Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാളെ മുതൽ ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഡോർ ടു ഡോർ കാർഗോ സർവീസ് നിരക്കിൽ വൻ വർദ്ധനവ്; കിലോയ്ക്ക് ഒരു റിയാലും 300 ബൈസായും പുതുക്കിയ നിരക്ക്; പ്രവാസികൾക്ക് തിരിച്ചടി

നാളെ മുതൽ ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഡോർ ടു ഡോർ കാർഗോ സർവീസ് നിരക്കിൽ വൻ വർദ്ധനവ്; കിലോയ്ക്ക് ഒരു റിയാലും 300 ബൈസായും പുതുക്കിയ നിരക്ക്; പ്രവാസികൾക്ക് തിരിച്ചടി

ഒമാനിലെ പ്രവാസികൾക്ക് വൻതിരിച്ചടി നൽകി കാർഗോ നിരക്കിൽ നാളെ മുതൽ വർദ്ധനവ്. വിമാന കമ്പനികൾ കാർഗോ നിരക്ക് വര്ധിപ്പിച്ച സാഹചര്യത്തിലാണ് ഒമാനിലെ ഡോർ ടു ഡോർ കാർഗോ കമ്പനികൾ സേവന നിരക്ക് വർദ്ധിപ്പിക്കുന്നത്. ഏപ്രിൽ മാസം ഒന്നു മുതൽ ഒരു റിയാലും 300 ബൈസയും ഒരു കിലോയ്ക്കു ഈടാക്കുമെന്ന് കാർഗോ സ്ഥാപനങ്ങൾ വ്യക്തമാക്കി.

കാർഗോ സേവനങ്ങൾ നൽകിവരുന്ന ഒമാനിലെ 35 സ്ഥാപനങ്ങളാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെ കാർഗോ ക്ലിയറൻസ് കഴിഞ്ഞ ഒരു വർഷത്തോളമായി നിർത്തിവച്ചതിലൂടെ കാർഗോ മേഖല പ്രതിസന്ധിയിൽ ആയിരുന്നു. കഴിഞ്ഞ ആറു മാസമായി ഡൽഹി വിമാനത്താവളം വഴി മാത്രമാണ് കാർഗോ സ്ഥാപനങ്ങൾ ക്ലിയറൻസ് നടത്തുന്നത്. ഇതിനിടെ ഡൽഹി വിമാനത്താവളത്തിൽ വിവിധ വിമാന കമ്പനികൾക്കു കാർഗോ വസ്തുക്കൾ ഇറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വിമാന കമ്പനികൾ സർവീസ് ചാർജ് വർദ്ധിപ്പിക്കുകയായിരുന്നു.

മസ്‌കത്ത് വിമാനത്താവളത്തിലെ കാർഗോ നിരക്കും ഉയർത്തിയിട്ടുണ്ട്. ഡൽഹി വിമാനത്താവ ളത്തിൽ നിന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ചെലവ് വർധനയും കാർഗോ കമ്പനികളെ സർവീസ് നിരക്ക് വർദ്ധിപ്പിക്കാൻ നിർബന്ധിതരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP