Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾ കൂടെയുള്ള രക്ഷിതാക്കൾക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വറൻൻൈറനിൽ ഇളവ്: ഒമാനിലെ ക്വാറന്റെയ്ൻ നിയമം അറിയാം

പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾ കൂടെയുള്ള രക്ഷിതാക്കൾക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വറൻൻൈറനിൽ ഇളവ്: ഒമാനിലെ ക്വാറന്റെയ്ൻ നിയമം അറിയാം

സ്വന്തം ലേഖകൻ

മാനിൽ പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾ കൂടെയുള്ള രക്ഷിതാക്കൾക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വറൻൻൈറൻ ഇളവ്. കര,വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്ത് എത്തുന്ന മുഴുവൻ പ്രവാസി രക്ഷിതാക്കൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. പതിനെട്ടോ അതിൽ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികൾ കൂടെയുള്ള രക്ഷിതാക്കൾക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക.

കുട്ടികളുടെ കൂടെ മാതാവാണ് വരുന്നതെകിൽ മാതാവിനും പിതാവാണെങ്കിൽ പിതാവിനുമാണ് ഇളവ് ലഭിക്കുക. പതിേെനട്ടാ അതിൽ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികൾ ഒറ്റക്ക് ആണെങ്കിലും ഇളവ് ലഭിക്കും.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇളവ് അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ യാത്രക്കാർ മറ്റു രോഗപ്രതിരോധ നിർദേശങ്ങളെല്ലാം പാലിക്കണം.

തറസ്സുദ് ആപ്പിൽ രജിസ്റ്റർ ചെയ്യുക, ഇലക്‌ട്രോണിക് ബെയ്‌സ്‌ലെറ്റ് ധരിക്കുക, വീട്ടിൽ ക്വാറൻൻൈറനിൽ കഴിയുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിദേശത്ത് നിന്ന് വരുന്ന ഒമാനി പൗരന്മാർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറൻൻൈറനിൽ നേരത്തെ തന്നെ ഇളവുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP