഖ്‌നിയാത്തിൽ പണി നടക്കുന്ന പള്ളിയോട് ചേർന്നുള്ള ഒരു ഷെഡിലായിരുന്നു താമസം. ഇതിനടുത്ത് ഹോട്ടൽ നടത്തിയിരുന്ന കുറ്റ്യാടി സ്വദേശി പ്രകാശനാണ് സന്തോഷിനു ഭക്ഷണം നൽകിയിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണവുമായി ചെന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടത്തവെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയും ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP