Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

നാട്ടിൽ ചികിത്സയിലിരിക്കെ മരണം വിളിച്ചത് ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിലെ നഴ്‌സിനെ; വിടപറഞ്ഞത് കാരുണ്യപ്രവർത്തനങ്ങളിലെ സജീവസാന്നിധ്യം; കോട്ടയം സ്വദേശിനിയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

നാട്ടിൽ ചികിത്സയിലിരിക്കെ മരണം വിളിച്ചത് ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിലെ നഴ്‌സിനെ; വിടപറഞ്ഞത് കാരുണ്യപ്രവർത്തനങ്ങളിലെ സജീവസാന്നിധ്യം; കോട്ടയം സ്വദേശിനിയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

മസ്‌കത്ത്: നാട്ടിൽ ചികിത്സയിലിരിക്കെ മരണം വിളിച്ച ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിലെ നഴ്‌സിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം.കുടലിൽ അസുഖം ബാധിച്ചതിനെ തുടർന്നുള്ള ചികിത്സക്കായി രണ്ടുമാസം മുമ്പ് നാട്ടിലേക്ക് പോയ കോട്ടയം സ്വദേശിനിയെയാണ് കഴിഞ്ഞ ദിവസം മരണം വിളിച്ചത്.

ഞീഴൂർ തത്തംകുളത്തേൽ അനിൽകുമാറിന്റെ ഭാര്യ ജയശ്രീ ആണ് മരിച്ചത്. 46 വയസായിരുന്നു പ്രായം. 17 വർഷമായി ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിൽ നഴ്‌സായി ജോലിചെയ്യുകയായിരുന്നു. ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിലെ അഞ്ചാംതരം വിദ്യാർത്ഥിനി ലക്ഷ്മി അനിൽ മാധവ് ഏക മകളാണ്. ജ

വിട പറഞ്ഞ ജയശ്രീ കാരുണ്യപ്രവർത്തനങ്ങളിലെസജീവസാന്നിധ്യമായിരുന്നു. വെറുമൊരു നഴ്‌സായി ഒതുങ്ങിയ ജീവിതമായിരുന്നില്ല ജയശ്രീയുടേത്. ദാർസൈത്ത് ഇന്ത്യൻ സ്‌കൂൾ കേന്ദ്രീകരിച്ചുള്ള വിവിധ കാരുണ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അവർ. അനുഗ്രഹയുടെ രക്തദാന ക്യാമ്പുകളിൽ അവർ സജീവമായി പങ്കെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP