Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുരക്ഷാ മുൻകരുതൽ; മാക്‌ബുക്ക് പ്രോ ലാപ്‌ടോപ്പിന് ഒമാൻ എയറിൽ വിലക്ക്‌; നടപടി എയർ ഇന്ത്യ, ഇത്തിഹാദ്, ഇൻഡിഗോ തുടങ്ങിയ അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് പിന്നാലെ

സുരക്ഷാ മുൻകരുതൽ; മാക്‌ബുക്ക് പ്രോ ലാപ്‌ടോപ്പിന് ഒമാൻ എയറിൽ വിലക്ക്‌; നടപടി എയർ ഇന്ത്യ, ഇത്തിഹാദ്, ഇൻഡിഗോ തുടങ്ങിയ അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് പിന്നാലെ

സ്വന്തം ലേഖകൻ

സുരക്ഷാ കാരണം മുൻനിർത്തി 15 ഇഞ്ച് മാക്‌ബുക്ക് പ്രോ ലാപ്‌ടോപ്പിന് ഒമാൻ എയറും വിലക്കേർപ്പെടുത്തി. യാത്രക്കാർ ചെക്ക്ഡ് ലഗേജുകളിൽ ലാപ്‌ടോപ്പ് കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളത്. ഹാൻഡ് ബാഗേജായി കൊണ്ടുപോകുന്നതിന് വിലക്കില്ല. ബാറ്ററി അമിതമായി ചൂടാകുന്നത് മൂലം പൊട്ടിത്തെറിക്കാനുള്ള സാധ്യത മുൻ നിർത്തി ചില മോഡൽ മാക്‌ബുക്ക് പ്രോ ലാപ്പ്ടോപ്പുകൾ നിർമ്മാതാക്കളായ ആപ്പിൾ കമ്പനി തിരിച്ചുവിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

എയർ ഇന്ത്യ, ഇത്തിഹാദ്, ഇൻഡിഗോ തുടങ്ങിയ അന്താരാഷ്ട്ര വിമാന കമ്പനികളും കഴിഞ്ഞ ദിവസങ്ങളിലായി ഈ മോഡൽ ചെക്ക്ഡ് ലഗേജുകളിൽ കൊണ്ടുപോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.2015 സെപ്റ്റംബർ മുതൽ 2017 ഫെബ്രുവരി വരെ വിറ്റഴിക്കപ്പെട്ട കംപ്യൂട്ടറുകൾക്കാണ് ഇത്തരം പ്രശ്നങ്ങളുള്ളത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP