Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിലേക്ക് സന്ദർശക വിസയിലുള്ളവർക്ക് പ്രവേശന വിലക്ക്; വിലക്ക് പ്രാബല്യത്തിൽ വരുക ഏപ്രിൽ എട്ട് മുതൽ

ഒമാനിലേക്ക് സന്ദർശക വിസയിലുള്ളവർക്ക് പ്രവേശന വിലക്ക്; വിലക്ക് പ്രാബല്യത്തിൽ വരുക ഏപ്രിൽ എട്ട് മുതൽ

സ്വന്തം ലേഖകൻ

മസ്‌കത്ത്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശന വിസക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ഒമാൻ പൗരന്മാർക്കും റെഡിഡൻസി വിസ ഉള്ളവർക്കും മാത്രമേ ഏപ്രിൽ എട്ട് മുതൽ ഒമാനിലേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ. അതായത്, സൗദിയിലേക്ക് ഒമാൻ വഴി യാത്രചെയ്യാൻ ഏപ്രിൽ എട്ടിന് ഉച്ച മുതൽ സാധിക്കില്ല. റമദാനിൽ പള്ളികളിൽ ഇശാ നമസ്‌കാരത്തിന് ശേഷം തറാവീഹ് അനുവദിക്കില്ല. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ കൊറോണ വൈറസ് കമ്മിറ്റിയാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപോർട്ട് ചെയ്തു.

ഇഫ്താർ സംഗമങ്ങൾ, ഇഫ്താർ തമ്പുകൾ എന്നിവയും അനുവദിക്കില്ല. രാജ്യത്ത് നിലവിൽ വൈകീട്ട് എട്ടുമുതൽ രാവിലെ അഞ്ചുവരെയുള്ള കർഫ്യൂ ഏപ്രിൽ എട്ടിന് അവസാനിക്കു മെങ്കിലും റമദാനിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതും ആളുകൾ പുറത്തിറങ്ങുന്നതിനുമുള്ള നിയന്ത്രണം തുടരും. ഏപ്രിൽ 28 നാണ് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചത്. റമദാൻ മാസത്തിൽ രാത്രി 9 മുതൽ പുലർച്ചെ 4 മണി വരെയാണ് ഇപ്പോൾ കർഫ്യൂ പുനഃസ്ഥാപിച്ചിരിക്കുന്നത്. റമദാൻ അവസാനിക്കുന്നതുവരെ എല്ലാ വാണിജ്യപ്രവർത്തനങ്ങൾക്കും രാത്രി നിരോധനം കമ്മിറ്റി നീട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP