Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാനിലെ എണ്ണപാചക വാതക മേഖലയിൽ സ്വദേശിവത്കരണ നടപടികൾ കൂടുതൽ ശക്തമാകുന്നു; മലയാളികൾ അടക്കം നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടഭീതി

ഒമാനിലെ എണ്ണപാചക വാതക മേഖലയിൽ സ്വദേശിവത്കരണ നടപടികൾ കൂടുതൽ ശക്തമാകുന്നു; മലയാളികൾ അടക്കം നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടഭീതി

മസ്‌ക്കറ്റ്: മലയാളികൾ അടക്കം നിരവധി പ്രവാസികൾക്ക് തിരിച്ചടിയായി ഒമാനിലെ എണ്ണപാചക വാതക മേഖലയിൽ സ്വദേശിവത്കരണ നടപടികൾ കൂടുതൽ ശക്തമാകുന്നു. ഇതോടെ നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ട്‌പ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് വരുന്നു.

ഈ രംഗത്ത് സ്വദേശിവത്കരണ നയങ്ങൾ പ്രാബല്യത്തിൽ വരുത്താനുള്ള മന്ത്രിതല ചർച്ചകൾ ഒമാനിൽ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. സ്വദേശികളെ കൂടുതൽ തലങ്ങളിൽ നിയമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഓയിൽ ഗ്യാസ് മേഖലയിൽ കഴിഞ്ഞ മാസങ്ങളിൽ നടപ്പിൽ വരുത്തിയ സ്വദേശിവത്കരണത്തെ കുറിച്ചും, വിവിധ തസ്ഥികകളിലേക്ക് സ്വദേശികളെ നിയമിക്കുന്നതിന് തടസ്സം നിൽക്കുന്ന വിഷയങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു വരുന്നു. ഇവക്കുള്ള പരിഹാരത്തിനും അധികൃതർ നടപടി സ്വീകരിക്കും.

പി ഡി ഒ, ഗ്യാസ് കമ്പനികൾ എന്നിവയിൽ സ്വദേശിവത്കരണം നേരത്തെ ആരംഭിച്ചിരുന്നു. ഇതിന് പുറമെ എണ്ണവിലയിടിവിന്റെ പാശ്ചാത്തലത്തിൽ വിദേശികളുടെ ആനുകൂല്യങ്ങൾ കമ്പനികൾ വെട്ടി കുറച്ചു. പി ഡി ഒ ഈ വർഷം വലിയ തോതിൽ ഉദ്യോഗസ്ഥരെ പിരിച്ചു വിടുന്ന സാഹചര്യം
ഉണ്ടാകില്ലെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിടിവിനെ തുടർന്ന് എണ്ണ മേഖലയിൽ നിന്നുള്ളവർക്ക് തൊഴിൽ നഷ്ടം സംഭവിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു പി ഡി ഒ മാനേജിങ് ഡയറക്ടർ റൗൾ റെസ്തുകി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ, ചില തസ്തികയിലുള്ള വിദേശ തൊഴിലാളികളുടെ കോൺട്രാക്റ്റ് പുതുക്കില്ല. അതേസമയം, പി ഡി ഒയിൽ സ്വദേശിവത്കരണം വർധിച്ച് വരികയാണ്. വെൽഡിങ് മേഖലയിൽ പരിശീലനം ലഭിച്ച 195 സ്വദേശി തൊഴിലാളികൾക്കാണ് കഴിഞ്ഞ ദിവസം പി ഡി ഒയിൽ തൊഴിൽ
പ്രവേശനം നൽകിയത്. കമ്പനിയിൽ തൊഴിലവസരങ്ങൾ സ്വദേശി തൊഴിലാളികൾക്കായി നീക്കിവച്ചിരിക്കുകയാണെന്നും റൗൾ റെസ്തുകി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP