Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺസുലർ സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ പുതിയ നിരക്കുകൾ നിലവിൽ; ഒമാനിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന നിരക്കിൽ ആറിരട്ടി വർദ്ധനവ്

കോൺസുലർ സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ പുതിയ നിരക്കുകൾ നിലവിൽ; ഒമാനിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന നിരക്കിൽ ആറിരട്ടി വർദ്ധനവ്

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനനിരക്ക് ആറിരട്ടി വർദ്ധിപ്പിച്ചുകൊണ്ടുള്ള പുതിയ നിരക്കുകൾ നിലവിൽ വന്നു.പാസ്‌പോർട്ട് സേവനങ്ങൾക്ക് ഇന്ത്യാ ഗവൺമെന്റ് നിശ്ചയിച്ച നിരക്കുകൾക്ക് പുറമെ 450 ബൈസയാണ് സേവന നിരക്കായി പുറം കരാർ ഏജൻസിയായ ബി.എൽ.എസ് ഇന്റർനാഷനൽ ഈടാക്കുന്നത്. ഇതോടൊപ്പം എംബസിയുടെ അറ്റസ്റ്റേഷൻ സേവനങ്ങളും സ്വകാര്യകമ്പനിക്ക് കൈമാറുകയാണ്.

മസ്‌കറ്റ് ഇന്ത്യൻ എംബസിയുടെ പാസ്‌പോർട്ട്, വിസാ സേവനങ്ങൾ പുറംജോലിക്കരാർ ഏറ്റെടുത്ത ബി.എൽ.എസ്. ഇന്റർനാഷണലാണ് സേവനനിരക്ക് കൂട്ടിയത്. പാസ്‌പോർട്ട് പുതുക്കുന്നതിന് എംബസി ഈടാക്കുന്ന 29 റിയാൽ 900 ബൈസക്ക് പുറമേ 450 ബൈസ സേവനനിരക്കും ഒരു റിയാൽ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് സംഭാവനയും ഇനി നൽകണം. ഇതിനുപുറമെ മൂല്യവർധിത സേവനങ്ങൾ എന്ന പേരിൽ ബി.എൽ.എസ് വാഗ്ദാനംചെയ്യുന്ന സേവനങ്ങൾക്കും പണം നൽകണം.

നേരത്തേ എംബസി സൗജന്യമായി നൽകിയിരുന്ന സേവനത്തിന് 70 ബൈസ ഈടാക്കിയാണ് മൂന്നുവർഷം മുമ്പ് കമ്പനി കരാർ ഏറ്റെടുത്തത്. കരാർ പുതുക്കിയപ്പോൾ നിരക്ക് 450 ബൈസയാക്കി. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് എംബസി ഈടാക്കുന്ന വൻതുകയ്ക്ക് പുറമെയാണ് വർധിപ്പിച്ച സർവീസ് ചാർജ് കൂടി നൽകേണ്ടത്.

എന്നാൽ, മൂല്യവർധിതസേവനങ്ങളുടെ നിരക്ക് ബി.എൽ.എസ് കുറച്ചിട്ടുണ്ട്. എസ്.എം.എസ്. സേവനത്തിന് നേരത്തേ ഈടാക്കിയിരുന്ന 500 ബൈസ 200 ബൈസയാക്കി. കൊറിയർ ഫീസും കുറച്ചിട്ടുണ്ട്. ഒമാനികൾക്ക് ഇന്ത്യൻവിസ നൽകുന്നതിനുള്ള സേവനനിരക്ക് ഒരു റിയാൽ 650 ബൈസയാണ്. പാസ്‌പോർട്ടിനായി അപേക്ഷകരുടെ വിരലടയാളവും ജൈവവിവരങ്ങളും ശേഖരിക്കുന്ന സേവനം സൗജന്യമായി നൽകാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. ഇപ്പോൾ എംബസിയിൽ സൗജന്യമായി ലഭിക്കുന്ന അറ്റസ്റ്റേഷൻകൂടി ജനവരി ഒന്ന് മുതൽ ബി.എൽ.എസിന് കൈമാറും. ഇതിന് 550 ബൈസ കമ്പനി വാങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP