Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശികൾ ഏറെയുള്ള ആരോഗ്യമേഖലകളിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ നടപടിയുമായി ഒമാൻ; ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യൻ മേഖലകളിലേക്ക് അപേക്ഷ ക്ഷണിച്ചു മന്ത്രാലയം; മലയാളികൾക്കും തിരിച്ചടി

വിദേശികൾ ഏറെയുള്ള ആരോഗ്യമേഖലകളിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ നടപടിയുമായി ഒമാൻ; ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യൻ മേഖലകളിലേക്ക് അപേക്ഷ ക്ഷണിച്ചു മന്ത്രാലയം; മലയാളികൾക്കും തിരിച്ചടി

വിദേശികൾ ഏറെയുള്ള ആരോഗ്യമേഖലകളിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ നടപടിയുമായി ഒമാൻ രംഗത്ത്. ഇതിന്റെ ഭാഗമായി ഫാർമസിസ്റ്റ്, അസി.ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യൻ, ഫിസിയോ തെറാപിസ്റ്റ്, ഡെഞ്ച്വറിസ്റ്റ്‌സ്, എക്‌സ്‌റേ ടെക്‌നീഷ്യൻസ്, ഒപ്റ്റീഷ്യൻസ് തുടങ്ങിയ തസ്തികകളിൽ നിയമിക്കപ്പെടാൻ യോഗ്യതയുള്ള സ്വദേശികളിൽ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു

ഒന്നിലധികം തസ്തികകളിൽ നിന്ന് വിദേശികളെ ഒഴിവാക്കാനാണ് പദ്ധതി. ഇതോടെ മലയാളികൾ അടക്കമുള്ള നിരവധി വിദേശികൾ ആശങ്കയിലായിരിക്കുകയാണ്. ഫാർമസിസ്റ്റ്, അസി.ഫാർമസി സ്റ്റ് വിഭാഗങ്ങളിലാണ് കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത്. ഫാർമസിസ്റ്റ് തസ്തികയെ ഇതാദ്യമായാണ് സ്വദേശിവത്കരണത്തിൽ ഉൾപ്പെടുത്തുന്നത്. പുതിയ നടപടിയോടെ ഈ തസ്തികയിലെ സ്വദേശിവത്കരണ തോത് ഉയരാനാണിടയെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

ഒക്േടാബർ 22 മുതൽ നവംബർ രണ്ടുവരെയാണ് സ്വദേശികൾക്ക് പേക്ഷ സമർപ്പിക്കാനുള്ള സമയം. .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP