Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിലെ പ്രവാസികൾക്ക് ആശ്വാസം; എയർ ബബ്ൾ കരാർ പ്രകാരം നാളെ മുതൽ നാട്ടിലേക്ക് വിമാന സർവ്വീസുകൾ; ടിക്കറ്റുകൾ ഉടൻ ബുക്ക് ചെയ്യാം

ഒമാനിലെ പ്രവാസികൾക്ക് ആശ്വാസം; എയർ ബബ്ൾ കരാർ പ്രകാരം നാളെ മുതൽ നാട്ടിലേക്ക് വിമാന സർവ്വീസുകൾ; ടിക്കറ്റുകൾ ഉടൻ ബുക്ക് ചെയ്യാം

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഇന്ത്യ- ഒമാൻ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകൾ ഒമാൻ എയറും സലാം എയറും പ്രഖ്യാപിച്ചു. നാളെ മുതൽ 24 വരെയാണ് സർവീസുകൾ. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ഒമാൻ എയർ മസ്‌കത്തിൽ നിന്ന് ആഴ്ചയിൽ 2 സർവീസുകൾ നടത്തും. കൊച്ചിയിലേക്കും തിരികെയും ഞായർ, വ്യാഴം ദിവസങ്ങളിൽ. തിങ്കൾ, ബുധൻ-ഡൽഹി, ഞായർ, വ്യാഴം- മുംബൈ.

കേരളമടക്കം 6 ഇന്ത്യൻ സെക്ടറുകളിലേക്ക് ആഴ്ചയിൽ 2 വീതമാണ് സലാം എയർ സർവീസുകൾ. കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ജയ്പുർ, ലക്‌നൗ എന്നിവിടങ്ങളിലേക്കാണിത്. ട്രാവൽ ഏജൻസികൾ, സലാം എയർ വെബ്‌സൈറ്റ്, കോൾ സെന്റർ എന്നിവ വഴി ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് സൈറ്റ്: SalamAir.com

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP