Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ അവസരങ്ങൾ തേടി ഇനി പ്രവാസികൾക്ക് യഥേഷ്ടം ഒമാനിലെത്താം; എൻഒസിയിൽ നിയമം എടുത്തു കളഞ്ഞ് രാജ്യം

പുതിയ അവസരങ്ങൾ തേടി ഇനി പ്രവാസികൾക്ക് യഥേഷ്ടം ഒമാനിലെത്താം; എൻഒസിയിൽ നിയമം എടുത്തു കളഞ്ഞ് രാജ്യം

സ്വന്തം ലേഖകൻ

മസ്‌കത്ത്: പ്രവാസികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുന്ന എൻഒസി നിയമം റദ്ദാക്കി ഒമാൻ. ആയിരക്കണക്കിനു പ്രവാസികൾക്ക് പഴയ കമ്പനിയിൽ നിന്നും പുതിയ കമ്പനിയിലേക്ക് മാറുന്നതിന് തടസം സൃഷ്ടിച്ചിരുന്നതാണ് ഈ നിയമം. എൻഒസി എടുത്തുകളഞ്ഞതോടെ ആശ്വാസത്തിന്റെ ദീർഘ നിശ്വാസം വിടുകയാണ് പ്രവാസി സമൂഹം.

2014 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന എൻഒസി നിയമം മൂലം ആയിരക്കണക്കിന് തൊഴിലാളികളാണു പ്രതിസന്ധിയിലായത്. വിസ റദ്ദാക്കി പോകുന്നവർക്ക് പുതിയ തൊഴിൽ വിസയിൽ വരുന്നതിന് പഴയ സ്‌പോൺസറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. എൻഒസി സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കു രണ്ടുവർഷത്തേക്ക് വിസാ നിരോധവും ഏർപ്പെടുത്തിയിരുന്നു.

പുതിയ അവസരങ്ങൾ ലഭിച്ചിട്ടും കമ്പനികൾ മാറുന്നതിന് എൻഒസി നിയമങ്ങൾ തടസമായിരുന്നു. അതിനാൽ തന്നെ പുതിയ അവസരങ്ങൾ നഷ്ടപ്പെടുന്നതും പതിവായിരുന്നു. നിയമം എടുത്തു കളഞ്ഞതോടെ പ്രവാസികൾക്ക് ആശ്വാസമായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP