Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിദേശികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ ഭേദഗതിയുമായി ഒമാൻ; റസിഡന്റ് വിസയുള്ളവർക്ക് ഒമാനിലേക്ക് തിരിച്ചുവരാൻ തടസമില്ലെന്ന് സർക്കുലർ

വിദേശികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ ഭേദഗതിയുമായി ഒമാൻ; റസിഡന്റ് വിസയുള്ളവർക്ക് ഒമാനിലേക്ക് തിരിച്ചുവരാൻ തടസമില്ലെന്ന് സർക്കുലർ

സ്വന്തം ലേഖകൻ

വിദേശികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ ഭേദഗതിയുമായി ഒമാൻ രംഗത്ത്. ഇപ്പോൾ വിദേശത്തുള്ള റസിഡന്റ് കാർഡുള്ളവർക്ക് രാജ്യത്തെ വിമാനത്താവളങ്ങ ളിലൂടെ തിരികെയെത്താമെന്ന് സിവിൽ ഏവിയേഷൻ പൊതു അഥോറിറ്റി സർക്കുലറിലൂടെ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തുവിട്ടത്. പുതിയ സർക്കുലർ പ്രകാരം പ്രവേശനവിലക്ക് വിസിറ്റിങ് വിസക്കാർക്ക് മാത്രമായിരിക്കും

ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങളിലെ പൗരന്മാർക്കും റസിഡന്റ് വിസയുള്ളവരും ഒഴികെ വിദേശികൾക്കായിരിക്കും വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ബാധകമായിരിക്കുകയെന്ന് അഥോറിറ്റി എയർട്രാൻസ്‌പോർട്ട് വിഭാഗം ഡയറക്ടർ സാലിം ഹമെദ് സൈദ് അൽ ഹുസ്‌നി ഒപ്പുവെച്ച സർക്കുലറിൽ പറയുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് പൊതുആരോഗ്യം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും വിമാനത്താവളങ്ങളിലും വിമാനത്താവള ജീവനക്കാരിലും നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്തിൽ നിന്ന് ആഭ്യന്തര സർവിസിലേക്ക് മാറി കയറുന്ന യാത്രക്കാരും പൊതുആരോഗ്യ സുരക്ഷക്കായി കൈകൊണ്ട നടപടികൾ അനുസരിക്കേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു.

അതേസമയം, കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളായ യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയവർക്ക് 14 ദിവസം കർശന നിരീക്ഷണം ഏർപ്പെടുത്തി. കേന്ദ്ര സർക്കാർ പുറത്തിറത്തിയ പുതിയ ഉത്തരവിലാണ് 14 ദിവസത്തെ നിരീക്ഷണം. മാർച്ച് 18 മുതലാണ് പുതിയ നിയന്ത്രണം നിലവിൽ വരിക. അതോടൊപ്പം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP