Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുൽത്താനു വേണ്ടിയുള്ള പ്രാർത്ഥനകളുമായി ഒമാനിൽ ദേശീയദിനാഘോഷം വർണാഭമായി; ആഘോഷം കെങ്കേമമാക്കി പ്രവാസികളും

സുൽത്താനു വേണ്ടിയുള്ള പ്രാർത്ഥനകളുമായി ഒമാനിൽ ദേശീയദിനാഘോഷം വർണാഭമായി; ആഘോഷം കെങ്കേമമാക്കി പ്രവാസികളും

പ്രിയ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ അസാന്നിധ്യത്തിൽ 44ാമത് ദേശീയദിനാഘോഷം രാജ്യം വർണപ്പൊലിമയോടെ കൊണ്ടാടി.സുൽത്താന്റെ ആരോഗ്യത്തെ കുറിച്ച് നാലുമാസം നീണ്ട ആശങ്കൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് അദ്ദേഹം ക!ഴിഞ്ഞദിവസം ടിവിയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ദേശീയദിനാഘോഷത്തിന് നിറം കൈവന്നത്. അന്ന് മുതൽ ആയിരങ്ങൾ പ്രകടനവുമായി തെരുവിലിറങ്ങിയിരുന്നു.

ജർമനിയിൽ ചികിൽസയിൽ കഴിയുന്ന സുൽത്താന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്  ഈ വർഷത്തെ ദേശീയദിനാഘോഷം കൊണ്ടാടിയത്.ആഘോഷ പരിപാടികളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സ്വദേശികളോടൊപ്പം വിദേശികളും ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

സുർ, മുലധ ഇന്ത്യൻ സ്‌കൂളുകളിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. മുലധ സ്‌കൂൾ അങ്കണത്തിൽ നടന്ന വ്യത്യസ്ത പരിപാടികൾക്ക് പുറമെ വിദ്യാർത്ഥികളുടെ റാലിയും നടന്നു. സ്വദേശി പൗരപ്രമുഖരടക്കം ഒട്ടേറെ പേർ പങ്കെടുത്ത പരിപാടിയിൽ രാജ്യ സ്‌നേഹം നിറഞ്ഞുനിന്നു.ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള രണ്ടായിരത്തിലധികം വിദ്യാർത്ഥികളാണ് റാലിയിൽ പങ്കെടുത്തത്.

സുർ ഇന്ത്യൻ സ്‌കൂളിൽ നടന്ന ആഘോഷ പരിപാടിയിൽ ജയദീപ് ബാബു, രഞ്ജന രഘുനാഥ് എന്നിവർ പ്രസംഗിച്ചു. പരമ്പരാഗത അറബിക് നൃത്തനൃത്യങ്ങളരങ്ങേറി. വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റുമുണ്ടായിരുന്നു. മാേനജിങ് കമ്മിറ്റി അംഗങ്ങളായ നാസർ, ബെർണാർഡ് നോയൽ, മോഹനൻ പുലാശ്ശേരി എന്നിവർ നേതൃത്വം നൽകി.

സുൽത്താൻ രാജ്യത്തിന് പുറത്തായതിനാൽ ഇത്തവണ സായുധസേനാ പരേഡ് അടക്കം ഔദ്യോഗിക പരിപാടികൾ ഉണ്ടായിരുന്നില്ല. ഹാരി രാജകുമാരൻ ആയിരുന്നു ഈ വർഷത്തെ ഔദ്യോഗിക അതിഥി. ചൊവ്വാഴ്ച രാവിലെ മസ്‌കത്തിലത്തെിയ ഹാരിരാജകുമാരനെ സാംസ്‌കാരിക മന്ത്രി ഹൈഥം ബിൻ താരീഖ് അൽ സെയ്ദ് സ്വീകരിച്ചു. മൂന്നു ദിവസത്തെ സന്ദർശനാർത്ഥമാണ് ഹാരി രാജകുമാരൻ എത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP